NEWS

കേരളത്തിൽ നാല് ജില്ലകളിൽ ഡ്രൈ റൺ ആരംഭിച്ചു, വാക്സിൻ രണ്ട് മൂന്നു ദിവസത്തിനകം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി ശൈലജ ടീച്ചർ

കോവിഡ് വാക്സിൻ വിതരണത്തിന് പ്രാരംഭഘട്ടം എന്നോണം പൂർണ സജ്ജമാണ് ഒരുക്കങ്ങൾ എന്ന് വിലയിരുത്താൻ ഡ്രൈ റൺ സംസ്ഥാനത്ത് ആരംഭിച്ചു. രാവിലെ 9 മുതൽ 11 വരെ നാല് ജില്ലകളിലെ ആശുപത്രികളിലാണ് ഡ്രൈ റൺ നടക്കുന്നത്. തിരുവനന്തപുരം,ഇടുക്കി, പാലക്കാട്,വയനാട് ജില്ലകളിലാണ് ഡ്രൈ റൺ നടക്കുന്നത്. ഓരോ കേന്ദ്രത്തിലും 25 പേർ വീതമാണ് ഡ്രൈ റണ്ണിൽ പങ്കെടുക്കുന്നത്.

കേരളത്തിൽ ആദ്യഘട്ടം മൂന്നു ലക്ഷത്തി പതിമൂവായിരം പേർക്കാണ് വാക്സിൻ നൽകുക. ആരോഗ്യപ്രവർത്തകർ, മെഡിക്കൽ വിദ്യാർഥികൾ, ആശാവർക്കർമാർ,അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക.

Signature-ad

രണ്ട് മൂന്നു ദിവസത്തിനകം വാക്സിൻ സംസ്ഥാനത്ത് എത്തുമെന്നാണ് കരുതുന്നത് എന്ന് ഡ്രൈ റൺ നിരീക്ഷിക്കാൻ എത്തിയ ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.വാക്സിൻ മുൻഗണന അനുസരിച്ച് വിതരണം ചെയ്യാൻ കേരളം പൂർണ സജ്ജമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

Back to top button
error: