Lead NewsNEWS

യുവതിയെ ആശുപത്രിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപണം; മധ്യവയസ്‌കന്‍ മര്‍ദ്ദനമേറ്റ് മരിച്ചു

കാസര്‍ഗോഡ്:‌ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ശ്രമിച്ചെന്നാരോപണത്തെ തുടര്‍ന്ന്‌ മധ്യവയസ്‌കന്‍ മര്‍ദ്ദനമേറ്റ് മരിച്ചു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്.

കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഇയാളെ തല്ലുകയും തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപെട്ട് മര്‍ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തിനിടെയാണ് മരണം സംഭവിച്ചത്.

Back to top button
error: