NEWS

ഷിഗല്ല പടർന്നത് വിതരണം ചെയ്ത വെള്ളം വഴി

കോഴിക്കോട് മായനാട് കോട്ടപ്പറമ്പ് മേഖലയിൽ ഷിഗല്ല പടർന്നത് വെള്ളം വഴിയെന്ന് റിപ്പോർട്ട്. ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പ്രാഥമിക പഠന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസറുടെയും കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെയും പരിഗണനയിലാണ്.

ഷിഗല്ല രോഗം ബാധിച്ചു മരിച്ച 11കാരന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇവിടെ വിതരണം ചെയ്ത വെള്ളത്തിലൂടെ ആണ് രോഗം പടർന്നത് എന്നാണ് കണ്ടെത്തൽ. എന്നാൽ എങ്ങനെയാണ് 11കാരന് ഷിഗല്ല രോഗം ബാധിച്ചത് എന്ന് വ്യക്തമല്ല. പ്രദേശത്ത് നിരീക്ഷണവും പഠനവും തുടരുകയാണ്.

Signature-ad

11കാരന്റെ മരണത്തിന് പിന്നാലെയാണ് ആറു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. മരിച്ച കുട്ടിയുടെ സംസ്കാരചടങ്ങിൽ ഈ ആറു പേരും പങ്കെടുത്തിരുന്നു. അഞ്ചു വയസ്സിനു താഴെയുള്ള രണ്ടു കുട്ടികൾ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയുണ്ട്. മൊത്തം 52 പേർക്ക് രോഗലക്ഷണം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

Back to top button
error: