Month: December 2020
-
NEWS
മരണ വീടുകളിൽ മോഷണം,കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
പകൽ സമയങ്ങളിൽ കറങ്ങി നടന്ന് മരണ വീടുകളിൽ കയറി സ്വർണ്ണവും പണവും കവർച്ച ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ.ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അതിരമ്പുഴ ഭാഗത്തെ ഒരു വീട്ടിൽ നിന്നും സ്വർണ്ണവും പണവും മോഷണം പോയ കേസിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.പിണ്ണാക്കനാട് കാളകെട്ടി അമ്പാട്ട് ചക്കര എന്ന ഫ്രാൻസിസ് ആണ് അറസ്റ്റിൽ ആയത്. 38 കാരൻ ആണ് മോഷ്ടാവ്. മോഷ്ടിച്ച സ്വർണ്ണം ഇയാൾ കോട്ടയത്തുള്ള ജ്വല്ലറിയിൽ വിൽപന നടത്തിയിരുന്നു. ഇത് പോലീസ് കണ്ടെടുത്തു. ഇയാൾക്ക് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ സമാനരീതിയിൽ കേസുകളുണ്ട്.പത്രവാർത്തകൾ നോക്കി മരണവീടുകളിൽ പരിചിതനെ പോലെ കയറി ബന്ധുക്കൾ മാറുന്ന സമയത്ത് മോഷണം നടത്തുകയാണ് ഫ്രാൻസിസിന്റെ പതിവ്.
Read More » -
NEWS
അങ്കമാലിയിൽ പെൺകുട്ടിയെ സ്വകാര്യ ലാബിനുള്ളിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യാൻ ശ്രമം,മുൻകാമുകൻ അറസ്റ്റിൽ
അങ്കമാലിയിൽ പെൺകുട്ടിയെ സ്വകാര്യ ലാബിനുള്ളിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മുൻകാമുകൻ അറസ്റ്റിൽ.അങ്കമാലി മേക്കാട് സ്വദേശി പത്തൊമ്പതുകാരൻ ബേസിലിനെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസമാണ് ലാബ് ടെക്നീഷ്യയായി ജോലിചെയ്യുന്ന 19-കാരിക്ക് നേരേ അതിക്രമമുണ്ടായത്. ഇരുവരും നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ യുവാവ് ലഹരിക്കടിമയാണെന്ന് തിരിച്ചറിഞ്ഞതോടെ പെൺകുട്ടി ബന്ധത്തിൽനിന്ന് പിന്മാറി. യുവാവ് പലതവണ വിവാഹാഭ്യർഥനയുമായി സമീപിച്ചെങ്കിലും യുവതി വഴങ്ങിയില്ല.യുവാവിന്റെ വാട്സാപ്പും ഫോൺനമ്പറും യുവതി ബ്ലോക്ക് ചെയ്തു. യുവാവ് പിന്നീട് അമ്മയുടെ ഫോണിൽനിന്ന് പെൺകുട്ടിയെ വിളിക്കാൻ തുടങ്ങി. ശല്യം തുടർന്നതോടെ ഈ നമ്പറും ബ്ലോക്ക് ചെയ്യാൻ യുവതി നിർബന്ധിത ആയി. ഇതിനുപിന്നാലെയാണ് ബലാത്സംഗ ശ്രമം.
