Month: December 2020

  • NEWS

    ദൈവമാണ് എന്റെ കാവൽക്കാരൻ, താൻ നിരപരാധി, തോമസ് കോട്ടൂരിന്റെ പ്രതികരണം, പ്രതികരിക്കാതെ സെഫി

    ദൈവമാണ് തന്റെ കാവൽക്കാരൻ എന്ന് അഭയക്കേസിൽ ശിക്ഷിക്കപ്പെട്ട തോമസ് കോട്ടൂർ. ദൈവത്തിന് ഒരു വലിയ പദ്ധതിയുണ്ട്. കേസിൽ താൻ നിരപരാധിയാണ്. കേസിൽ ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചില്ല. അപ്പീൽ പോകുന്ന കാര്യം ഇപ്പോഴും തീരുമാനിച്ചിട്ടില്ല എന്നും തോമസ് കോട്ടൂർ പറഞ്ഞു. അതേസമയം സിസ്റ്റർ സെഫി പ്രതികരിച്ചില്ല. മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിനു മറുപടി മൗനമായിരുന്നു. കൈയ്യിൽ കുരിശു പിടിച്ചു കൊണ്ടായിരുന്നു മൗനം. എന്നാൽ കോടതി വിധി കേട്ടതിനു ശേഷം ഇരുവരും തളർന്ന രീതിയിലായിരുന്നു. സിസ്റ്റർ സെഫി കോടതിയിൽ പൊട്ടിക്കരഞ്ഞു. ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. തോമസ് കോട്ടൂരിനെ പൂജപ്പുര ജയിലിലേയ്ക്കും സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേയ്ക്കും മാറ്റും.

    Read More »
  • NEWS

    കന്യക ആണെന്ന് സ്ഥാപിക്കാൻ കന്യാചർമ്മം വെച്ചുപിടിപ്പിച്ചു, അഭയ കേസ് അട്ടിമറിക്കാൻ സിസ്റ്റർ സെഫി നടത്തിയ നീക്കങ്ങൾ ഇങ്ങനെ

    സിസ്റ്റർ അഭയാ കേസിൽ നിന്ന് രക്ഷപ്പെടാൻ പ്രതി സിസ്റ്റർ സെഫി വൈദ്യശാസ്ത്രത്തിന്റെ സഹായം കൂടി തേടി. കന്യകയാണെന്ന് സ്ഥാപിക്കാൻ സിസ്റ്റർ സെഫി കന്യാചർമം കൃത്രിമമായി വെച്ചു പിടിപ്പിച്ചു. ഇത് വൈദ്യപരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞത് പ്രോസിക്യൂഷന് നേട്ടമായി. 2008 നവംബറിലാണ് സിസ്റ്റർ സെഫിയെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ ആണ് കന്യാചർമം സെഫിക്ക് വെച്ചുപിടിപ്പിക്കുക ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ പോലീസ് സർജനും പ്രോസിക്യൂഷൻ ഇരുപത്തിയൊമ്പതാം സാക്ഷിയുമായ ഡോക്ടർ രമയും മെഡിക്കൽ കോളേജ് പ്രിൻസിപ്പലും പത്തൊമ്പതാം സാക്ഷിയുമായ ഡോക്ടർ ലളിതാംബിക കരുണാകരൻ എന്നിവർ ഇതു സംബന്ധിച്ച് സിബിഐ കോടതിയിൽ പ്രത്യേകം മൊഴി നൽകിയിരുന്നു. സിസ്റ്റർ അഭയക്കും കുടുംബത്തിനും ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദം. മുറിവുണ്ടായത് തല കിണറ്റിലെ പമ്പിൽ ഇടിച്ച് ആണെന്നും ഇവർ വാദിച്ചിരുന്നു.

    Read More »
  • NEWS

    സഭയ്ക്കെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ, അഭയ കേസ് അട്ടിമറിക്കാൻ സഭ ശ്രമിച്ചു

    അഭയ കേസ് അട്ടിമറിക്കാൻ സഭ ശ്രമിച്ചുവെന്ന് അഭയ ആക്ഷൻ കൗൺസിൽ നേതാവ് ജോമോൻ പുത്തൻപുരയ്ക്കൽ. കേസിൽ പല തരത്തിലുള്ള ഇടപെടലുകൾ സഭ നടത്തി. കോടതിയിൽ ഹാജരാകേണ്ട ദിവസം ഏക ദൃക്സാക്ഷി രാജുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തി. അഭയയ്ക്ക് നീതി ലഭ്യമാക്കാൻ സഭ ഒന്നും ചെയ്തില്ല. തന്റെ പോരാട്ടം വിജയിച്ചെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. തന്റെ ജീവനുതന്നെ ഭീഷണിയാകുന്ന തരത്തിൽ സഭ ഇടപെടൽ നടത്തി. കേസ് തെളിയിക്കാൻ ഉള്ള ദൈവത്തിന്റെ നിമിത്തമാണ് താനെന്ന് ജോമോൻ പുത്തൻപുരക്കൽ പറഞ്ഞു. പലതവണ അട്ടിമറിക്കപ്പെട്ട കേസ് ശിക്ഷ വിധിക്കുന്ന തലത്തിലേക്ക് എത്തിയത് ദൈവത്തിന്റെ ഇടപെടൽ ആണെന്നും ജോമോൻ പുത്തൻപുരക്കൽ കൂട്ടിച്ചേർത്തു.

    Read More »
  • Lead News

    രഹസ്യബന്ധം അഭയ അറിഞ്ഞു, കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊന്നു

    പ്രതികൾ തമ്മിലുള്ള രഹസ്യബന്ധം അഭയ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായതെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. കോട്ടയം ബിസിഎം കോളേജിലെ പ്രീഡിഗ്രി വിദ്യാർഥിനിയായിരുന്നു സിസ്റ്റർ അഭയ. 1992 മാർച്ച് 27 ന് പുലർച്ചെ പഠിക്കാൻ എഴുന്നേറ്റ അഭയ വെള്ളം കുടിക്കാനായി ഹോസ്റ്റലിലെ അടുക്കളയിലേക്ക് പോയപ്പോഴാണ് രഹസ്യബന്ധം കാണുന്നത്. ഇത് തിരിച്ചറിഞ്ഞ് പ്രതികൾ അഭയയെ കോടാലികൊണ്ട് തലക്കടിച്ചു കൊന്നു എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. മൂന്നുതവണ അഭയയുടെ തലയ്ക്ക്‌ കോടാലികൊണ്ട് അടിച്ചു. കൊല്ലപ്പെട്ടു എന്നുകരുതി പ്രതികൾ പിന്നീട് അഭയയയെ കിണറ്റിൽ ഇടുക ആയിരുന്നു. കോൺവെന്റ് വളപ്പിലെ കിണറ്റിൽ തന്നെയാണ് അഭയയെ തള്ളിയത്. അഭയയെ കാണാതായതിനെതുടർന്ന് രാവിലെതന്നെ തിരച്ചിൽ ആരംഭിച്ചു. അഭയയുടെ ചെരുപ്പ് ഹോസ്റ്റൽ അടുക്കളയിലെ ഫ്രിഡ്ജിന്റെ അടുത്തുനിന്ന് കിട്ടി. രാവിലെ പത്തുമണിയോടെ കോൺവെന്റ് കിണറ്റിൽ നിന്ന് അഭയയുടെ മൃതദേഹം കണ്ടെത്തി. 2008-ലാണ് മൂന്ന് പ്രതികളെയും സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ഫാദർ തോമസ് കോട്ടൂർ,ഫാദർ ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാർക്കോ അനാലിസിസ്,…

    Read More »
  • Lead News

    അഭയ കേസില്‍ വിധി; പ്രതികള്‍ കുറ്റക്കാര്‍

    28 വര്‍ഷത്തെ നീണ്ട പോരാട്ടത്തിനൊടുവില്‍ അഭയ കേസില്‍ വിധി പ്രസാതാവിച്ചു. പ്രതികള്‍ കുറ്റക്കാര്‍ എന്നാണ് വിധി വന്നിരിക്കുന്നത്. ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്നാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി സിബിഐ ജഡ്ജി ജെ. സനല്‍കുമാര്‍ വിധി പ്രസ്താവിച്ചത്. ഫാദര്‍ തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റവും സിസ്റ്റര്‍ സെഫിക്കെതിരെ കൊലപാതകം,തെളിവ് നശിപ്പിക്കല്‍ എന്ന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. പ്രോസിക്യൂഷന്‍ സാക്ഷി മൊഴികള്‍ ശക്തമെന്ന് കോടതി ചൂണ്ടിക്കാട്ടി. ശിക്ഷാവിധി നാളെ പുറപ്പെടുവിക്കും. നീണ്ട 28 വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് സിസ്റ്റര്‍ അഭയ് കേസില്‍ വിധി പ്രസ്താവിച്ചത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്തള്ളിയ കേസില്‍ അഭയയുടേതു കൊലപാതകമാണെന്നു കണ്ടെത്തിയതു സിബിഐയാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണു യഥാക്രമം ഒന്നും മൂന്നും പ്രതികള്‍. സിബിഐയുടെ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ…

    Read More »
  • NEWS

    അഭയകേസില്‍ വിധി അല്‍പ്പസമയത്തിനകം

    സിസ്റ്റര്‍ അഭയകേസില്‍ വിധി അല്‍പ്പസമയത്തിനകം. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. സിബിഐ ജഡ്ജി ജെ. സനല്‍കുമാര്‍ കോടതിയില്‍ എത്തി. വിധി പ്രസ്താവം കേള്‍ക്കുന്നതിനായി പ്രതികള്‍ കോടതിയിലെത്തി. അഭയ മരിച്ച് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണു വിധി. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്തള്ളിയ കേസില്‍ അഭയയുടേതു കൊലപാതകമാണെന്നു കണ്ടെത്തിയതു സിബിഐയാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണു യഥാക്രമം ഒന്നും മൂന്നും പ്രതികള്‍. സിബിഐയുടെ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാലാം പ്രതി മുന്‍ എഎസ്‌ഐ വി.വി.അഗസ്റ്റിനെയും കുറ്റപത്രത്തില്‍നിന്നു സിബിഐ ഒഴിവാക്കി. 1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിബിഐ കേസ് ഏറ്റെടുത്തെങ്കിലും 16 വര്‍ഷത്തിനു ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 26 ന്…

    Read More »
  • മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് തുടക്കമായി…

    തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നവകേരളം കൂടുതല്‍ മികവുറ്റതാക്കാനുളള പുതിയ ചുവടുവെയ്പ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന് ഇന്ന് തുടക്കം. കൊല്ലം, പത്തനംതിട്ട ജില്ലകളിലായാണ് ആദ്യപര്യടനം. ചൊവ്വാഴ്ച രാവിലെ 10:30ന് കൊല്ലത്ത് പര്യടനം ആരംഭിച്ചു. അതേസമയം, ഈ ജില്ലാ തല സമ്പര്‍ക്ക പരിപാടി എന്‍എസ്എസ് ബഹിഷ്‌കരിച്ചു. എന്‍എസ്എസിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താലൂക്ക് യൂണിയന്റെ തീരുമാനം. മുഖ്യമന്ത്രിക്കൊപ്പം രാവിലെ പ്രാതലിനുളള ക്ഷണമാണ് നിരസിച്ചത്. എന്‍എസ്എസ് കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റിനെയാണ് .യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. കൊല്ലത്ത് ബീച്ച് ഓര്‍ക്കിഡ് ഹോട്ടലിലെ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് പത്തനംതിട്ടയ്ക്ക് പോകുന്ന മുഖ്യമന്ത്രി 4.30ന് അബാന്‍ ടവറില്‍ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച കോട്ടയത്തും വ്യാഴാഴ്ച തലസ്ഥാന ജില്ലയിലുമാണ്. സമാപന ദിവസമായ 30ന് എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് പര്യടനം. കോവിഡ് സാഹചര്യത്തില്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പരിമിതിയുള്ളതിനാലാണ് എല്ലാ ജില്ലകളും സന്ദര്‍ശിച്ച് നാനാതുറയിലുള്ളവരുമായി ആശയവിനിമയം നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് എല്ലാ ജില്ലകളിലും പര്യടനം…

    Read More »
  • NEWS

    പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി മർദ്ദിക്കുന്ന അച്ഛനാര്?

    രണ്ടു കുഞ്ഞുങ്ങളെ ക്രൂരമായി മർദ്ദിക്കുന്ന അച്ഛന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ആകെ പ്രചരിക്കുകയാണ്. ഈ വ്യക്തിയെ കണ്ടെത്താൻ ഇനിയും ആയിട്ടില്ല. ഇതോടെ പോലീസ് സോഷ്യൽ മീഡിയയിലൂടെ സഹായമഭ്യർത്ഥിച്ചു. മക്കളെ പിതാവ് ക്രൂരമായി മർദിക്കുന്നതും എടുത്തെറിയുന്നതും ഒക്കെ ദൃശ്യങ്ങളിൽ കാണാം. ക്രൂരത പുറംലോകം കാണാൻ അമ്മ തന്നെയാണ് ഇത് ഷൂട്ട് ചെയ്തത് എന്നാണ് വിവരം. ഏതാണ്ട് 13 വയസ്സ് പെൺകുട്ടിക്കും 10 വയസ്സ് ആൺകുട്ടിക്കും തോന്നും. മധ്യവയസ്കനാണ് പിതാവ്. എന്തോ സാധനം എടുത്തു എന്ന് ആരോപിച്ചാണ് ക്രൂരമായ മർദ്ദനം. തങ്ങൾ എടുത്തിട്ടില്ലെന്നും അറിയില്ലെന്നും കുട്ടികൾ പറയുന്നുണ്ട്. അടിക്കുമ്പോൾ കുഞ്ഞനിയന് അടി കൊള്ളാതിരിക്കാൻ വേണ്ടി ചേച്ചി കാണിക്കുന്ന കരുതലും ദൃശ്യങ്ങളിലുണ്ട്. സഹോദരിയെ സംരക്ഷിക്കാൻ മുന്നിൽ കയറി നിൽക്കുന്ന ആൺകുട്ടിയും ഹൃദയത്തെ കീറിമുറിക്കും. താഴെ ഇരിക്കുന്ന കുട്ടികളുടെ അമ്മയെയും ഇയാൾ മർദ്ധിക്കുന്നുണ്ട്. അമ്മയെ ഒന്നും ചെയ്യല്ലേ എന്ന് അലറിക്കരയുന്ന കുട്ടികളെയും കാണാം. ആർക്കെങ്കിലും ഈ മുഖം പരിചയമുണ്ടെങ്കിൽ പോലീസിനെ ഉടനെ വിവരം അറിയിക്കുക. ഇനി ഒരു കുടുംബത്തിനും…

    Read More »
  • NEWS

    വാഗമണ്ണിലെ നിശാപാര്‍ട്ടി: വഴി തെളിച്ചത് ടെലഗ്രാം സൗഹൃദം

    വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി സംഘടിപ്പിക്കാന്‍ സംഘാടകര്‍ മാധ്യമമായി ഉപയോഗിച്ചത് ടെലഗ്രാം ഗ്രൂപ്പെന്ന് പോലീസ് കണ്ടെത്തി. പാര്‍ട്ടിയില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രൊഫഷണല്‍സ് പങ്കെടുത്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഡോക്ടര്‍മാര്‍, ഫാഷന്‍ ഡിസൈനേഴ്‌സ്, എന്‍ജിനിയര്‍മാര്‍, മാനേജ്‌മെന്റ് വിദഗ്ദര്‍ വരെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്തുവരുടെ ഫോണുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ലഹരി മരുന്നിന്റെ സാന്നിധ്യം കണ്ടെത്താന്‍ രക്തപരിശോധനയും നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പാര്‍ട്ടി നടത്തിയതിനും ലഹരി ഇടപാട് നടത്തിയതിനും റിസോര്‍ട്ടിനെതിരെ കളക്ടര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കി. പാര്‍ട്ടിയില്‍ 24 ഓളം യുവതികള്‍ പങ്കെടുത്തിട്ടുണ്ട്. ഇവരില്‍ പലരും സമൂഹത്തിലെ ഉയര്‍ന്ന ജോലി ചെയ്യുന്നവരാണ്. സംഭവത്തില്‍ ബന്ധപ്പെട്ടവരില്‍ കൂടുതലും മലപ്പുറം, കോഴിക്കോട് പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് സംഭവത്തില്‍ പങ്കെടുത്തവരെല്ലാം പരിചയപ്പെട്ടതെന്ന് മൊഴി നല്‍കി. നിശാപാര്‍ട്ടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവരെ മാത്രം ഉള്‍പ്പെടുത്തിയാണ് സംഘാടകര്‍ ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയത്. ജന്മദിനാഘോഷം എന്ന പേരില്‍ ആളുകളെ റിസോര്‍ട്ടിലെത്തിച്ച ശേഷം ലഹരി മരുന്നുകള്‍ വില്‍പ്പന നടത്തുകയായിരുന്നു…

    Read More »
  • NEWS

    നരേന്ദ്രമോദിക്ക് ലീജിയണ്‍ ഓഫ് മെറിറ്റ് പുരസ്കാരം നല്‍കി ട്രംപ് സര്‍ക്കാര്‍

    ഇരുരാജ്യങ്ങളുടെയും നയതന്ത്രപരമായ പങ്കാളിത്തം ഉയര്‍ത്തുന്നതിലും ആഗോള ശക്തിയായി ഇന്ത്യയെ മാറ്റുന്നതിലും പ്രധാന പങ്കുവഹിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലീജിയണ്‍ ഓഫ് മെറിറ്റ് പുരസ്‌കാരം നല്‍കി ആദരിച്ച് ട്രംപ് സര്‍ക്കാര്‍. തിങ്കളാഴ്ച യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒ’ബ്രിയനില്‍ നിന്നും പ്രധാനമന്ത്രിക്ക് വേണ്ടി അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത്ത് സിംഗ് പുരസ്‌കാരം സ്വീകരിച്ചു. ഇന്ത്യ-യുഎസ് ബന്ധം ദൃഢമാക്കി നിര്‍ത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് പുരസ്‌കാരം നല്‍കിയതിനു ശേഷം റോബര്‍ട്ട് ഒ’ബ്രിയന്‍ ട്വീറ്റ് ചെയ്തു. മറ്റ് രാഷ്ട്ര തലവന്മാര്‍ക്ക് അമേരിക്ക നല്‍കുന്ന അപൂര്‍വ ബഹുമതിയാണ് ലീജിയണ്‍ ഓഫ് മെറിറ്റ്. ഇന്ത്യന്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും മുന്‍ ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്കും നേരത്തെ അമേരിക്ക ഈ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

    Read More »
Back to top button
error: