കശ്മീരിൽ വിവാദം, കൊല്ലപ്പെട്ട യുവാക്കൾ ഭീകരരെന്ന് പോലീസ് അല്ലെന്ന് ബന്ധുക്കൾ

വ്യാഴാഴ്ച ശ്രീനഗറിൽ നടന്ന “ഏറ്റുമുട്ടലിൽ” കൊല്ലപ്പെട്ട ചെറുപ്പക്കാർ മൂന്നുപേരും ഭീകരരാണെന്ന് പോലീസ്. എന്നാൽ അല്ലെന്ന് ബന്ധുക്കൾ പറയുന്നു.
സുരക്ഷാസേന നൽകുന്ന വിവരമനുസരിച്ച് ഡിസംബർ 29ന് ഇവർ ഒളിച്ചിരിക്കുന്ന സ്ഥലത്തെ പറ്റി വിവരം കിട്ടി. അടുത്ത ദിവസം തന്നെ ലവാപുരയിൽ പരിശോധന തുടങ്ങി. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ചെറുപ്പക്കാർ തയ്യാറായില്ല. ഇവർ ഭീകര ബന്ധമുള്ളവർ തന്നെയാണെന്ന നിലപാടിലാണ് സുരക്ഷാസേന.
എന്നാൽ ബന്ധുക്കൾ അത് നിഷേധിക്കുന്നു. ബന്ധുക്കളുടെ ആരോപണം അന്വേഷിക്കുമെന്ന് ഡിജിപി ദിൽബഗ് സിംഗ് വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈയിൽ ഷോപ്പിയാനയിൽ ജോലി തേടിയെത്തിയ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടപ്പോൾ അവർ ഭീകരർ ആണ് എന്നാണ് സേന പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ അത് വ്യാജഏറ്റുമുട്ടൽ ആണെന്ന് സൈന്യവും പോലീസും തന്നെ കണ്ടെത്തി. ഈ പശ്ചാത്തലത്തിൽ പുതിയ “ഏറ്റുമുട്ടലും ” വിവാദമാകുകയാണ്.