Month: January 2021
-
Lead News
വാളയാർ കേസിൽ തുടരന്വേഷണം
വാളയാർ കേസിൽ തുടരന്വേഷണം. പാലക്കാട് പോക്സോ കോടതിയാണ് ഉത്തരവിട്ടത്. രണ്ട് പ്രതികളുടെ റിമാൻഡ് അഞ്ചാം തീയതി വരെ തുടരും. കേസ് അടുത്ത മാസം അഞ്ചിന് വീണ്ടും പരിഗണിക്കും
Read More » -
Lead News
മുത്തൂറ്റ് ഫിനാന്‍സ് കവര്‍ച്ച; 6 പേര്‍ അറസ്റ്റില്‍
മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് 25 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ ആറുപേര്‍ അറസ്റ്റില്‍. ഹൈദരാബാദില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൃഷ്ണഗിരി ജില്ലയില്‍ തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തി പട്ടണമായ ഹൊസൂരില്‍ ഗല്‍പൂര്‍റോഡിലെ ബ്രാഞ്ചിലാണ് സംഭവം അരങ്ങേറിയത്. പകല്‍ ഒമ്പതരയോടെ മുഖമൂടി ധരിച്ചെത്തിയ സംഘം സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുതാഴെയിട്ട ശേഷം ജീവനക്കാരെ മുഴുവന്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി. പിന്നീട് ബ്രാഞ്ച് മാനേജരില്‍നിന്നു താക്കോലുകള്‍ കൈക്കലാക്കി. കൊല്ലമെന്നു ഭീഷണിപ്പെടുത്തി ജീവനക്കാരെ ഉപയോഗിച്ചു തന്നെ ലോക്കര്‍ തുറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 25കിലോ സ്വര്‍ണവും 96,000 രൂപയും കവര്‍ന്നു. പെട്ടെന്ന് തന്നെ സംഘം കടന്നുകളയുകയും ചെയ്തു. പിടികൂടാതിരിക്കാന്‍ സ്ഥാപനത്തിലെ സിസിടിവിയുടെ റെക്കോര്‍ഡറും സംഘം എടുത്തിരുന്നു.
Read More » -
Lead News
ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നൽകണം
അഞ്ചാംക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ ക്ലാസ്മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. സുൽത്താൻ ബത്തേരി പുത്തൽ കുന്ന് ഗവ. സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഷഹല. അധ്യാപകൻ പഠിപ്പിക്കുന്നതിനിടയിലാണ് ക്ലാസ് മുറിക്കുള്ളിലെ ചെറിയ നിന്നും പാമ്പ് കുട്ടിയെ കടിച്ചത്. യഥാസമയം ചികിത്സ ലഭ്യമാക്കാതിരുന്നതാണ് മരണകാരണം എന്ന് ആരോപണം ഉയർന്നിരുന്നു. കുട്ടിയുടെ കുടുംബത്തിന് നഷ്ട പരിഹാരം നൽകണമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർക്കാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നൽകിയത്. മരണത്തിന് ഉത്തരവാദികളായ സ്കൂൾ അധികൃതർക്കും മെഡിക്കൽ ഓഫിസർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചശേഷം കമീഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിലുണ്ട്. കേസിലെ നാലാം പ്രതിയായ ഡോക്ടർക്കെതിരെ നടപടിയെടുക്കുന്നതിന് മെഡിക്കൽ ബോർഡ് കൂടി ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കണം: കമ്മീഷൻ്റെ ഉത്തരവിൽ പറയുന്നു.
Read More » -
Lead News
കെ വി തോമസ് കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ടായേക്കും, ഇന്ന് ഹൈക്കമാൻഡ് പ്രതിനിധി സംഘത്തെ കാണും
ഇടതുമുന്നണിയിലേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ കെ വി തോമസ് തിരുവനന്തപുരത്തെത്തി. ഹൈക്കമാൻഡ് പ്രതിനിധി സംഘത്തെ കാണുകയാണ് ദൗത്യം. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് സ്ഥാനം നൽകി തോമസിനെ അനുനയിപ്പിക്കും എന്നാണ് സൂചന. കെ വി തോമസ് ഇടതുമുന്നണിയിലേക്ക് അടുക്കുകയാണെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഇടതു സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു പ്രചാരണം. നിലപാട് വ്യക്തമാക്കാൻ ഇന്ന് അദ്ദേഹം വാർത്താ സമ്മേളനം വിളിക്കുകയും ചെയ്തു. എന്നാൽ, വിഷയത്തിൽ സോണിയാ ഗാന്ധി നേരിട്ട് ഇടപെട്ടതോടെ ഇന്നലെ രാത്രി അദ്ദേഹം വാർത്താ സമ്മേളനം റദ്ദാക്കി. പുലർച്ചെ തിരുവനന്തപുരത്തേക്ക് തിരിച്ച അദ്ദേഹം ഹൈക്കമാൻഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഇതിനിടെ, താൻ കോൺഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ലന്ന് കെ വി തോമസ് അറിയിച്ചു. ചില സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരെ പ്രചാരണം വന്നു. പാർട്ടി വിടുമെന്ന രീതിയിലാണ് പ്രചാരണം വന്നത്. ഇതിനെതിരെ ഹൈക്കമാൻ്റിൽ പരാതി നൽകും. ഇതിനിടെ കെ.വി.തോമസ് കോൺഗ്രസിൽ തുടരുമെന്ന് ഉമ്മൻ ചാണ്ടി.
Read More » -
Lead News
സ്വന്തം ശരീരത്തിലേക്ക് കല്ലു വലിച്ചെറിയുന്നവരെ പോലും അദ്ദേഹം കെട്ടിപ്പുണരും: ഉമ്മൻചാണ്ടിക്ക് നിയമസഭയുടെ ആദരം
എംഎൽഎ യായി 50 വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിക്ക് നിയമസഭയുടെ ആദരവ്. ജനങ്ങൾക്കിടയിൽ ജീവിക്കുന്നത് ലഹരിയായി കാണുന്ന ഉമ്മൻചാണ്ടിയുടെ ജീവിതം ജനങ്ങൾക്കും പൊതുപ്രവർത്തകർക്കും മുന്നിലുള്ള തുറന്ന പുസ്തകമാണെന്ന് സ്പീക്കർ പറഞ്ഞു. ശൂന്യവേളയുടെ തുടക്കത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് ഉമ്മൻചാണ്ടിക്ക് ആദരവർപ്പിച്ച് ആദ്യം സംസാരിച്ചു തുടങ്ങിയത്. ഉമ്മൻചാണ്ടിയുമൊത്തുള്ള ആദ്യകാല ഓർമ്മകൾ ഓർത്തെടുത്തു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു തുടങ്ങിയത്. 1970 ൽ ഒരുമിച്ചാണ് ഇരുവരും നിയമസഭയില്‍ എത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർച്ചയായി ഒരു മണ്ഡലത്തില്‍ നിന്നും 11 തവണ വിജയിക്കുന്ന ഉമ്മൻചാണ്ടിയെ പോലെയുള്ളവര്‍ പാര്‍ലമെന്ററി രംഗത്ത് അപൂര്‍വ്വമാണ്. സ്വന്തം ശരീരത്തിലേക്ക് കല്ലു വലിച്ചെറിയുന്നവരെ പോലും കെട്ടിപ്പിടിക്കാൻ കഴിയുന്ന സ്നേഹത്തിൻറെ പ്രതീകമാണ് ഉമ്മൻചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഓൺലൈനായി പങ്കെടുക്കേണ്ടതിനാല്‍ ഉമ്മൻചാണ്ടി ഈ സമയം സഭയിൽ ഇല്ലായിരുന്നു.
Read More » -
Lead News
തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്, മേൽനോട്ട സമിതി യോഗം ചേർന്നു
തെരഞ്ഞെടുപ്പ് രംഗത്ത് അരയും തലയും മുറുക്കി രംഗത്തിറങ്ങി കോൺഗ്രസ്. ഇതിന്റെ ആദ്യപടിയായി മേൽനോട്ട സമിതി യോഗം ചേർന്നു. ശശി തരൂർ നാലുദിവസം വിവിധ മേഖലകളിലെ ആളുകളുമായി ചർച്ച നടത്തും. “ഐശ്വര്യ കേരളം “യാത്ര വൻ വിജയമാക്കാൻ ജില്ലയിലെ എംപിമാർ നേരിട്ട് ചാർജ് ഏറ്റെടുക്കും. കോട്ടയത്ത് ഉമ്മൻചാണ്ടിയും മലപ്പുറത്ത് ടി സിദ്ദിക്കും ഇതിന് മേൽനോട്ടം വഹിക്കും. വയനാട്, ആലപ്പുഴ ജില്ലകളിൽ കെ സി വേണുഗോപാൽ ആണ് മേൽനോട്ടം വഹിക്കുക.”ഐശ്വര്യ കേരളം” യാത്ര ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുക. കെ വി തോമസ് കോൺഗ്രസിൽ തുടരുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. പാർട്ടിയുടെ സമുന്നത നേതാവാണ് കെ വി തോമസ് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പരസ്യമായ സീറ്റ് വിഭജന ചർച്ച ഇല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സീറ്റ് വിഭജനം വേഗത്തിലാക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Read More » -
LIFE
ദി വീക്ക് മാൻ ഓഫ് ദി ഇയർ 2020: സോനു സൂദ്
ചലച്ചിത്ര താരം സോനു സൂദിന് ദി വീക്ക് മാൻ ഓഫ് ദി ഇയർ പുരസ്കാരം സമ്മാനിച്ചു. കോവിഡ് കാലത്ത് അതിഥി തൊഴിലാളികള്‍ക്കടകം ആയിരങ്ങൾക്ക് സഹായമായി എത്തിയതിന്റെ പേരിലാണ് സോനു സൂദിന് അവാർഡ് ലഭിച്ചത്. കൊവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ വെർച്വൽ ചടങ്ങായിട്ടാണ് പുരസ്കാര സമര്‍പ്പണം നടത്തിയത്. ”പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷം. സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിഞ്ഞുവെന്നത് ആഹ്ലാദിപ്പിക്കുന്നു” പുരസ്കാരം സ്വീകരിച്ചുകൊണ്ട് താരം പറഞ്ഞു. പുരസ്കാര സമർപ്പണ വേദിയിൽ മുഖ്യാതിഥിയായി എഴുത്തുകാരി ശോഭ ഡേയും പങ്കെടുത്തു. കോവിഡ് കാലത്തെ പ്രവർത്തനങ്ങളിലൂടെ സോനു ആയിരങ്ങൾക്ക് പ്രചോദനമായി എന്ന് ശോഭ ഡേ പറഞ്ഞു. കൊവിഡ് കാലത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങാനാവാതെ വലഞ്ഞ അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിനായി സോനു നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. ഇന്ത്യയിലേക്ക് മടങ്ങാനാവാതെ വിവിധ രാജ്യങ്ങളിൽ കഴിഞ്ഞിരുന്ന വിദ്യാർഥികൾക്കും സഹായഹസ്തവുമായി സോനു എത്തിയിരുന്നു. പാലക്കാട് സ്വദേശിയായ ശില്പി ഗണേഷ് കടവല്ലൂർ രൂപകല്പനചെയ്ത ശില്പമാണ് സോനു സൂദിന് നല്‍കിയത്.
Read More » -
Lead News
കണ്ണില്ലാത്ത ക്രൂരത: കാട്ടാനയെ തീ കൊളുത്തി കൊന്നു
മസനഗുഡിയില്‍ കാട്ടാനയ്ക്ക് നേരെ തീ പ്രയോഗം. ഒടുവിൽ ചെവിയിൽ തീ പടര്‍ന്ന് കയറി കാട്ടാനയ്ക്ക് ദാരുണാന്ത്യം. ഈ മാസം മൂന്നിന് തമിഴ്നാട്ടിലെ മസനഗുഡിയിലായിരുന്നു സംഭവം. നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്തുവാൻ വേണ്ടിയാണ് സമീപവാസികൾ തീ ആയുധമായി ഉപയോഗിച്ചത്. ആനയെ തുരത്തുവാൻ വേണ്ടി തീപ്പന്തം ഉപയോഗിച്ചെങ്കിലും പിന്മാറാതെ ആന മുന്നിലേക്ക് അടിക്കുകയായിരുന്നു. ഇതേ തുടർന്ന് നാട്ടുകാരിൽ ചിലർ പെട്രോൾ മുക്കിയ തുണി കബില്‍ ചുറ്റി വലിച്ചെറിഞ്ഞപ്പോൾ ആനയുടെ ചെവിയിൽ കുടുങ്ങുകയായിരുന്നു. ചെവിയിൽ തീ ആളിപ്പടർന്ന ആന നിലവിളിച്ചുകൊണ്ട് കാട്ടിലേക്ക് ഓടിക്കയറി. തീയേറ്റ് പൊള്ളിയ ഭാഗം വ്രണമായി ദിവസങ്ങളോളം കാട്ടിലൂടെ ആന നരകയാതന അനുഭവിച്ചു നടന്നു. വേദന അനുഭവപ്പെടുമ്പോൾ കാട്ടിലെ ഡാമിൽ ഇറങ്ങി നിന്ന് തണുപ്പിക്കാൻ ശ്രമിച്ചിരുന്നു. വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് ആനയ്ക്ക് ചികിത്സ നൽകിയെങ്കിലും ചൊവ്വാഴ്ച കാട്ടാന ചരിഞ്ഞു.
Read More » -
Lead News
എൽഡിഎഫ് വിടുന്നതിനെച്ചൊല്ലി എൻസിപിയിൽ ചേരിപ്പോര്, മാണി സി കാപ്പൻ മുംബൈയിൽ
എൽഡിഎഫ് വിടുന്നതിനെ ചൊല്ലി എൻസിപിയിൽ ചേരിപ്പോര്. എൽഡിഎഫ് വിടാൻ ഇല്ല എന്ന് വ്യക്തമാക്കുകയാണ് ശശീന്ദ്രൻ പക്ഷം. എൽഡിഎഫ് വിടണമെന്നാവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് കത്തയച്ചത് പാർട്ടി വിരുദ്ധമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവി പ്രതികരിച്ചു. കത്തയക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടില്ല. എൽഡിഎഫ് തുടരാൻ തന്നെയാണ് എൻസിപിയുടെ തീരുമാനം. ഈ തീരുമാനത്തോട് ഒപ്പം മാണി സി കാപ്പനും പീതാംബരൻ മാസ്റ്ററും നിൽക്കുമെന്നാണ് പ്രതീക്ഷ. അവർ പോയാലും തങ്ങൾ എൽഡിഎഫിൽ തുടരുമെന്ന് റസാഖ് മൗലവി വ്യക്തമാക്കി. അതേസമയം മാണി സി കാപ്പൻ ഇന്ന് മുംബൈയിലെത്തി ശരത്പവാറുമായി കൂടിക്കാഴ്ച നടത്തും. മുന്നണി വിടണമെന്ന ആവശ്യമാണ് മാണി സി കാപ്പൻ മുന്നോട്ടുവെക്കുക.
Read More » -
NEWS
21 കാരിയെ വിട്ടുകിട്ടണം, ആത്മീയ പങ്കാളിയെന്ന് ആത്മീയ ഗുരു,ഹേബിയസ് കോർപസ് ഹർജി തള്ളി ഹൈക്കോടതി
മാതാപിതാക്കളുടെ കസ്റ്റഡിയിൽനിന്ന് ഇരുപത്തിമൂന്നുകാരിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആത്മീയഗുരു ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജി തള്ളി. കൊല്ലം സ്വദേശിയായ ഡോക്ടർ കൈലാസ് നടരാജനാണ് ഹർജിക്കാരൻ. പെൺകുട്ടി സ്വയം തീരുമാനമെടുക്കുന്ന മാനസികാവസ്ഥയിലല്ല എന്നു പറഞ്ഞുകൊണ്ടാണ് ഹൈക്കോടതി മാതാപിതാക്കളോടൊപ്പം കുട്ടി താമസിക്കട്ടെ എന്ന് വ്യക്തമാക്കിയത്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ,ജസ്റ്റിസ് എം ആർ അനിത എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് ഹേബിയസ് കോർപ്പസ് ഹർജി തള്ളിയത്. വിഷാദരോഗത്തിന് കൗൺസിലിങ്ങിന് കൊണ്ടുപോയ കുട്ടിയെ ഹർജിക്കാരൻ സ്വാധീനിക്കുകയായിരുന്നു എന്ന് മാതാപിതാക്കൾ അറിയിച്ചു. ഇതുസംബന്ധിച്ച പൊലീസ് റിപ്പോർട്ട് സർക്കാരും ഹാജരാക്കി. ഡോക്ടർ കൈലാസ് നടരാജൻ മെഡിക്കൽ പ്രൊഫഷണിൽ ഉണ്ടായിരുന്ന ആളാണ്. ഇപ്പോൾ ആത്മീയ ആചാര്യൻ എന്നാണ് സ്വയം അവകാശപ്പെടുന്നത്. കുടുംബ വീടിന്റെ ഒരു നില ആശ്രമം ആക്കിയിരിക്കുകയാണ് എന്നും റിപ്പോർട്ടിലുണ്ട്. ഇയാളുടെ കുടുംബ വീട്ടിൽ അമ്മ ആണ് താമസിക്കുന്നത്. ഭാര്യയും രണ്ടു കുട്ടികളും വാടകവീട്ടിലാണ്. ഇവരൊന്നുമായി ഇയാൾ അടുപ്പം പുലർത്തുന്നില്ല. നേരത്തെ പതിനാലുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ കേസ്…
Read More »