NEWS
അതിവേഗ കോവിഡ് വൈറസ് ഇറ്റലിയിലും, മുൻകരുതലുമായി ഇന്ത്യ
ബ്രിട്ടനിൽ പടരുന്ന അധികവേഗ കോവിഡ് വൈറസ് ഇറ്റലിയിലെ ഒരു രോഗിയിലും കണ്ടെത്തി. രോഗി പങ്കാളിയോടൊത്ത് കുറച്ചുദിവസം മുമ്പാണ് ലണ്ടനിൽനിന്ന് റോമിൽ എത്തിയത്. ഇപ്പോൾ നിരീക്ഷണത്തിലാണ് രോഗി.
ബ്രിട്ടന് പിന്നാലെ ഇറ്റലിയിലും രോഗം കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം കാര്യങ്ങൾ ചർച്ചചെയ്യാൻ അടിയന്തരയോഗം വിളിച്ചിരിക്കുകയാണ്. ലോകത്ത് ആദ്യം ആയി വാക്സിൻ ഉപയോഗിച്ച രാജ്യമാണ് ബ്രിട്ടൻ. ബ്രിട്ടനിൽ തന്നെ അതിവേഗ വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി ലോകരാജ്യങ്ങൾ മുന്നോട്ടു പോവുകയാണ്.
നിരവധി രാജ്യങ്ങളാണ് ബ്രിട്ടനുമായിട്ടുള്ള വിമാനസർവീസ് നിർത്തി വെച്ചിരിക്കുന്നത്. ഒരുപക്ഷേ ഇന്ന് ചേർന്ന യോഗത്തിൽ ഇന്ത്യയും ഇതുസംബന്ധിച്ച തീരുമാനം എടുത്തേക്കാം. അടുത്തിടെ ബ്രിട്ടണിൽനിന്നെത്തിയവർക്ക് പ്രത്യേക നിരീക്ഷണം ഉണ്ടായേക്കാം.