നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ ഡി എഫ് സംസ്ഥാന ജാഥ നടത്തും.ജാഥ സിപിഎമ്മിന്റെയും സിപിഐയുടെയും സെക്രട്ടറിമാർ നയിക്കും. തെക്കൻ മേഖല,വടക്കൻ മേഖല ജാഥകളുടെ സമയക്രമം ഇടതുമുന്നണി യോഗം ചേർന്ന് തീരുമാനിക്കും.
തുടർ ഭരണം ഉറപ്പാക്കാൻ സംഘടനാ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സിപിഎമ്മിന്റെ ഗൃഹസമ്പർക്ക പരിപാടി നാളെ മുതൽ ഈ മാസം 31 വരെ നടത്തും. എൽഡിഎഫ് യോഗം ഈമാസം 27ന് ചേരും. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് യോഗം രൂപം നൽകും.
പ്രതിപക്ഷം സാധാരണക്കാർക്കൊപ്പം വന്നില്ലെന്ന് എ വിജയരാഘവന്റെ കുറ്റപ്പെടുത്തൽ. ജമാഅത്തെ ഇസ്ലാമിയെ സ്വന്തം മുന്നണിയിലേയ്ക്ക് കൊണ്ടുവരാൻ യുഡിഎഫ് ശ്രമിച്ചു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയുടെ വോട്ട് കച്ചവടത്തിലൂടെ നേതാക്കന്മാരായവരാണ് എന്ന് എ വിജയരാഘവൻ കുറ്റപ്പെടുത്തി.എൻസിപിയിലെ തർക്കത്തെ കുറിച്ച് കേട്ടിട്ടില്ല എന്നും എ വിജയരാഘവൻ പറഞ്ഞു.