വളയാർ പീഡന കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. പാലക്കാട് പോക്സോ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സർക്കാരും കുട്ടിയുടെ മാതാവും സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് എ ഹരിപ്രസാദ്,എം ആർ അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് വിധി പറഞ്ഞത്.
പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കാണിച്ചായിരുന്നു പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടത്. ശക്തമായ തെളിവുകൾ ഉണ്ടായിട്ടും അത് പരിഗണിക്കാതെയാണ് വിധി എന്നുള്ളത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്.
13കാരിയെ 2017 ജനുവരി 13നും 9 വയസുകാരിയെ മാർച്ച് നാലിനും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുക ആയിരുന്നു. ഇരുവരും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. ഷിബു,വലിയ മധു,ചെറിയ മധു എന്നിവരാണ് കേസിലെ പ്രതികൾ.