Lead NewsNEWS

ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ആകാൻ രേഷ്മ മറിയം റോയ്

തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ഏറ്റവും പ്രായംകുറഞ്ഞ ജനപ്രതിനിധി രേഷ്മ മറിയം റോയ് പത്തനംതിട്ട അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയേക്കുമെന്ന് സൂചന. 21 വയസ്സ് ആണ് രേഷ്മയ്ക്ക് ഉള്ളത്. എൽഡിഎഫ് ഭരണം ലഭിച്ച പഞ്ചായത്തിൽ വനിതാ സംവരണം ആണ് പ്രസിഡന്റ് സ്ഥാനത്തിന്.

പാർട്ടി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രേഷ്മയെ തന്നെയാണ് പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിൽ നിരവധി പേർ രേഷ്മയ്ക്ക് ആശംസകളുമായി രംഗത്തെത്തി.

Signature-ad

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ തലേന്നാണ് രേഷ്മക്ക് 21 വയസ്സ് തികഞ്ഞത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പതിനൊന്നാം വാർഡിൽ നിന്ന് 70 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഷ്മ വിജയം കണ്ടത്.

നിലവിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമാണ് രേഷ്മ. സിപിഎം ഏരിയ കമ്മിറ്റി കളാണ് വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ പട്ടിക പുറത്തു വിടുക.

Back to top button
error: