Lead NewsNEWS

മുത്തൂറ്റിലെ കവര്‍ച്ച; മോഷ്ടാക്കളെ കുടുക്കിയത് ബാഗിനുളളിലെ ജി.പി.എസ്

മിഴ്നാട്ടിലെ ഹൊസൂരിലുളള മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ കൊളളസംഘത്തെ പൊലീസ് പിടികൂടിയത് സ്വര്‍ണം സൂക്ഷിച്ച ബാഗിലെ ജി.പി.എസ് സിഗ്‌നല്‍ പിന്തുടര്‍ന്ന്.

സ്വര്‍ണം സൂക്ഷിക്കുന്ന പ്രത്യകതരം ബാഗിലാണ് കൊളളക്കാര്‍ കൊളളമുതല്‍ ശേഖരിച്ചത്. ഇതിന്റെ സിഗ്നല്‍ കര്‍ണാടകയിലെ അനയിക്കല്‍ എന്ന സ്ഥലത്താണെന്ന് മനസിലാക്കിയ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കര്‍ണാടക പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കളളന്മാരുടെ വാഹനം ഹൈദരാബാദിലേക്ക് നീങ്ങുന്നതായി സിഗ്‌നല്‍ ലഭിച്ചു.

Signature-ad

ഇതോടെ അന്വേഷണ സംഘം തെലങ്കാന പൊലീസിന്റെ സഹായത്തോടെ ഹൈദരാബാദിന് പുറത്ത് സംസാദ്പൂരില്‍ വാഹനം തടഞ്ഞ് നിര്‍ത്തി കളളന്മാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവം നടന്ന തമിഴ്നാട്ടിലെ കൃഷ്ണഗിരി പൊലീസ് മേധാവി കൊളളസംഘത്തെ പിടിക്കാന്‍ പ്രത്യേക ടീമിനെത്തന്നെ നിയമിച്ചു. ഈ സ്വര്‍ണം കൊണ്ടുപോയത് ജിപിഎസ് സംവിധാനമുളള പ്രത്യേക പെട്ടിയിലെന്ന് പ്രത്യേക സംഘം കണ്ടെത്തി. സഹായത്തിന് അടുത്തുളള കര്‍ണാടക സംസ്ഥാനത്തിലെ പൊലീസും ചേര്‍ന്നു. കൊളളക്കാരായ ആറുപേരുടെയും സിഗ്നലുകള്‍ മാറുന്നത് കണ്ടെത്തിയതോടെ ഇവര്‍ യാത്രചെയ്യുകയാണെന്ന് പൊലീസ് മനസിലാക്കി. തുടര്‍ന്ന് തെലങ്കാന പൊലീസ് സഹായത്തോടെ മോഷ്ടാക്കളെ പിടിക്കുകയായിരുന്നു.

ഇവരില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം പൂര്‍ണമായും കണ്ടെത്തി. ഇതിനൊപ്പം തോക്ക് ഉള്‍പ്പടെ ധാരാളം ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇന്നലെയാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂരിലെ ശാഖയില്‍ നിന്നും തോക്ക് ചൂണ്ടി ആറംഗ കൊളളസംഘം 25 കിലോ സ്വര്‍ണം തട്ടിയെടുത്തത്. പ്രതികളെ തെലങ്കാന പൊലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകാതെ ഹൊസൂരെത്തിച്ച് തെളിവെടുപ്പിക്കും.

കൃഷ്ണഗിരി ജില്ലയില്‍ തമിഴ്നാട് കര്‍ണാടക അതിര്‍ത്തി പട്ടണമായ ഹൊസൂരില്‍ ഗല്‍പൂര്‍റോഡിലെ ബ്രാഞ്ചിലാണ് പകല്‍ ഒമ്പതരയോടെ മുഖമൂടി ധരിച്ചെത്തിയ സംഘം സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുതാഴെയിട്ട ശേഷം ജീവനക്കാരെ മുഴുവന്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി സ്വര്‍ണം കവര്‍ന്നത്. കൊല്ലമെന്നു ഭീഷണിപ്പെടുത്തി ജീവനക്കാരെ ഉപയോഗിച്ചു തന്നെ ലോക്കര്‍ തുറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 25കിലോ സ്വര്‍ണവും 96,000 രൂപയും കവര്‍ന്നു. പെട്ടെന്ന് തന്നെ സംഘം കടന്നുകളയുകയും ചെയ്തു. പിടികൂടാതിരിക്കാന്‍ സ്ഥാപനത്തിലെ സിസിടിവിയുടെ റെക്കോര്‍ഡറും സംഘം എടുത്തിരുന്നു.

Back to top button
error: