അഞ്ചാംക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ ക്ലാസ്മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു.
സുൽത്താൻ ബത്തേരി പുത്തൽ കുന്ന് ഗവ. സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഷഹല. അധ്യാപകൻ പഠിപ്പിക്കുന്നതിനിടയിലാണ് ക്ലാസ് മുറിക്കുള്ളിലെ ചെറിയ നിന്നും പാമ്പ് കുട്ടിയെ കടിച്ചത്. യഥാസമയം ചികിത്സ ലഭ്യമാക്കാതിരുന്നതാണ് മരണകാരണം എന്ന് ആരോപണം ഉയർന്നിരുന്നു.
കുട്ടിയുടെ കുടുംബത്തിന് നഷ്ട പരിഹാരം നൽകണമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർക്കാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നൽകിയത്. മരണത്തിന് ഉത്തരവാദികളായ സ്കൂൾ അധികൃതർക്കും മെഡിക്കൽ ഓഫിസർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചശേഷം കമീഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിലുണ്ട്. കേസിലെ നാലാം പ്രതിയായ ഡോക്ടർക്കെതിരെ നടപടിയെടുക്കുന്നതിന് മെഡിക്കൽ ബോർഡ് കൂടി ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കണം: കമ്മീഷൻ്റെ ഉത്തരവിൽ പറയുന്നു.