Lead NewsNEWS

എൽഡിഎഫ് വിടുന്നതിനെച്ചൊല്ലി എൻസിപിയിൽ ചേരിപ്പോര്, മാണി സി കാപ്പൻ മുംബൈയിൽ

എൽഡിഎഫ് വിടുന്നതിനെ ചൊല്ലി എൻസിപിയിൽ ചേരിപ്പോര്. എൽഡിഎഫ് വിടാൻ ഇല്ല എന്ന് വ്യക്തമാക്കുകയാണ് ശശീന്ദ്രൻ പക്ഷം. എൽഡിഎഫ് വിടണമെന്നാവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് കത്തയച്ചത് പാർട്ടി വിരുദ്ധമെന്ന്‌ സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവി പ്രതികരിച്ചു. കത്തയക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടില്ല. എൽഡിഎഫ് തുടരാൻ തന്നെയാണ് എൻസിപിയുടെ തീരുമാനം. ഈ തീരുമാനത്തോട് ഒപ്പം മാണി സി കാപ്പനും പീതാംബരൻ മാസ്റ്ററും നിൽക്കുമെന്നാണ് പ്രതീക്ഷ. അവർ പോയാലും തങ്ങൾ എൽഡിഎഫിൽ തുടരുമെന്ന് റസാഖ് മൗലവി വ്യക്തമാക്കി.

അതേസമയം മാണി സി കാപ്പൻ ഇന്ന് മുംബൈയിലെത്തി ശരത്പവാറുമായി കൂടിക്കാഴ്ച നടത്തും. മുന്നണി വിടണമെന്ന ആവശ്യമാണ് മാണി സി കാപ്പൻ മുന്നോട്ടുവെക്കുക.

Back to top button
error: