മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് 25 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ ആറുപേര്‍ അറസ്റ്റില്‍. ഹൈദരാബാദില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കൃഷ്ണഗിരി ജില്ലയില്‍ തമിഴ്നാട് കര്‍ണാടക അതിര്‍ത്തി പട്ടണമായ ഹൊസൂരില്‍ ഗല്പൂര്റോഡിലെ ബ്രാഞ്ചിലാണ് സംഭവം അരങ്ങേറിയത്. പകല്‍ ഒമ്പതരയോടെ മുഖമൂടി ധരിച്ചെത്തിയ സംഘം സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുതാഴെയിട്ട ശേഷം ജീവനക്കാരെ മുഴുവന്‍ തോക്കിന് മുനയില്‍ നിര്‍ത്തി. പിന്നീട് ബ്രാഞ്ച് മാനേജരില്‍നിന്നു താക്കോലുകള്‍ കൈക്കലാക്കി. കൊല്ലമെന്നു ഭീഷണിപ്പെടുത്തി ജീവനക്കാരെ ഉപയോഗിച്ചു തന്നെ ലോക്കര്‍ തുറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 25കിലോ സ്വര്‍ണവും 96,000 രൂപയും കവര്‍ന്നു. പെട്ടെന്ന് തന്നെ സംഘം കടന്നുകളയുകയും ചെയ്തു. പിടികൂടാതിരിക്കാന്‍ സ്ഥാപനത്തിലെ സിസിടിവിയുടെ റെക്കോര്‍ഡറും സംഘം എടുത്തിരുന്നു.