
ഇടുക്കി വാഗമണ്ണിൽ നിശാ പാർട്ടി സംഘടിപ്പിച്ച സംഭവത്തിനുപിന്നിൽ 9 പേരുണ്ടെന്ന് പോലീസ്. കഴിഞ്ഞദിവസം ഇവിടെ പോലീസ് നടത്തിയ റെയ്ഡിൽ വൻ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു.
അറുപതോളം പേരാണ് പാർട്ടിക്ക് എത്തിയത്. ഇവരിൽ 25 പേർ സ്ത്രീകളാണ്.
ഞായറാഴ്ച വാഗമണ്ണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ നിശാ പാർട്ടി നടക്കുമെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി എസ്പി അടക്കമുള്ളവർ പൊലീസ് നിരീക്ഷണത്തിന് നേതൃത്വം നൽകി.
ലഹരിവിരുദ്ധ പാർട്ടി ആരംഭിച്ചപ്പോൾ നർക്കോട്ടിക് സംഘവും പോലീസും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു.ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡണ്ടും സിപിഐ പ്രാദേശിക നേതാവുമായ ഷാജി കുറ്റാക്കാടിന്റേത് ആണ് റിസോർട്ട്. ഇതിനുമുമ്പും ഒമ്പത് പേർ ചേർന്ന് പാർട്ടി സംഘടിപ്പിച്ചിരുന്നു എന്നാണ് വിവരം. സമൂഹ മാധ്യമങ്ങൾ വഴിയാണ് വിവരങ്ങൾ കൈമാറിയത്. പാർട്ടിയിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.