മസനഗുഡിയില്‍ കാട്ടാനയ്ക്ക് നേരെ തീ പ്രയോഗം. ഒടുവിൽ ചെവിയിൽ തീ പടര്‍ന്ന് കയറി കാട്ടാനയ്ക്ക് ദാരുണാന്ത്യം. ഈ മാസം മൂന്നിന് തമിഴ്നാട്ടിലെ മസനഗുഡിയിലായിരുന്നു സംഭവം. നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്തുവാൻ വേണ്ടിയാണ് സമീപവാസികൾ തീ ആയുധമായി ഉപയോഗിച്ചത്.
ആനയെ തുരത്തുവാൻ വേണ്ടി തീപ്പന്തം ഉപയോഗിച്ചെങ്കിലും പിന്മാറാതെ ആന മുന്നിലേക്ക് അടിക്കുകയായിരുന്നു. ഇതേ തുടർന്ന് നാട്ടുകാരിൽ ചിലർ പെട്രോൾ മുക്കിയ തുണി കബില്‍ ചുറ്റി വലിച്ചെറിഞ്ഞപ്പോൾ ആനയുടെ ചെവിയിൽ കുടുങ്ങുകയായിരുന്നു. ചെവിയിൽ തീ ആളിപ്പടർന്ന ആന നിലവിളിച്ചുകൊണ്ട് കാട്ടിലേക്ക് ഓടിക്കയറി. തീയേറ്റ് പൊള്ളിയ ഭാഗം വ്രണമായി ദിവസങ്ങളോളം കാട്ടിലൂടെ ആന നരകയാതന അനുഭവിച്ചു നടന്നു. വേദന അനുഭവപ്പെടുമ്പോൾ കാട്ടിലെ ഡാമിൽ ഇറങ്ങി നിന്ന് തണുപ്പിക്കാൻ ശ്രമിച്ചിരുന്നു. വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് ആനയ്ക്ക് ചികിത്സ നൽകിയെങ്കിലും ചൊവ്വാഴ്ച കാട്ടാന ചരിഞ്ഞു.