Month: January 2021
-
NEWS
ഇന്ധന വില വീണ്ടും വർധിപ്പിച്ചു , തിരുവനന്തപുരത്ത് പെട്രോളിന് 87 രൂപ 63 പൈസ, ഡീസലിന് 79 രൂപ 77 പൈസ
പെട്രോൾ ഡീസൽ വിലകളിൽ ഇന്നും വർദ്ധനവ് ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയിലെ പെട്രോൾ വില 85 രൂപ 97 പൈസയും, ഡീസൽ വില 80 രൂപ 14 പൈസയുമായി. തിരുവനന്തപുരത്ത് ഇത് യഥാക്രമം 87 രൂപ 63 പൈസ യും 81 രൂപ 68 പൈസയുമാണ്. ഈ മാസം ഇത് അഞ്ചാം തവണയാണ് വില കൂട്ടുന്നത്. ലോക്കഡോൺ പ്രഖ്യാപിച്ച 2020 മാർച്ച് 25നു ശേഷം ഇതുവരെ പെട്രോളിന് 14 രൂപ 28 പൈസ വർദ്ധിപ്പിച്ചു. ആറുമാസത്തിനുള്ളിൽ ഡീസലിന് 14 രൂപ 17 പൈസയും കൂട്ടി. എട്ടുമാസംകൊണ്ട് പെട്രോളിനും ഡീസലിനും എക്സൈസ് നികുതി വർധിപ്പിച്ചു കേന്ദ്ര സർക്കാർ പിരിച്ചെടുത്തത് രണ്ട് ലക്ഷം കോടി രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില വീപ്പയ്ക്ക് 20 ഡോളറായി കുറഞ്ഞിട്ടും അതനുസരിച്ച് ഇവിടെ കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല.
Read More » -
Lead News
എന്തുകൊണ്ട് ഇടതുപക്ഷവും കോൺഗ്രസും ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി തന്ത്രപരമായ സഖ്യം രൂപീകരിക്കണം? വീഡിയോ
പ്രൊട്ടസ്റ്റന്റ് പുരോഹിതനും നാസി വിരുദ്ധ പ്രവർത്തകനും ആയിരുന്ന നീമൊളെറുടെ വരികളുടെ അവസാനം ഇങ്ങനെ പറയുന്നു, ” ഒടുവിൽ അവർ എന്നെ തേടി വന്നു, അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല.. ” കമ്മ്യൂണിസ്റ്റുകാർ എപ്പോഴും ഉപയോഗിക്കുന്ന വരികളാണിത്. ബംഗാളിന്റെ യാഥാർത്ഥ്യം ഇന്ന് ഈ വരികളോട് ചേർന്ന് നിൽക്കുന്നു. എന്നാൽ ഈ വരികൾ എപ്പോഴും ഉരുവിടുന്ന കമ്മ്യൂണിസ്റ്റുകാർ ആ യാഥാർത്ഥ്യത്തോട് ബംഗാളിൽ പുറം തിരിഞ്ഞു നിൽക്കുന്നു. ബംഗാൾ പിടിക്കാൻ ബിജെപി എല്ലാ തരത്തിലും ഒരുങ്ങിയിരിക്കുകയാണ്. 2021 പകുതിയോടെ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ബിജെപിക്കായി കരുക്കൾ നീക്കുന്നത് സാക്ഷാൽ അമിത് ഷാ തന്നെ. ബംഗാളിനായി പ്രത്യേക ഐ ടി സെൽ കേന്ദ്ര മേൽനോട്ടത്തിൽ പ്രവർത്തിച്ചു തുടങ്ങിയിട്ട് കുറച്ചു കാലമായി. റിപ്പബ്ലിക് ടിവി അതിന്റെ പ്രത്യേക ഡിവിഷൻ തന്നെ ബംഗാളിൽ ആരംഭിച്ചുകഴിഞ്ഞു. ആളൊരുങ്ങി അരങ്ങൊരുങ്ങി. മമതാ ബാനർജിയും അമിത് ഷായും ബംഗാളിൽ നേരിട്ട് ഏറ്റുമുട്ടാൻ പോവുകയാണ്. പത്തു വർഷം കൊണ്ടാണ് ബംഗാളിൽ ബിജെപി…
Read More » -
Lead News
എട്ടുവയസ്സുള്ള മകനെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ പോയ യുവതി അറസ്റ്റിൽ
തിരൂർ സ്വദേശിനിയായ 27-കാരിയാണ് എട്ടു വയസ്സുകാരനായ മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടത്.ഒടുവിൽ യുവതിയും കാമുകനും പോലീസ് പിടിയിലായി. തിരൂർ എസ്.ഐ. ജലീൽ കറുത്തേടത്ത് ഇരുവരെയും അറസ്റ്റു ചെയ്തു. വഞ്ചനാകേസിലും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് അറസ്റ്റ്. ഇരുവരും കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. തൃശ്ശൂർ വാടാനപ്പള്ളി ശാന്തിനഗർ സ്വദേശി അമ്പലത്ത് വീട്ടിൽ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി പോയത്. ഹാരിസ്, ജ്യേഷ്ഠൻ റഫീഖ് എന്നിവർ നടി ഷംനകാസിമിനെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതികളാണ്. സ്ത്രീകളെ മൊബൈൽഫോണിലൂടെ പരിചയപ്പെട്ട് സ്നേഹംനടിച്ച് സ്വർണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി എന്ന് പോലീസ് അറിയിച്ചു.
Read More » -
NEWS
പുള്ളിപ്പുലിയെ കൊന്നു കറിവെച്ചു കഴിച്ചു, അഞ്ചുപേർ അറസ്റ്റിൽ
ഇടുക്കി ജില്ലയിലെ മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്നു കറിവെച്ചു കഴിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വനത്തോട് ചേർന്നുള്ള കൃഷിയിടത്തിൽ നിന്നാണ് കെണിവെച്ച് പുലിയെ പിടിച്ചത്. മാങ്കുളം സ്വദേശികളായ മുനിപ്പാറ വിനോദ്,ബേസിൽ, വി പി കുരിയാക്കോസ്, ബിനു, സലിം കുഞ്ഞപ്പൻ, വിൻസെന്റ് എന്നിവരെ യാണ് വനംവകുപ്പ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. പുലിയെ കൊന്ന് മാംസം വീതിച്ചെടുക്കു കയായിരുന്നു. ഇരുമ്പ് കേബിൾ ഉപയോഗിച്ചാണ് കൃഷിയിടത്തിൽ കെണി ഒരുക്കിയത് 40 കിലോ തൂക്കം ഉണ്ടായിരുന്നു പുലിക്ക്. പ്രതികളെ ദേവികളും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
Lead News
സോണിയ ഗാന്ധി പറയുന്നതെന്തും ചെയ്യും: കെ.വി തോമസ്
കെ.വി.തോമസിനെ അനുനയിപ്പിക്കാൻ സോണി ഗാന്ധിയും ഉമ്മൻ ചാണ്ടിയും, ചെന്നിത്തലയും ഫോണിൽ സംസാരിച്ചു.നാളെ തിരുവനന്തപുരത്ത് എ.ഐ.സി.സി നിരീക്ഷകനുമായി കെ.വി തോമസ് ചർച്ച നടത്തും. വിവരങ്ങൾ വിശദീകരിച്ച് കെ.വി.തോമസ് മാധ്യമങ്ങളെ കണ്ടു.ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായിട്ടുണ്ട്.എന്നാൽ സോണിയാ ഗാന്ധിയോട് കടപ്പാട് ഉണ്ട്. അതുകൊണ്ട് ആവശ്യപ്പെടുന്നത് ചെയ്യും.നാളെ കൊച്ചിയിൽ നടത്താനിരുന്ന പത്ര സമ്മേളനം കെ.വി.തോമസ് മാറ്റി.