Read More » -
സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂര്‍ 292, ആലപ്പുഴ 254, പാലക്കാട് 247, ഇടുക്കി 225, വയനാട് 206, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 73,47,376 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരുകാവ് സ്വദേശി തോമസ് (74), കണ്ണമ്മൂല സ്വദേശി അബ്ദുള്‍ ഷുകൂര്‍ ഖാന്‍ (79), പുനലാല്‍ സ്വദേശി യേശുദാനം (56), പത്തനംതിട്ട സ്വദേശിനി സരോജിനി അമ്മ (64),…
Read More » -
Lead News
വിവാദ കര്‍ഷകനിയമം; പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍, അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് സൂചന
കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിവാദ കര്‍ഷകനിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം 25-ാം ദിവസത്തിലേക്ക് കടക്കുന്നു. ഈ കൊടും തണുപ്പിലും പോരാട്ട വീര്യം കൂട്ടാന്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ച് കഴിഞ്ഞു. അതേസമയം, ഉത്തര്‍പ്രദേശിനും ഡല്‍ഹിക്കും ഇടയിലുളള അതിര്‍ത്തിയായ ഗാസിപുര്‍ അടയ്ക്കുമെന്ന നിലപാടിലാണ് കര്‍ഷകര്‍. കേന്ദ്രത്തിനെതിരെ പൊരുതാന്‍ കൂടുതല്‍ കര്‍ഷകരെ രംഗത്തിറക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷ കൂട്ടായ്മകളുമായി പ്രക്ഷോഭകര്‍ ബന്ധപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച മഹാരാഷ്ട്രയില്‍ നിന്ന് അയ്യായിരത്തോളം കര്‍ഷകരാണ് സമരത്തില്‍ പങ്കുചേരാന്‍ എത്തിച്ചേരുന്നത്. ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ (എഐകെഎസ്) നേതൃത്വത്തില്‍ നാസിക് ഗോള്‍ഫ് ക്ലബില്‍ ഒത്തുചേരുന്ന കര്‍ഷകര്‍ വാഹനജാഥയായി 1,200 കിലോമീറ്റര്‍ സഞ്ചരിച്ച് 24ന് ഡല്‍ഹിയില്‍ എത്തും. പഞ്ചാബ്, ഹരിയാന, യുപി എന്നിവയ്ക്കു പുറമേ മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും കര്‍ഷകരെത്തുന്നതോടെ ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ പാതകള്‍ വരും ദിവസങ്ങളില്‍ തടയുമെന്നാണ് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2 ലക്ഷത്തോളം കര്‍ഷകരെയും നയിച്ച് ഈ മാസം…
Read More » -
Lead News
കോട്ടയം നഗരസഭയില്‍ നാടകീയത; കോണ്‍ഗ്രസ് വിമത യുഡിഎഫിനൊപ്പം
കോട്ടയം നഗരസഭയുടെ 52-ാം വാര്‍ഡില്‍ മത്സരിച്ച കോണ്‍ഗ്രസ് വിമത യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് വിമത ബിന്‍സി സെബാസ്റ്റിയനാണ് ഡിസിസിയില്‍ എത്തി പിന്തുണ അറിയിച്ചത്. 52 അംഗ കൗണ്‍സിലില്‍ നിലവില്‍ എല്‍ഡിഎഫ് -22, യുഡിഎഫ്-21, ബിജെപി-8 സ്വതന്ത്ര – 1 എന്നിങ്ങനെയാണ് കക്ഷി നില. ബിന്‍സി യുഡിഎഫിനെ പിന്തുണച്ചതോടെ ഇരുമുന്നണികള്‍ക്കും 22 അംഗങ്ങള്‍ വീതമാവും. ഇതോടെ നറുക്കെടുപ്പിലൂടെ ഭരണമാര്‍ക്ക് എന്ന് നിശ്ചയിക്കേണ്ടി വരും. യുഡിഎഫിന് ഭരണം കിട്ടിയാല്‍ അഞ്ചുവര്‍ഷത്തേക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിക്കുമെന്ന് ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭയിലും സ്വതന്ത്ര പിന്തുണ യുഡിഎഫിനാണ്. ഇതോടെ ഭരണം യുഡിഎഫിന് ലഭിച്ചേക്കും. നിലവില്‍ ഏറ്റുമാനൂരില്‍ എല്‍ഡിഎഫ്-12, യുഡിഎഫ്-13, ബിജെപി-7, സ്വതന്ത്രര്‍-3 എന്നിങ്ങനെയാണ് കക്ഷി നില.
Read More » -
Lead News
ഷിഗെല്ല; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രി
കേരളത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഷിഗെല്ല ബാക്ടീരിയകള്‍ വെളളത്തിലൂടെയാണ് മനുഷ്യശരീരങ്ങളിലേക്ക് എത്തിച്ചേരുന്നത്. അതിനാല്‍ തിളപ്പിച്ചാറിയ വെളളം കുടിക്കണം, കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തണമെന്നും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണമെന്നും മന്ത്രി പറഞ്ഞു. ഷിഗെല്ല ബാധിച്ച ആളുകളുടെ വിസര്‍ജത്തില്‍ നിന്ന് ബാക്ടീരിയ വെളളത്തില്‍ കലരാന്‍ ഇടയായാല്‍ ആ വെളളം തിളപ്പിച്ച് കുടിക്കാതിരിക്കുമ്പോള്‍ ശരീരത്തിലേക്ക് ഷിഗെല്ല ബാക്ടീരിയ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് ജനസാന്ദ്രത കൂടുതലുളള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ തിളപ്പിച്ചാറ്റിയ വെളളം മാത്രമേ കുടിക്കാവൂ എന്ന് മന്ത്രി പറയുന്നു. അതേസമയം, ഷിഗെല്ല രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് എടുത്തിരിക്കുന്നത്. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അതേസമയം കോഴിക്കോട് ജില്ലയില്‍ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അന്‍പത് കവിഞ്ഞു. കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. പ്രദേശത്തെ…
Read More » -
Lead News
ലോകത്തിലെ ഏറ്റവും വലിയ മൃഗശാലയും ഇനി അംബാനിയുടെ കൈയ്യില്‍
ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തില്‍ നിര്‍മ്മിക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ്. ജാംനഗറില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന മൃഗശാലയുടെ ലേഔട്ടിന് കേന്ദ്ര മൃഗശാല വകുപ്പ് അംഗീകാരം നല്‍കി. 100ലധികം വിവിധ ഇനത്തില്‍പ്പെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഈ മൃഗശാലയില്‍ ഉണ്ടായിരിക്കും.ഫോറസ്റ്റ് ഓഫ് ഇന്ത്യ, ഫ്രോഗ് ഹൗസ്, അക്വാറ്റിക് കിംഗ്ഡം തുടങ്ങി നിരവധി മേഖലകളായി മൃഗശാല തരംതിരിച്ചിട്ടുണ്ടാകും. കോമോഡോ ഡ്രാഗണ്‍, പെലിക്കന്‍, ജാഗ്വാര്‍, സ്ലോത്ത് തുടങ്ങി എല്ലാ വിധ പ്രസിദ്ധ മൃഗങ്ങളും മൃഗശാലയില്‍ ഉണ്ടായിരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ മൃഗശാലയുടെ പണി പൂര്‍ത്തിയായി ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഈ വര്‍ഷമാദ്യം ആരംഭിക്കേണ്ടിയിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് മഹാമാരി മൂലം നീണ്ടു പോവുകയായിരുന്നു.
Read More » -
Lead News
ശോഭാ സുരേന്ദ്രന്‍ അടക്കമുളള നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിക്കൊരുങ്ങി കെ. സുരേന്ദ്രന്‍
ശോഭാ സുരേന്ദ്രന്‍ അടക്കമുളള നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിക്കൊരുങ്ങി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് നിന്ന് വിട്ടുനിന്നതിലാണ് നടപടി. ചിലരെല്ലാം പ്രചാരണ രംഗത്തു നിന്ന് വിട്ടുനിന്നെന്നും ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് 25 പഞ്ചായത്തുകളില്‍ യുഡിഎഫ് എല്‍ഡിഎഫ് ഒത്തുകളി നടന്നതായും സുരേന്ദ്രന്‍ ആരോപിച്ചു. തന്നെ മാറ്റാനുളള ശ്രമം ശോഭ സുരേന്ദ്രന്‍ വിഭാഗം ശക്തമാക്കിയിരിക്കെയാണ് സുരേന്ദ്രന്റെ നീക്കം. സംസ്ഥാന ഘടകത്തിലെ പുനസംഘടയില്‍ പ്രതിഷേധിച്ച് ശോഭ സുരേന്ദ്രന്‍ അടക്കമുളള ഒരു വിഭാഗം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്ന പി.എം വേലായുധന്‍, ജെആര്‍ പദ്മകുമാര്‍ അടക്കമുളള നേതാക്കളും പ്രചാരണത്തില്‍ സജീവമായില്ല. തനിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയാണ് സുരേന്ദ്രന്‍ നല്‍കുന്നത്. സുരേന്ദ്രനെതിരായ നീക്കങ്ങളില്‍ കൃഷ്ണദാസ് പക്ഷവും ഉണ്ടായിരുന്നെങ്കിലും കൃഷ്ണദാസ് പക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അതേസമയം തങ്ങളെ അവഗണിക്കുന്നുവെന്ന പരാതി പരിഹരിക്കാത്തതിനാലാണ് പ്രചാരണത്തിന് ഇറങ്ങാതിരുന്നതെന്നും ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നുമാണ് ശോഭ സുരേന്ദ്രന്‍ വിഭാഗം…
Read More » -
LIFE
‘ഉണ്ണീശോ’; ഗോപി സുന്ദറും ഹരിനാരായണനും ഒന്നിച്ച് ആദ്യമായൊരുക്കുന്ന ക്രിസ്മസ് കരോൾ ഗാനം
ഗോപിസുന്ദറിന്റെ ആദ്യ ക്രിസ്മസ് കരോൾ വീഡിയോ ഗാനം റിലീസിംഗിന് തയ്യാറായി. പാടിയിരിക്കുന്നത് പുതുതലമുറയിലെ വളർന്നു വരുന്ന ഗായികയായ മെറിൽ ആൻ മാത്യു ആണ്. ദേശി രാഗ് എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ മെറിൽ ആദ്യമായി ഗോപി സുന്ദറിൻ്റെ ഈണത്തിൽ പാടുന്നു എന്ന പ്രത്യേകത കൂടി ഈ പാട്ടിനുണ്ട്. ഉണ്ണീശോ – തിരുപ്പിറവിയുടെ വാഴ്ത്തൽ മാത്രമല്ല തിരിച്ചു പിടിക്കലിൻ്റെ പ്രതീക്ഷയുടെ ഗാനം കൂടിയാണിത്. നമുക്ക് നഷ്ടപ്പെട്ട കണ്ണീർക്കാലങ്ങൾക്കും, വറുതികൾക്കും അപ്പുറത്ത് പ്രതീക്ഷയുടെ ഒരു കിരണമുണ്ട്.. ഒലീവിലയിൽ നിന്നിറ്റുന്ന മഞ്ഞുതുള്ളി പോലെയുള്ള സ്നേഹമുണ്ട്.. എന്നോർമ്മിപ്പിക്കുക കൂടി ചെയ്യുന്നു ഈ ഗാനം. ഖത്തർ ദോഹയിലെ ബിർള പബ്ലിക് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന മെറിൽ ആൻ മാത്യു, കണ്ണൂർ ആലക്കോട് അറക്കൽ മനോജ് മാത്യു – നിഷ വർഗീസ് ദമ്പതികളുടെ പുത്രിയാണ്. പ്രശസ്ത സംഗീതാധ്യാപകരായ ശങ്കർ ദാസിന്റെയും അഭിലാഷിന്റേയും കീഴിൽ കർണാടിക് – വെസ്റ്റേൺ സംഗീതം അഭ്യസിക്കുന്ന മെറിൽ ആൻ മാത്യു നിരവധി ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും നേരത്തെ…
Read More » -
Lead News
യുവനടിയെ അപമാനിച്ച സംഭവം; പ്രതികള്‍ ഇന്ന് കീഴടങ്ങുമെന്ന് അഭിഭാഷകന്‍
യുവനടിയെ ഷോപ്പിംഗ് മാളില്‍ അപമാനിച്ച കേസിലെ പ്രതികള്‍ ഇന്ന് തന്നെ കീഴടങ്ങുമെന്ന് അഭിഭാഷകന്‍. കളമശ്ശേരി പൊലീസിന് മുന്നിലാണ് പ്രതികള്‍ കീഴടങ്ങുക. അതേസമയം, പ്രതികള്‍ നിരപരാധികളെന്നും ഇരുവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെന്നും പ്രതികളുടെ അഭിഭാഷകന്‍ കെ ബെന്നി തോമസ് പറഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ജോലി ആവശ്യത്തിനായാണ് തങ്ങള്‍ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താന്‍ ഒരുപാട് സമയമുള്ളതിനാലാണ് ഷോപ്പിങ് മാളിലെത്തിയതെന്നും യുവാക്കള്‍ പറയുന്നു. ഇവിടെ വച്ച് നടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും യുവാക്കള്‍ പറയുന്നു.എന്നാല്‍ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ദുരുദേശ്യത്തോടെയും അല്ല കൊച്ചിയില്‍ എത്തിയതെന്നും യുവാക്കള്‍ പറയുന്നു. അറിഞ്ഞു കൊണ്ട് നടിയേയോ അവരുടെ കുടുംബത്തേയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്തിട്ടില്ലെന്നും എന്തെങ്കിലും തരത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും…
Read More »