Month: January 2021

  • NEWS

    പ്രകാശ് കാരാട്ട് ബിജെപിയിലേക്കെന്ന് ചന്ദ്രിക,വിവാദമായപ്പോൾ റിപ്പോർട്ട് മുക്കി

    സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ബിജെപിയിലേക്കെന്ന് വാർത്തയടിച്ച് മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക .വാർത്തക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ വാർത്ത പിൻവലിച്ചു .ചന്ദ്രികയുടെ ഓൺലൈൻ എഡിഷനിൽ ആണ് വാർത്ത വന്നത് . “സിപിഐഎം വേദികളിൽ നിന്ന് പ്രകാശ് കാരാട്ട് അപ്രത്യക്ഷനായിട്ട് വർഷങ്ങൾ ,ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട് ‘എന്ന തലക്കെട്ടിലാണ് വാർത്ത വന്നത് .ഇതിനെ തുടർന്ന് രൂക്ഷ വിമർശനമാണ് ഇടതു അനുകൂലികളിൽ നിന്ന് സൈബറിടത്തിൽ ഉണ്ടായത് . വിഷയത്തിൽ ചന്ദ്രിക ഖേദം പ്രകടിപ്പിച്ചു എന്ന രീതിയിൽ സ്‌ക്രീൻ ഷോട്ടുകൾ പരക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല .

    Read More »
  • Lead News

    റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡിന് കർഷകർക്ക് അനുമതി

    റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ പരേഡിന് ഡൽഹി പോലീസ് അനുമതി നൽകിയതായി കർഷക സംഘടനകൾ. കർഷക സംഘടനകളും പൊലീസും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം കർഷക നേതാവ് അഭിമന്യു കോഹാർ അറിയിച്ചതാണ് ഇക്കാര്യം. ഞായറാഴ്ച നടക്കുന്ന ചർച്ചകളിൽ ആയിരിക്കും ട്രാക്ടർ പരേഡിന് റൂട്ട് നിശ്ചയിക്കുക. ഡൽഹി അതിർത്തികളായ ഗാസിപൂർ, സിംകു, തിക്രി എന്നിവിടങ്ങളിൽ നിന്നാണ് പരേഡ് ആരംഭിക്കുക. പരേഡിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുക്കുമെന്ന് മറ്റൊരു കർഷക നേതാവായ ഗുറണാം സിംഗ് ചടുനി അറിയിച്ചു. ഡൽഹി അതിർത്തി പ്രദേശങ്ങളിൽ വെച്ചിരിക്കുന്ന ബാരിക്കേഡുകൾ പോലീസ് ജനുവരി 26ന് നീക്കം ചെയ്യുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമായി നിരവധി സംഘം കർഷകർ ട്രാക്ടറുകളുമായി ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഭക്ഷണം,കിടക്കാനുള്ള സൗകര്യങ്ങൾ എന്നിവയുമായാണ് ഇവർ വരുന്നതെന്നാണ് വിവരം.

    Read More »
  • LIFE

    15 വയസ്സുകാരനുമായി ലൈംഗികമായി ബന്ധപ്പെട്ട കേസിൽ വിവാഹിതയായ സ്കൂൾ ടീച്ചർ കോടതിയോട് പറഞ്ഞത്

    15 വയസ്സുകാരനുമായി ലൈംഗികമായി ബന്ധപ്പെട്ടത് സംബന്ധിച്ച് വിവാഹിതയായി ടീച്ചർക്കെതിരെ വിചാരണ നടക്കുകയാണ്. ബ്രിട്ടനിലെ ബക്കിംഗ്ഹാം ഷെയറിലാണ് ടീച്ചറുടെ വിചാരണ നടക്കുന്നത്. മുപ്പത്തിയഞ്ചുകാരിയായ കാൻഡേയ്സ് ബാർബർ 2018 ഒക്ടോബറിൽ ഒരു പാടത്തു വെച്ച് 15 കാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നാണ് കേസ്. വിദ്യാർത്ഥിയെ ടീച്ചർ നിരന്തരമായി മസാജ് ചെയ്യുകയും പാടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി ബന്ധപ്പെടുകയും ആയിരുന്നു എന്നാണ് ആരോപണം. കേസ് സംബന്ധിച്ച ആദ്യ വിചാരണയിൽ കൃത്യമായ വിധി തീർപ്പിലേക്ക് എത്തിയിരുന്നില്ല. രണ്ടാം വിചാരണയിൽ ടീച്ചർ പൂർണമായും സംഭവം നിഷേധിച്ചു. തിരക്കേറിയ തന്റെ ജീവിതത്തിൽ ഇത് അസാധ്യമാണ് എന്നാണ് ടീച്ചർ പറഞ്ഞത്. എന്നാൽ ടീച്ചറും താനുമായി ലൈംഗികമായി ബന്ധപ്പെട്ടെന്ന് വിദ്യാർഥി നേരത്തെ മൊഴി നൽകിയിരുന്നു. വിദ്യാർത്ഥിക്ക് നഗ്നചിത്രം അയച്ചതുമായി ബന്ധപ്പെട്ടും സെക്സ് ടോയ്സ് ഉപയോഗിക്കുന്ന ചിത്രമയച്ചതുമായി ബന്ധപ്പെട്ടും ടീച്ചർക്കെതിരെ ആരോപണമുണ്ട്.

    Read More »
  • LIFE

    സുരഭി ലക്ഷ്മിയാണ് “പത്മ “

    പ്രശസ്ത നടന്‍ അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് “പത്മ “.അനൂപ് മേനോന്‍ തന്നെ തന്റെ ഫേസ് പുസ്തകത്തിലൂടെ ഈ കാര്യം അറിയിച്ചപ്പോള്‍ പത്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണ് എന്ന് പറഞ്ഞിരുന്നില്ല.ഇപ്പോ ഇതാ ആ കാര്യം വെളിപ്പെടുത്തുകയാണ്. ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയാണ് പത്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന ” പത്മ ” യിലെ നായകനെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു. കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നതും അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് മേനോന്‍ സ്‌റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ബാക്കി ഇരുപതോളം പേരും പുതുമുഖങ്ങളാണ്. മഹാദേവന്‍തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍-ബാദുഷ, കല-ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍-സിയാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ ജി.

    Read More »
  • Lead News

    പ്രസംഗത്തിനിടെ ജയ് ശ്രീറാം വിളികൾ, നേതാജി പരിപാടിയിൽ പ്രധാനമന്ത്രിയെ സാക്ഷിനിർത്തി പ്രതിഷേധിച്ച് മമതാബാനർജി

    നേതാജി സുഭാഷ് ചന്ദ്ര ബോസ് ജന്മദിന പരിപാടിയിൽ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രസംഗം തുടരാതെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര സർക്കാർ ആണ് പരിപാടിയുടെ സംഘാടകർ.പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ആയിരുന്നു പ്രതിഷേധം. മമതാ ബാനർജിയെ പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ സദസ്സിലെ ഒരു കൂട്ടർ “ജയ്ശ്രീറാം “വിളി മുഴക്കുകയായിരുന്നു. നരേന്ദ്രമോഡിക്കും ഇവർ ജയ് വിളിച്ചു. സർക്കാർ പരിപാടികളിൽ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന് പ്രസംഗം ആരംഭിച്ച മമതാ ബാനർജി പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയല്ല ഇതെന്നും ചൂണ്ടിക്കാട്ടി. നേതാജിയുടെ പരിപാടി കൊൽക്കത്തയിൽ നടത്താൻ തീരുമാനിച്ച കേന്ദ്ര സർക്കാരിന് മമത നന്ദി പറഞ്ഞു. ക്ഷണിച്ചുവരുത്തി അപമാനിച്ചത് കാരണം താൻ തുടർന്ന് പ്രസംഗിക്കുന്നില്ല എന്നും മമത പറഞ്ഞു. “ജയ് ഹിന്ദ്, ജയ് ബംഗ്ളാ” എന്നു പറഞ്ഞു കൊണ്ടാണ് മമത പ്രസംഗം അവസാനിപ്പിച്ചത്.

    Read More »
  • LIFE

    ഥാറിന്റെ എസ് യു വികൾ ഇന്ത്യൻ ടീമിലെ ആറു കളിക്കാർക്ക് സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര

    ഓസ്ട്രേലിയയ്ക്കെതിരെ വെന്നിക്കൊടി പാറിച്ച ഇന്ത്യൻ ടീമിലെ ആറ് ക്രിക്കറ്റ് കളിക്കാർക്ക്‌ ഥാറിന്റെ എസ് യു വികൾ സൗജന്യമായി നൽകാൻ ആനന്ദ് മഹീന്ദ്ര. സിറാജ്, സൈനി, ഗിൽ,സുന്ദർ,നടരാജൻ, ശർദുൽ എന്നിവർക്കാണ് ആനന്ദ് മഹീന്ദ്ര വാഹനങ്ങൾ നൽകുക. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹിന്ദ്ര സ്വന്തം അക്കൗണ്ടിൽ നിന്നാണ് ഈ സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്. ഇതിൽ ശർദ്ദുൽ ഒഴികെയുള്ളവർ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തുകയായിരുന്നു. മൂന്നു മാച്ചുകളിൽ നിന്നായി 13 വിക്കറ്റെടുത്ത സിറാജ് ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ്. ഒരു ഇന്നിംഗ്സിൽ 5 വിക്കറ്റ് വേട്ടയും നടത്തി. സിഡ്നി ടെസ്റ്റിൽ ആണ് സൈനി അരങ്ങേറ്റം നടത്തിയത്. ഗാബ ടെസ്റ്റിൽ സുന്ദറും നടരാജനും കളിച്ചു. ശർദ്ദുലിന്റെ അരങ്ങേറ്റം 2018 ൽ ഹൈദരാബാദിൽ വെസ്റ്റിൻഡീസിനെതിരെ ആയിരുന്നു. മൂന്ന് ടെസ്റ്റുകളിൽ നിന്നായി 259 റൺസ് ഗിൽ നേടി.

    Read More »
  • Lead News

    സംസ്ഥാനത്ത് ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19

    5283 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 72,048; ഇതുവരെ രോഗമുക്തി നേടിയവര്‍ 8,08,377 കഴിഞ്ഞ 24 മണിക്കൂറിനിടെ 61,066 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474, തൃശൂര്‍ 401, കണ്ണൂര്‍ 321, വയനാട് 290, ഇടുക്കി 256, പാലക്കാട് 234, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക…

    Read More »
  • Lead News

    സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നേടിയെടുക്കാന്‍ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തണം: മുഖ്യമന്ത്രി

    സംസ്ഥാനം ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിവിധ ആവശ്യങ്ങള്‍ കേന്ദ്രബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നേടിയെടുക്കാന്‍ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ച എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സില്‍വര്‍ ലൈന്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇടപെടണം. തൃപ്പൂണിത്തുറ- ബൈപ്പാസ് ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. പളനി- ശബരിമല പുതിയ ദേശീയപാതയ്ക്ക് അംഗീകാരം ലഭ്യമാക്കാന്‍ ഇടപെടണം. കേന്ദ്ര റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഭരണാനുമതിക്കായി 115 കോടി രൂപയുടെ എട്ട്  പദ്ധതികള്‍ കേന്ദ്രമന്ത്രാലയത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്.  അതിന് അംഗീകാരം ഉറപ്പാക്കണം. വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍വീസ് നടത്താനുള്ള പോയിന്‍റ് ഓഫ് കോള്‍ ആയുള്ള അംഗീകാരം ലഭ്യമാക്കണം. കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ  അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് ഓപ്പണ്‍ സ്കൈ പോളിസി ഉള്‍പ്പെടുത്തണം.  കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് ആവശ്യമായ…

    Read More »
  • LIFE

    കുടിവെള്ളക്ഷാമത്തിന് ബൈ പറയാം,ഇനി വായുവിൽ നിന്ന് വെള്ളം ഉണ്ടാക്കാം

    ബാഹ്യ സമ്മർദ്ദം ഇല്ലാതെ വായുവിൽ നിന്ന് വെള്ളം ഉണ്ടാക്കാൻ ആകുന്ന ഒരു വസ്തു സിംഗപ്പൂർ ദേശീയ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. സയൻസ് അഡ്വാൻസസ് എന്ന പ്രസിദ്ധീകരണത്തിൽ ഇത് സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചു. ബാറ്ററി ആവശ്യമില്ലാത്ത സ്പോഞ്ച് പോലെ പ്രവർത്തിക്കുന്ന അൾട്രാ ലൈറ്റ് എയറോജെൽ ആണ് വായുവിൽ നിന്ന് ഈർപ്പം വലിച്ചെടുത്ത് വെള്ളം ആക്കുക. ഒരു കിലോ എയറോജെൽ കൊണ്ട് 17 ലിറ്റർ വെള്ളം ഉണ്ടാക്കാൻ ആകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പോളിമർ കൊണ്ടാണ് എയറോജെൽ നിർമ്മിക്കുന്നത്. അന്തരീക്ഷത്തിലെ ജല കണികകളെ ഈ എയറോജെൽ ആകർഷിച്ച് ബാഷ്പീകരിച്ച് ദ്രാവകം ആക്കി മാറ്റും. ചൂടുള്ള സമയത്ത് എയറോജെൽ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കും. ലോകാരോഗ്യ സംഘടന കുടിവെള്ളത്തിനായി നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നത് ആകും എയറോജെൽ നിർമ്മിത കുടിവെള്ളം എന്ന് ഗവേഷകർ പറയുന്നു.

    Read More »
  • Lead News

    യുപിയില്‍ ഏഴുവയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത 3 ആണ്‍കുട്ടികള്‍ പീഡിപ്പിച്ചു,ഒരാള്‍ പിടിയില്‍

    യുപിയില്‍ ഏഴുവയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ പീഡിപ്പിച്ചു. 12നും 14നും ഇടയില്‍ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളാണ് പീഡിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഭണ്ഡയില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഈ ആണ്‍കുട്ടികള്‍ ഏഴുവയസ്സുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് ഗിര്‍വ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അര്‍ജുന്‍ സിങ് പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ഒരു കുട്ടിയെ പിടികൂടിയെന്നാണ് പുറത്തുവരുന്ന വിവരം.

    Read More »
Back to top button
error: