അഞ്ചു ദിവസത്തിനിടെ രണ്ട് വിവാഹം കഴിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർക്കെതിരെ പരാതി

യുവതികളെ വിവാഹക്കെണിയിൽ പെടുത്തുന്ന 25കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്കെതിരെ പരാതി. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ഡിസംബർ രണ്ടിനും ഡിസംബർ ഏഴിനും ആയാണ് വിവാഹങ്ങൾ.

ആദ്യവിവാഹത്തിലെ സ്ത്രീയുടെ ബന്ധു മറ്റൊരിടത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് സോഫ്റ്റ്‌വെയർ എൻജിനീയർ മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നത് കണ്ടത്. ബന്ധു അപ്പോൾ തന്നെ ഫോട്ടോയെടുത്ത് ഭാര്യയുടെ വീട്ടുകാർക്ക് അയച്ചുകൊടുത്തു.

പിന്നാലെ ആദ്യഭാര്യയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പ്രതിയുടെ ആദ്യവിവാഹത്തിൽ വീട്ടുകാർ പങ്കെടുത്തിരുന്നുവെന്ന് ആദ്യഭാര്യയുടെ വീട്ടുകാർ അറിയിച്ചു. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.

വിവാഹ വിഷയങ്ങൾക്കായി 10 ലക്ഷം രൂപയാണ് ഭാര്യവീട്ടുകാർ മുടക്കിയത്. വിവാഹശേഷം ഭാര്യയെ ഇയാൾ ഇൻഡോറിലേയ്ക്ക് കൊണ്ടുപോയി. ഒരു ആവശ്യത്തിന് ഭോപാലിലേയ്ക്ക് പോവുകയാണെന്ന് പറഞ്ഞാണ് യുവാവ് മറ്റൊരു വിവാഹം കഴിക്കാൻ പോയത്.

Leave a Reply

Your email address will not be published. Required fields are marked *