Month: December 2020
-
NEWS
അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു
ഇടുക്കി: ഇടുക്കി ചിറ്റാമ്പാറ ഏലത്തോട്ടത്തില്‍ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ എസ്റ്റേറ്റ് സൂപ്രണ്ട് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തോട്ടം ഉടമയുടെ ലൈസന്‍സുള്ള തോക്കില്‍ നിന്നുമാണ് അതിഥി തൊഴിലാളിക്ക് വെടിയേറ്റത്. തോക്കിന് ലൈസന്‍സുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു.
Read More » -
NEWS
മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട 2 പേരെ തിരിച്ചറിഞ്ഞു, ക്രൈംബ്രാഞ്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് കൈമാറി
അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് പേരെ തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശിനി അജിത, ചെന്നൈ സ്വദേശി ശ്രീനിവാസന്‍ എന്നിവര്‍ തന്നെയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നാണ് ഡി.എ.ന്‍എ പരിശോധനാ ഫലം വ്യക്തമാക്കുന്നത്. ഏറ്റുമുട്ടല്‍ സംബന്ധിച്ച ഡി.എന്‍.എ, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പാലക്കാട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ചവ തന്നെയെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28, 29 തിയതികളിലാണ് മഞ്ചിക്കണ്ടിയില്‍ തണ്ടര്‍ ബോള്‍ട്ട് സംഘം നാല് മാവോയിസ്റ്റുകളെ വധിച്ചത്. കൊല്ലപ്പെട്ടവരില്‍ കാര്‍ത്തിക്, മണിവാസകം എന്നിവരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. കേസിലെ മജിസ്റ്റീരിയല്‍ അന്വേഷണ ചുമതല കളക്ടര്‍ക്കാണ്. ഏറ്റുമുട്ടല്‍ ഏറെ വിവാദമായിരുന്നു. വ്യാജ ഏറ്റുമുട്ടലാണ് നടന്നെതെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ട രണ്ടു മാവോയിസ്റ്റുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്.
Read More » -
NEWS
28 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയ കേസില്‍ വിധി ഇന്ന്; നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചെന്ന് സാക്ഷി മൊഴി
നീണ്ട 28 വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ ഇന്ന് അഭയകേസിന്റെ വിധി വരുമ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. കേസിലെ ഏഴാം സാക്ഷി വര്‍ഗീസ് ചാക്കോയുടെ മൊഴിയാണ് ഇപ്പോള്‍ നിര്‍ണായകമായിരിക്കുന്നത്. സിസ്റ്റര്‍ അഭയയുടെ കഴുത്തില്‍ നഖം കൊണ്ട് മുറിഞ്ഞ പാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് ചാക്കോയുടെ മൊഴി. കേസിന്റെ ഇന്‍ക്വസ്റ്റ് നടപടികളുടെ ഭാഗമായി ഫോട്ടോ എടുത്തത് വര്‍ഗീസ് ചാക്കോയാണ്. ‘മൃതദേഹത്തിന്റെ നാലുക്ലോസപ്പ് ഫോട്ടോകളെടുക്കുമ്പോള്‍ അഭയയുടെ കഴുത്തില്‍ നഖം കൊണ്ടുമുറിഞ്ഞ പാട് വ്യക്തമായി കാണാമായിരുന്നു. അന്ന് ആകെ പത്തുഫോട്ടോ ആണ് എടുത്തത് അതില്‍ സി.ബി.ഐ.കാര്‍ക്ക് ആറുപടമേ ലഭിച്ചുളളൂ. നാലെണ്ണം നഷ്ടപ്പെട്ടിരുന്നു. സാക്ഷിമൊഴി പറയുമ്പോഴും എന്നെ ഫോട്ടോ കാണിച്ചിരുന്നു. ഞാനെടുത്ത നാലുഫോട്ടോകള്‍ അതില്‍ ഉണ്ടായിരുന്നില്ല. അഭയയുടെ മൃതദേഹം വസ്ത്രങ്ങളെല്ലാം മാറ്റി ഒരു പുല്‍പായയില്‍ ഒരു ബെഡ്ഷീറ്റ് ഇട്ട് മൂടി ഇട്ടിരിക്കുകയായിരുന്നു. ഫോട്ടോഗ്രാഫര്‍ ചെല്ലാതെ വേഷം മാറ്റാന്‍ നിയമമില്ല. തലയുടെ പിറകില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. അത് പോലീസുകാര്‍ ഫോട്ടോ എടുപ്പിച്ചില്ല. മൃതശരീരത്തിന്റെ മുന്‍ഭാഗം മാത്രമേ എടുത്തിട്ടുളളൂ.’ വര്‍ഗീസ് ചാക്കോ പറയുന്നു. കാണാതായ നാലുഫോട്ടോകള്‍…
Read More » -
Lead News
സിസ്റ്റർ അഭയയ്ക്ക് നീതി കിട്ടണമെന്ന് കേസിലെ ഏക ദൃക്സാക്ഷി അടയ്ക്കാ രാജു, പ്രതികളായ രണ്ടുപേരെയും പയസ് ടെൻത്ത് കോൺവെന്റിൽ ആ രാത്രി കണ്ടു, ആ രാത്രിയെ അടയ്ക്കാ രാജു പുനരവതരിപ്പിക്കുന്നു -NewsThen Exclusive video
സിസ്റ്റർ അഭയയ്ക്ക് നീതി കിട്ടണമെന്ന് കേസിലെ ഏക ദൃക്സാക്ഷി അടയ്ക്ക രാജു. അഭയ കൊല്ലപ്പെട്ട രാത്രിയിൽ താൻ കോട്ടയം പയസ് ടെൻത് കോൺവെന്റിൽ പോയിരുന്നു പ്രതികളായ രണ്ടുപേരെയും അവിടെ കണ്ടുവന്നും അടയ്ക്കാ രാജു NewsThen-നോട് പറഞ്ഞു. അഭയാ കേസിലെ വിധി ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് അടയ്ക്കാ രാജു ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. വീഡിയോ കാണുക –
Read More » -
NEWS
ബിജെപി എംപിക്ക് മുട്ടൻ പണി, ഭാര്യ തൃണമൂൽ കോൺഗ്രസിൽ, വിവാഹമോചനം ഉടനെന്ന് എംപി
ബംഗാളിൽ നിന്നുള്ള ബിജെപി എംപി സൗമിത്ര ഖാന് ഭാര്യ സുജാത മോണ്ടൽ നൽകിയത് എട്ടിന്റെ പണി.ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ വിവാഹ മോചനത്തിന് ഒരുങ്ങിയിരിക്കുകയാണ് ബിജെപി എംപി. ഭാര്യ വലിയ തെറ്റ് ചെയ്തു എന്നും രാഷ്ട്രീയം തന്റെ വിവാഹജീവിതം നശിപ്പിച്ചെന്നും കരഞ്ഞുകൊണ്ട് സൗമിത്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സൗമിത്ര ഖാനെ മുന്നിൽ നിന്ന് നയിച്ചത് ഭാര്യയാണ്. ക്രിമിനൽ കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് സൗമിത്ര ഖാന് മണ്ഡലത്തിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. അപ്പോൾ പ്രചാരണത്തിനു ചുമതല ഭാര്യ സുജാതയ്ക്ക് ആയിരുന്നു. സുജാതയുടെ പ്രചാരണം വിജയിച്ചു. സൗമിത്ര ഖാൻ വിജയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കളുമായി നിരവധി വേദികൾ സുജാത പങ്കിട്ടിട്ടുണ്ട്. ബിജെപിയിൽ ശ്വസിക്കാൻ പോലും ഇടമില്ല എന്നാണ് സുജാതയുടെ ആരോപണം. ബഹുമാനം ലഭിക്കുന്നില്ലെന്നും കരുത്തുള്ള നേതാവ് ബിജെപിയിൽ ഇല്ലെന്നും സുജാത ആരോപിക്കുന്നു. പുതുതായി ബിജെപിയിലെ എത്തുന്നവർ അഴിമതിക്കാരാണെന്നും അവർക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നുവെന്നും സുജാത പറയുന്നു.…
Read More » -
Lead News
അതിവേഗ കോവിഡ് വൈറസിനെ സൂക്ഷിക്കണം,വ്യാപന ശേഷി 70 ശതമാനം അധികം
കോവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനെ പ്രതിസന്ധിയിലാക്കുന്നു. നിലവിലെ കോവിഡ് വൈറസിനേക്കാൾ വളരെവേഗം വകഭേദം വന്ന വൈറസ് പടർന്നുപിടിക്കുന്നു. ഇംഗ്ലണ്ടിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് അടക്കം വിലക്കാണിപ്പോൾ . ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ബ്രിട്ടണിലേയ്ക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. ജനിതകമാറ്റം വന്ന വൈറസുകൾക്ക് കോശങ്ങളെ ബാധിക്കാനുള്ള ശേഷി വർദ്ധിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് പഴയതിനേക്കാൾ മാരകമാണോ എന്ന ചോദ്യത്തിന് ശാസ്ത്രലോകം ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. ലണ്ടനിലാണ് ഇത് കണ്ടെത്തിയതെങ്കിലും വൈറസിന്റെ ജനനം ഇംഗ്ലണ്ടിൽ ആണോ എന്നതിന് വ്യക്തതയില്ല. നിലവിലെ വൈറസിനേക്കാൾ 70 ശതമാനം അധികം വേഗത്തിലാണ് പുതിയ വൈറസ് പടരുന്നത്. സെപ്റ്റംബർ മാസം മുതലാണ് ലണ്ടനിൽ പുതിയ വൈറസ് വകഭേദത്തെ തിരിച്ചറിയുന്നത്. നവംബറിലെ രോഗബാധിതരിൽ 50 ശതമാനവും പുതിയ വൈറസ് ബാധിച്ചവരാണ്. ഡിസംബർ ആകുമ്പോഴേക്കും അത് മൂന്നിൽ രണ്ടായി. എന്തുകൊണ്ടാണ് പുതിയ വകഭേദം വൈറസ് ഇത്ര പെട്ടെന്ന് പടർന്നു പിടിക്കുന്നത് എന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. പുതിയയിനം വൈറസ് ബാധ ഏറെയും ലണ്ടൻ…
Read More » -
NEWS
അനുപമ പരമേശ്വരന്റെ “ഫ്രീഡം അറ്റ് മിഡ് നെെറ്റ് “
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനുപമ പരമേശ്വരന്‍ നായികയാവുന്ന ചിത്രമാണ് “ഫ്രീഡം അറ്റ് മിഡ് നെെറ്റ് “. ആര്‍ ജെ ഷാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ഹ്രസ്വ ചിത്രത്തില്‍ ഹക്കീം ഷാജഹാന്‍ നായകനാവുന്നു.പോഷ് മാജിക്ക ക്രിയേഷന്‍സിന്റെ ബാനറില്‍ അഖില മിഥുന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍ റഹീം നിര്‍വ്വഹിക്കുന്നു.ലിജിന്‍ ബാബിനോ സംഗീതം പകരുന്നു.എഡിറ്റര്‍-ജോയല്‍ കവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനില്‍ ഇറവങ്കര,എക്സിക്യുട്ടീവ് പ്രൊഡ്യുസര്‍-ബാല,കോ പ്രൊഡ്യുസര്‍-പാര്‍വ്വതി മേനോന്‍,കല-ഡോന്‍ലി,വസ്ത്രാലങ്കാരം-ദിവ്യ ഉണ്ണി,സ്റ്റില്‍സ്-ടോണി വര്‍ഗ്ഗീസ്,പരസ്യക്കല-സജിത് ബാലകൃഷ്ണന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മോഹിത് നാഥ് എന്‍,പ്രൊജക്റ്റ് ഡിസെെനര്‍-തല ക്രിയേറ്റീവ് ഹൗസ്. ജനുവരി ആദ്യം “ഫ്രീഡം അറ്റ് മിഡ് നെെറ്റ് ” റിലീസ് ചെയ്യും.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
NEWS
മകന്റെ അടിയേറ്റതില്‍ മനംനൊന്ത് ആസ്പത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ അച്ഛന്‍ മരിച്ചു,മകൻ റിമാണ്ടിൽ
മകന്റെ അടിയേറ്റ് കയ്യൊടിഞ്ഞു ചികിത്സയിലായിരുന്ന പിതാവ് ആസ്പത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവതിൽ മകനെ കോടതി റിമാൻഡ് ചെയ്തു.ബന്തടുക്ക പടുപ്പ് വില്ലാരംവയലിലെ അറുപത്തിയൊമ്പതുകാരൻ ലക്ഷ്മണ ഗൗഡയാണ് ജീവനൊടുക്കിയത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ് കര്‍ണാടക സുള്ള്യയിലെ കെ.വി.ജി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ലക്ഷ്മണ.കഴിഞ്ഞ ദിവസമാണ് ലക്ഷ്മണ ആസ്പത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ലക്ഷ്മണയെ മകന്‍ അടിച്ച് കയ്യൊടിച്ച സംഭവത്തില്‍ ബേഡകം പൊലീസ് കേസെടുത്തിരുന്നു.നരഹത്യാ ശ്രമത്തിന് ആയിരുന്നു കേസ്. ഈ കേസില്‍ ഒളിവിലായിരുന്ന മകന്‍ ജെ.സി.ബി ഡ്രൈവറായ വി.എ സന്തോഷിനെ ഒളിവില്‍ കഴിയവെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.വിവാഹശേഷം സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടുകാരുമായി വഴക്കിട്ട് മാറി താമസിക്കുകയായിരുന്നു പ്രതി സന്തോഷ്. ഭാര്യയോടൊപ്പം കഴിഞ്ഞ ദിവസം വില്ലാരം വയലിലെ വീട്ടിലെത്തിയ സന്തോഷ് മദ്യലഹരിയില്‍ വടികൊണ്ട് പിതാവിന്റെ കൈ തല്ലി ഒടിക്കുകയായിരുന്നു. ആസ്പത്രിയില്‍ കൂടെയുണ്ടായിരുന്ന മരുമകന്‍ നാരായണന്‍ രാത്രി ഭക്ഷണം വാങ്ങാന്‍ പുറത്തു പോയ സമയത്താണ് ആസ്പത്രി കെട്ടിടത്തില്‍ നിന്നും…
Read More » -
NEWS
മഞ്ചേശ്വരത്ത് കടലില്‍ രണ്ട് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, മംഗളൂരു ഹാര്‍ബറില്‍ ഇറക്കിവിട്ടു
മഞ്ചേശ്വരത്ത് ബോട്ടിലെത്തിയ സംഘം തിങ്കളാഴ്ച ഉച്ചയോടെ കടലില്‍ നിന്ന് രണ്ട് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി. പിന്നീട് മംഗളൂരു ഹാര്‍ബറില്‍ ഇറക്കി വിട്ടു. ഷിറിയ തീരദേശ എസ്.ഐ. കെ.വി. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ചേശ്വരം കടലില്‍ വെച്ച് 12 പേര്‍ സഞ്ചരിച്ച കര്‍ണ്ണാടക ബോട്ട് തടഞ്ഞുനിര്‍ത്തി രേഖകള്‍ പരിശോധിച്ചിരുന്നു. രേഖകളില്‍ സംശയം തോന്നിയതിനാല്‍ ബോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ ബോട്ടില്‍ ഷിറിയ തീരദേശ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രഘു, സുധീഷ് എന്നിവരെ കയറ്റി മഞ്ചേശ്വരം ഹാര്‍ബാറില്‍ അടുപ്പിക്കാന്‍ ബോട്ട് ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി.തുടർന്ന് എസ്.ഐയും സംഘവും തങ്ങള്‍ വന്ന ബോട്ടില്‍ മടങ്ങി. മഞ്ചേശ്വരം ഹാര്‍ബറില്‍ ബോട്ട് എത്താതിരുന്നതിനെ തുടര്‍ന്ന് എസ്.ഐ പൊലീസുകാരെ ഫോണില്‍ ബന്ധപ്പെട്ടു. ബോട്ട് അമിത വേഗതയില്‍ മറ്റൊരു ഭാഗത്തേക്ക് ഓടിച്ചു പോകുന്നതായുള്ള വിവരമാണ് പോലീസുകാർ നൽകിയത്. അടിയന്തിരമായി കാസര്‍കോട്ടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മംഗളൂരുവിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ബോട്ട് മംഗളൂരുവിലെ ഹാര്‍ബറില്‍ എത്തിയെന്നും പൊലീസുകാര്‍ സുരക്ഷിതരാണെന്നുമുള്ള വിവരം…
Read More »
