സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ബാറുകളും കള്ളുഷാപ്പുകളും തുറക്കാനാണ് ഉത്തരവ്. ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച മുതൽ ബാറുകൾ പ്രവർത്തനമാരംഭിക്കാൻ ആണ് സാധ്യത.
ബാറുകൾ തുറക്കുന്നതോടെ പാഴ്സൽ വില്പന നിർത്തും. പാഴ്സൽ വില്പന ഇനിമുതൽ ബെവ്കൊ, കൺസ്യൂമർഫെഡ് ഔട്ലെറ്റുകൾ വഴി മാത്രമാകും.
ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ സമയത്തിലുമുണ്ട് മാറ്റം. നിലവിൽ രാവിലെ 9 മുതൽ രാത്രി 7 വരെയാണ് ഇവയുടെ പ്രവർത്തനം. ബിവറേജസ് ഔട്ട്ലെറ്റുകളും കൺസ്യൂമർഫെഡ് ഷോപ്പുകളും ഇനി രാവിലെ 10 മുതൽ രാത്രി 9 വരെ തുറന്നിരിക്കും.