Read More » - VIDEO
-
LIFE
”സാർ അഭിനയം ജീവനാണ് ഒരു ചാൻസ് തരുമോ.?” കമൻറ് ആയി മറുപടി പറഞ്ഞ് വിജയ് ബാബു
മലയാളത്തിൽ ഒരുപാട് ശ്രദ്ധേയമായ സിനിമകൾ പ്രൊഡ്യൂസ് ചെയ്ത വ്യക്തിയാണ് വിജയ്ബാബു. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുമുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമാകുന്ന വിജയ് ബാബു പലപ്പോഴും ആരാധകർക്ക് നേരിട്ട് മറുപടി കൊടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തന്നോട് സമൂഹ മാധ്യമത്തിലൂടെ ചാൻസ് ചോദിച്ച ഒരു ചെറുപ്പക്കാരന് മറുപടി നൽകിയിരിക്കുകയാണ് വിജയ്ബാബു. ”അടുത്ത പടത്തിൽ ഒരു ചാൻസ് തന്നാൽ ചേട്ടന് ഒരു നഷ്ടവും ഉണ്ടാവില്ല. പക്ഷേ എനിക്ക് ജീവിതത്തിൽ എന്റെ ലക്ഷ്യം നേടിയെടുക്കാൻ അവസരം ആകും. കഷ്ടപ്പാടിന് ഒരു സമാധാനമാവും. അത്രയ്ക്ക് കൊതിയോടെ ജീവനാണ് അഭിനയം. പോവാത്ത വഴികളില്ല, ഓഡീഷൻ ഇല്ല, ഒരുപാട് ഒരുപാട് പറ്റിക്കപ്പെട്ടു. പ്ലീസ് എനിക്കൊരു ചാൻസ് തരാമോ.? പ്ലീസ് ദൈവം അനുഗ്രഹിക്കട്ടെ പ്ലീസ്. ഒരു സാധാരണ കമൻറ് ആയി കാണരുത് നേരിൽ കാണാൻ ഒരു അവസരം എങ്കിലും തരുമോ പ്ലീസ് ജീവിതമാണ് സാർ ജീവനാണ് ആക്ടീവ് പ്ലീസ്”. സോഷ്യൽ മീഡിയയിലൂടെ വിജയ് ബാബു എന്ന പ്രൊഡ്യൂസർക്ക് റംസി എന്ന ചെറുപ്പക്കാരന്‍ പോസ്റ്റായി…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. കണ്ണൂര്‍ സ്വദേശിയ്ക്കാണ് (34) ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചത്. ഡല്‍ഹിയിലെ സി.എസ്.ഐ.ആര്‍. ഐ.ജി.ഐ.ബി.യില്‍ അയച്ച സാമ്പിളിലാണ് വൈറസിനെ കണ്ടെത്തിയത്. ഇതോടെ ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 68 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കഴിഞ്ഞ 24…
Read More » -
LIFE
വ്യത്യസ്ത ഗെറ്റപ്പിൽ ബിജുമേനോൻ : ”ആർക്കറിയാം” ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി
പ്രശസ്ത സിനിമാ താരങ്ങളായ ബിജു മേനോൻ, പാർവ്വതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത ഛായാഗ്രാഹകനായ സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ”ആർക്കറിയാം” എന്ന ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ഒരു വൃദ്ധന്‍ കഥാപാത്രമായിട്ടാണ് ബിജുമേനോൻ എത്തുന്നത്. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ തിരക്കഥ സംവിധായകനായ സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ് എഴുതിയിരിക്കുന്നത്. ജി ശ്രീനിവാസ് റെഡ്ഡി ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. ആണ്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ആയി പ്രവർത്തിക്കുന്നു. ജ്യോതിഷ് ശങ്കർ ആര്‍ട് ഡയറക്ടറായും സമീറ സനീഷ് വസ്ത്രാലങ്കാരവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. ഫെബ്രുവരി 26 ന് ചിത്രം പ്രേക്ഷകരിലേക്ക്…
Read More » -
Lead News
തിരുവല്ലയിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി, രണ്ട് മരണം
തിരുവല്ല എം സി റോഡ് പെരുന്തുരുത്തിയിൽ റോഡപകടം. കെഎസ്ആർടിസി ബസ് സ്കൂട്ടർ യാത്രികനെ ഇടിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ രണ്ടുപേർ മരിച്ചു. മരിച്ചവരിൽ ഒരാൾ സ്ത്രീയാണ്. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 18 പേരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Read More »