NEWS

ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച് പ്രിൻസിപ്പൽ എത്തി: ആ​രോ​ഗ്യ വ​കു​പ്പ് സ്കൂ​ൾ അ​ട​പ്പി​ച്ചു

മഞ്ചേരി മൂ​ർ​ക്ക​നാ​ട് സു​ബു​ലു​സ​ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പ്രിൻസിപ്പൽ ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ചതിനെ തുടർന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ട​പ്പി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് എ​സ്.എസ്.എൽ.സി, പ്ല​സ്ടു ക്ലാ​സു​ക​ൾ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് പ്രി​ൻ​സി​പ്പ​ൽ ച​ട്ടം ലം​ഘി​ച്ച​ത്.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നു ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ലു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഒ​രാ​ഴ്ച​ത്തെ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​നി​ൽ പോ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ സ്കൂ​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്നു ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker