Month: December 2020
-
Lead News
ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇനി യുഎന്‍ വിമന്‍ പങ്കാളിയാകും; ധാരണപത്രത്തില്‍ ഒപ്പുവെച്ചു
ദക്ഷിണേഷ്യയിലെ വനിതാശാക്തീകരണം ലിംഗസമത്വം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ യുഎന്‍ വിമന്‍ പങ്കാളിയാകും. ഇതു സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഇന്ന് ഒപ്പുവച്ചു. ലിംഗനീതി നടപ്പാക്കുന്നതിനു വേണ്ടിയുള്ള നയരൂപീകരണം, ഗവേഷണം, വിദ്യാഭ്യാസം, സാമൂഹ്യ ഇടപെടല്‍ തുടങ്ങിയവ നടത്തുന്ന ജെന്‍ഡര്‍ പാര്‍ക്കിന് ഈ സഹകരണം ഊര്‍ജ്ജം പകരും. ഈ മേഖലയില്‍ ഏറെക്കാലമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് യുഎന്‍ വിമന്റെ പങ്കാളിത്തം. ലിംഗനീതിക്കു വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുമിപ്പിക്കുന്ന പ്രസ്ഥാനമാണ് ജെന്‍ഡര്‍ പാര്‍ക്ക്. ജെന്‍ഡര്‍ ലൈബ്രറി, മ്യൂസിയം, സുസ്ഥിര സംരംഭങ്ങള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സഹായകമായ പരിശീലന കേന്ദ്രം തുടങ്ങിയ പദ്ധതികള്‍ ജെന്‍ഡര്‍ പാര്‍ക്കിനുണ്ട്. ഇന്ത്യയിലാകെയും ശ്രീലങ്ക, മാലി, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലെയും യുഎന്‍ വിമന്‍ ഓഫീസുകളിലേയ്ക്ക് ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് പാര്‍ക്കിനെ ആഗോളതലത്തില്‍ ഒരു’സൗത്ത് ഏഷ്യന്‍ ഹബ്ബ്’ ആക്കിമാറ്റാനാണ് യുഎന്‍ വിമന്‍ ലക്ഷ്യമിടുന്നത്.
Read More » -
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222, കോട്ടയം 217, കണ്ണൂര്‍ 159, പത്തനംതിട്ട 112, വയനാട് 65, ഇടുക്കി 55, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,847 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 73,82,223 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാങ്ങോട് സ്വദേശിനി സൈബാബ ബീവി (64), മെഡിക്കല്‍ കോളേജ് സ്വദേശി ഒ. അബ്ദുള്‍ മജീദ് (84), കാട്ടായിക്കോണം സ്വദേശി രാമചന്ദ്രന്‍ നായര്‍ (68), പനക്കോട് സ്വദേശി…
Read More » -
Lead News
‘വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം’; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കമല്‍ഹാസന്‍
തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം നല്‍കുമെന്ന വാഗ്ദാനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. അതേസമയം ഡി.എം.കെയുമായും അണ്ണാ ഡി.എം.കെയുമായും സഖ്യമുണ്ടാക്കില്ലെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയാല്‍ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും സാങ്കേതിക സഹായത്തോടെ ഭരണനിര്‍വഹണം എളുപ്പത്തില്‍ നടത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങോട് കൂടി സ്വയം പര്യാപ്തത കൈവരിച്ച ഗ്രാമങ്ങളും തൊഴിലില്ലായ്മ പരിഹരിക്കാന്‍ പാകത്തിലുള്ള പദ്ധതികളും നടപ്പാക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രജനീകാന്തിന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിലും പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ ആം ആദ്മി പാര്‍ട്ടി മക്കള്‍ നീതി മയ്യവുമായി സഹകരിക്കുമെന്ന് തമിഴ്‌നാട് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.
Read More » -
Lead News
യുവനടിയെ അപമാനിച്ച സംഭവം; പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
കൊച്ചിയിലെ മാളില്‍ യുവ നടിയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ആദില്‍, റംഷാദ് എന്നിവരെ കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. സംഭവത്തില്‍ നടിയും കുടുംബവും പ്രതികള്‍ക്ക് മാപ്പ് നല്‍കിയെങ്കിലും കേസ് നടപടി അവസാനിപ്പിക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി പൊലീസില്‍ കീഴടങ്ങാനെത്തുന്നതിനിടെയാണ് പ്രതികളെ കളമശ്ശേരിയില്‍ വെച്ച് പൊലീസ് പിടികൂടിയത്. രാത്രി ചോദ്യം ചെയ്യലിന് ശേഷം രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കളമശ്ശേരി സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ വേണ്ടി മലപ്പുറത്തുനിന്ന് വാഹനത്തില്‍ വന്ന ഇരുവരെയും കുസാറ്റ് ജംഗ്ഷനില്‍ വച്ച് വാഹനം തടഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നടിയെ മനപ്പൂര്‍വ്വം അപമാനിക്കുകയോ പിന്തുടരുകയും ചെയ്തിട്ടില്ലെന്ന് ഇവര്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. റംഷാദിന്റെ പിതാവിന്റെ പേരുള്ള കാറിന്റെ എസി നന്നാക്കുന്നതിന് തൃശ്ശൂരിലെ വര്‍ക് ഷോപ്പില്‍ വാഹനം ഏല്‍പ്പിച്ച ശേഷം കൊച്ചിയിലെ ഒരു അഭിമുഖത്തില്‍ പങ്കെടുക്കാനാണ് പോയതെന്നാണ് ഇവരുടെ വിശദീകരണം.…
Read More » -
LIFE
കാമുകന്റെ പേര് വെളിപ്പെടുത്തി യുവനടി
വിമാനം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യയായ നടിയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് പല ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു. താരത്തിന്റേതായി പുറത്ത് വരുന്ന സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകള്‍ ആരാധകര്‍ ശ്രദ്ധയോടെ വീക്ഷിക്കാറുണ്ട്. അത്തരത്തില്‍ സമൂഹമാധ്യമത്തില്‍ കാമുകന്റെ പേരെന്താണെന്നുള്ള ചോദ്യത്തിന് താരം മറുപടി നല്‍കിയത് കാമുകനായ അര്‍ജുന്‍ രവീന്ദ്രനുമൊത്ത് നില്‍ക്കുന്ന സ്റ്റാറ്റസായി ഇട്ടാണ്. അര്‍ജുനുമായി കഴിഞ്ഞ നാല് വര്‍ഷമായി ദുര്‍ഗ പ്രണയത്തിലാണെന്നും താരം പറയുന്നു. സിനിമ നിര്‍മ്മാതാവാണ് അര്‍ജുന്‍ രവീന്ദ്രന്‍. മുമ്പും സമൂഹമാധ്യമങ്ങളില്‍ അര്‍ജുനുമൊത്തുള്ള ചിത്രങ്ങള്‍ ദുര്‍ഗ പങ്ക് പങ്കുവെച്ചിട്ടുണ്ട്.
Read More » -
Lead News
കെ.കെ മഹേശന്റെ മരണം; വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
എസ്എന്‍ഡിപി കണിച്ചു കുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്‍ എസ്എന്‍ഡിപി ശാഖ ഓഫീസില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, അദ്ദേഹത്തിന്റ സഹായി കെകെ അശോകന്‍, ബിഡിജെഎസ് അധ്യക്ഷനും എസ്എന്‍ഡിപി ബോര്‍ഡ് അംഗവുമായ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം. മാരാരിക്കുളം പോലീസിനോടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കെ.കെ.മഹേശന്റെ ഭാര്യ ഉഷാദേവി നല്‍കിയ ഹര്‍ജിയിലാണ് ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ജൂണ്‍ 20നാണ് മഹേഷിനെ ആലപ്പുഴ എസ്എന്‍ഡിപി ശാഖ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബം വെള്ളാപ്പളളി നടേശനും മകന്‍ തുഷാര്‍ വെളളാപ്പളളിക്കും സഹായി അശോകനെതിരെയും രംഗത്ത് വന്നിരുന്നു. എന്നാല്‍ വെളളാപ്പളളി നടേശന്‍ ആരോപണം നിഷേധിക്കുകയായിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാമ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ ,ംഘത്തെ നിയോഗിച്ചത്. പിന്നീട് ഈ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം പലവട്ടം സര്‍ക്കാരിനെ…
Read More » -
Lead News
പുതിയ കോവിഡ് വൈറസ്; യുകെയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് വിലക്ക്
ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് യുകെയില്‍ നിന്ന് ഇന്ത്യയിലേക്കുളള എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം. കേന്ദ്രസര്‍ക്കാരാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ചൊവ്വാഴ്ച അര്‍ദ്ധ രാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് വിലക്ക്. ചൊവ്വാഴ്ച അര്‍ദ്ധ രാത്രിക്ക് മുന്‍പായി യുകെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോള്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
Read More » -
Lead News
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി മോത്തിലാല്‍ വോറ അന്തരിച്ചു
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മോത്തിലാല്‍ വോറ അന്തരിച്ചു. 93 വയസ്സായിരുന്നു. ഞായറാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് വൈകുന്നേരമായിരുന്നു അന്ത്യം. 1985 മുതല്‍ 1988 വരെ മൂന്നു വര്‍ഷക്കാലം മോത്തിലാല്‍ വോറ മധ്യപ്രദേശ് മുഖ്യമന്ത്രി യായിരുന്നു.തുടര്‍ന്ന് 1993മുതല്‍ 1996 വരെ ഉത്തര്‍പ്രദേശ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. മാധ്യമപ്രവര്‍ത്തകനായിരുന്ന മോത്തിലാല്‍ വോറ 1968ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1970ല്‍ മധ്യപ്രദേശത്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, മധ്യപ്രദേശ് റോഡ് ഗതാഗത കോര്‍പ്പറേഷന്റെ ഡപ്യൂട്ടി ചെയര്‍മാനായി. 1977ലും 1980ലും വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1983ല്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി. 1988ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അതേവര്‍ഷം ഏപ്രിലില്‍ രാജ്യസഭാംഗവുമായി.
Read More » -
Lead News
രജനീകാന്തിന് കോടതി നോട്ടീസ്
സ്റ്റെര്‍ലൈറ്റ് കമ്പിനിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനോട് അന്വേഷണ ബഞ്ചിന് മുന്‍പില്‍ ഹാജരാവാന്‍ നോട്ടീസ്. കേസ് അന്വേഷിക്കുന്ന ഏകാംഗ ജുഡീഷ്യല്‍ പാനലാണ് രജനീകാന്തിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റിട്ട.ജഡ്ജി അരുണ ജഗദീഷന്‍ നേരെത്തെയും ബെഞ്ചിന് മുന്‍പില്‍ ഹാജരാവാന്‍ അറിയിച്ചിരുന്നുവെങ്കിലും തന്നെ ഒഴിവാക്കണമെന്ന് താരം ആവശ്യപ്പെടുകയായിരുന്നു. 2018 ല്‍ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പിനിക്കെതിരെ പ്രക്ഷോഭം നടത്തിയവരുടെ കൂട്ടത്തില്‍ നുഴഞ്ഞ് കയറിയ സാമൂഹിക വിരുദ്ധരാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും അവരെ ഉരുക്ക് മുഷ്ടി കൊണ്ട് അടിച്ചമര്‍ത്തണമെന്നുമാണ് രജനീകാന്ത് പ്രതികരിച്ചത്. രജനീകാന്തിന്റെ വാക്കുകള്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ വലിയ എതിര്‍പ്പിന് കാരണമായിരുന്നു സ്റ്റെര്‍ലൈറ്റ് കമ്പിനിയുടെ ചെമ്പ് സംസ്‌കരണ ശാലയില്‍ നിന്നും പുറംതള്ളുന്ന മാലിന്യങ്ങള്‍ കൃഷിയെയും വെള്ളത്തെയും വായുവിനെയും മലിനമാക്കുന്ന എന്നതായിരുന്നു കമ്പിനിക്കെതിരെ പ്രതിഷേധം നടത്തുന്നവരുടെ ആരോപണം. കമ്പിനി അടച്ചു പൂട്ടണം എന്നാവശ്യവുമായി സമരം നടത്തിയവര്‍ക്കെതിരെ പോലീസ് വെടിവെപ്പ് നടത്തിയിരുന്നു. വെടിവെപ്പില്‍ 13 പേര്‍ മരണപ്പെട്ടിരുന്നു
Read More »
