Month: December 2020
-
Lead News
നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ അവസാനത്തിനും മെയ് രണ്ടാം വാരത്തിനും ഇടയിൽ, രണ്ടു ഘട്ടങ്ങൾ ആയിരിക്കും തെരഞ്ഞെടുപ്പ് എന്ന് സൂചന
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തുമെന്ന് സൂചന. ഏപ്രിൽ അവസാനവും മെയ് രണ്ടാം വാരത്തിനും ഇടയിലായിരിക്കും ഇത്. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഇതുസംബന്ധിച്ച ചർച്ചകൾക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അടുത്തയാഴ്ച സംസ്ഥാനത്ത് എത്തിയേക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,പോലീസ് മേധാവി, ചീഫ് സെക്രട്ടറി എന്നിവരുമായി സംഘം ചർച്ച നടത്തി. തെലങ്കാന,മഹാരാഷ്ട്ര, ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചിരുന്ന പുത്തൻതലമുറ വോട്ടിംഗ് മെഷീനുകൾ ആവും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുക. ഇവ കേടു വരാൻ സാധ്യത കുറവാണ്. നിലവിലെ വോട്ടിങ് യന്ത്രത്തെക്കാൾ ശേഷി കൂടിയവയാണ് പുതിയ മെഷീനുകൾ. നിലവിലെ വോട്ടിംഗ് യന്ത്രങ്ങളിൽ പരമാവധി നാല് ബാലറ്റ് യൂണിറ്റുകളാണ് ഘടിപ്പിക്കാൻ ആവുക.എന്നാൽ എം 3 മെഷീനിൽ 24 യൂണിറ്റുകൾ ഘടിപ്പിക്കാം. അനധികൃതമായി തുറക്കാനും പറ്റില്ല. അങ്ങനെ ശ്രമിച്ചാൽ മെഷീൻ പ്രവർത്തനരഹിതമാകും. ഹാർഡ്വെയറിലോ സോഫ്റ്റ്‌വെയറിലോ എന്തെങ്കിലും മാറ്റം വരുത്തിയാൽ പോലും തിരിച്ചറിയാൻ ആകും എന്നാണ് ഇതിന്റെ പ്രത്യേകത. തെരഞ്ഞെടുപ്പുമായി…
Read More » -
LIFE
കുരുവിക്കൂട്ടിൽ വിരിഞ്ഞത് എമണ്ടൻ കുയിലിൻ കുഞ്ഞ്, അന്തംവിട്ട് അമ്മക്കുരുവി-ദൃശ്യങ്ങൾ
പ്രകൃതി നമുക്കു വേണ്ടി എന്തൊക്കെ കരുതി വെച്ചിരിക്കുന്നു. ഒരു പാവം ചെറിയ കുരുവി അടയിരുന്നു വിരിയിച്ചത് ഒരു കുയിലിൻ കുഞ്ഞിനെ. മറ്റു കൂടുകളിൽ മുട്ടയിട്ട് പറന്നുപോകുന്ന കുയിലുകളുടെ സ്വഭാവമാണ് പാവം അമ്മക്കുരുവിയെ വെട്ടിലാക്കിയത്. അമ്മക്കുരുവി അടയിരുന്നു വിരിയിച്ചതോ എമണ്ടൻ കുയിലിൻ കുഞ്ഞും. സ്വന്തം മുട്ടയെന്ന് കരുതിയാണ് അമ്മക്കുരുവി അടയിരുന്നു വിരിയിച്ചത്. സ്വന്തം കുഞ്ഞാണ് എന്ന് കരുതി അമ്മക്കുരുവി ഈ കുഞ്ഞിനെ തീറ്റിപ്പോറ്റുന്നുമുണ്ട്. എന്തായാലും അമ്മയേക്കാൾ വലിയ കുഞ്ഞിന്റെ ദൃശ്യം പങ്കുവെച്ചത് ഐ എഫ് എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വനാണ്. One of the amazing thing in nature. The smaller bird considers other as her kid. Bigger one is a cuckoo, which are brooding parasites. They lay their eggs in other’s nests & run. The host bird raise kid as his own. Sometime cuckoo destroy…
Read More » -
NEWS
യുവ കൃഷ്ണ -മൃദുല വിജയ് വിവാഹ നിശ്ചയം,ഫോട്ടോകൾ പങ്കുവെച്ച് മൃദുല
“മഞ്ഞിൽവിരിഞ്ഞപൂവ്”ലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ കുടിയേറിയ യുവ കൃഷ്ണയും “പൂക്കാലം വരവായി “എന്ന സീരിയലിലെ നായിക മൃദുല വിജയും തമ്മിലുള്ള വിവാഹ നിശ്ചയ വാർത്ത മാധ്യമങ്ങളും പ്രേക്ഷകരും കൊണ്ടാടി. ഡിസംബർ 23 ന് ബുധനാഴ്ച തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹ നിശ്ചയം. വിവാഹനിശ്ചയ ഫോട്ടോകൾ മൃദുല വിജയ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. പരമ്പരാഗതരീതിയിലുള്ള സ്കർട്ടും ടോപ്പും ആയിരുന്നു മൃദുലയുടെ വേഷം. ക്രീം- ബ്ലൂ നിറങ്ങളുള്ള കോമ്പിനേഷൻ . കസവു മുണ്ടും കുർത്തയും ആയിരുന്നു യുവ കൃഷ്ണയുടെ വേഷം. പൊതു സുഹൃത്തായ രേഖ സതീഷ് വഴിയാണ് ആലോചന വന്നത്. ജാതകം ചേർന്നതോടെ ഒന്നാവാൻ വീട്ടുകാർ അനുവാദം നൽകുകയായിരുന്നു. പ്രണയവിവാഹമല്ലെന്ന് മൃദുല ആവർത്തിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ മൃദുല വിജയ് 2015 മുതൽ തന്നെ മിനിസ്ക്രീനിൽ താരമാണ്. സിനിമയിൽ നിന്നാണ് സീരിയലിൽ എത്തിയത്. മൃദുല നൃത്തത്തെ ഇഷ്ടപ്പെടുമ്പോൾ മാജിക്കും മെന്റലിസവുമാണ് ആണ് യുവയുടെ മറ്റു ഇഷ്ട മേഖലകൾ. 2021 ലാണ് വിവാഹം.എന്നാൽ വിവാഹ തീയതി…
Read More » -
Lead News
പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് വലിയ രാഷ്ട്രീയ ചർച്ച ആവുന്നു, പ്രതിരോധത്തിൽ കോൺഗ്രസും ലീഗും
തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിന് കനത്ത തിരിച്ചടി ഉണ്ടായ പശ്ചാത്തലത്തിൽ കൂടിയാണ് മുൻമന്ത്രി കൂടിയായ പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെ കാണേണ്ടത്. യു ഡി എഫിനെ ഇപ്പോൾ നയിക്കുന്നത് ലീഗാണ് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കൂട്ടിച്ചേർക്കുമ്പോൾ എൽഡിഎഫ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ എങ്ങനെ കാണുന്നു എന്നത് വ്യക്തമാണ്. കുഞ്ഞാലിക്കുട്ടിയുടെ വരവിനെ വലിയ രാഷ്ട്രീയ ആയുധമാക്കുകയാണ് എൽഡിഎഫും ബിജെപിയും. നിലവിലെ പ്രത്യേക സാഹചര്യം കാരണം ആണ് പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നത് എന്നാണ് ലീഗിന്റെ അഭിപ്രായം. എന്താണ് ആ പ്രത്യേക രാഷ്ട്രീയ സാഹചര്യം എന്നും എന്തുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്ത് കൊണ്ടുവരുന്നതെന്നും ലീഗ് വിശദീകരിക്കുന്നില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ലീഗിനെ നയിക്കാനുള്ള ചുമതല പി കെ കുഞ്ഞാലിക്കുട്ടിക്ക് ആയിരുന്നു. എന്നാൽ യുഡിഎഫിന് ഇത് കാര്യമായി മെച്ചം ഉണ്ടാക്കിയില്ല എന്ന് പറയാം. കോൺഗ്രസിന്റെ ശക്തിക്ഷയം മുന്നിൽ കണ്ടാണ് പി കെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക്…
Read More » -
NEWS
ശോഭാസുരേന്ദ്രനെതിരെ നടപടിയില്ല, ഒന്നിച്ചു പോകണം എന്ന് ദേശീയ നേതൃത്വം
സജീവ ബിജെപി പ്രവർത്തനത്തിൽ നിന്ന് അകന്നുനിൽക്കുന്ന ശോഭാ സുരേന്ദ്രനെ കരുതലോടെ കൈകാര്യം ചെയ്യാൻ ബിജെപി സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം. ശോഭാ സുരേന്ദ്രന് എതിരെ നടപടിയ്ക്ക് തുനിയരുതെന്ന് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ശോഭ പാർട്ടിയിൽ സജീവമാകും.എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകണമെന്നും ദേശീയ നേതൃത്വത്തിന്റെ പ്രതിനിധി പ്രഭാരി സി പി രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കം കോർ കമ്മിറ്റിയിലെ പ്രമുഖ നേതാക്കൾ ഇന്ന് ശോഭാസുരേന്ദ്രന് എതിരെ രംഗത്ത് വന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത് കൊടിയ അപരാധമാണെന്നും നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ശോഭ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത് വ്യക്തിപരമായ വിഷയം മൂലമാണെന്നാണ് സി പി രാധാകൃഷ്ണൻ പ്രതികരിച്ചത്. ശോഭയോ സംസ്ഥാന നേതൃത്വമോ പരസ്പരം പരാതി നൽകിയിട്ടില്ല. നിയമസഭാതിരഞ്ഞെടുപ്പ് മുൻനിർത്തി കരുതലോടെ മുന്നോട്ട് പോകണം എന്നാണ് ദേശീയ നേതൃത്വത്തിന്റെ ആഗ്രഹമെന്ന് സി പി രാധാകൃഷ്ണൻ നേതാക്കളോട് പറഞ്ഞു.
Read More » -
Lead News
ബ്രിസ്റ്റിയെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കാൻ ഇടപെട്ടത് ഒരു പ്രമുഖ മലയാള നടൻ, ഒരു പൊലീസ് ഓഫീസറും സഹായിച്ചുവെന്ന് റിപ്പോർട്ട്
വാഗമണ്ണിലെ ലഹരി പാർട്ടിയിൽ പിടിയിലായ മോഡലും നടിയുമായ ബ്രിസ്റ്റിയെ റിമാൻഡ് ചെയ്യുന്നത് ഒഴിവാക്കാൻ ഒരു പ്രമുഖ മലയാള നടൻ ഇടപെട്ടുവെന്ന് സൂചന. നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ഈ നടൻ വാഗമണ്ണിലെ മറ്റൊരു റിസോർട്ടിൽ അന്നേദിവസം ഉണ്ടായിരുന്നു . ബ്രിസ്റ്റിയുമായി അടുത്ത ബന്ധമാണ് ഇയാൾക്ക് ഉള്ളതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തന്റെ പോലീസ് ബന്ധങ്ങൾ ഉപയോഗിച്ച് ബ്രിസ്റ്റിയെ രക്ഷപ്പെടുത്താൻ ആയിരുന്നു ഈ നടൻ ശ്രമിച്ചത്. നടൻറെയും ഒരു പൊലീസ് ഓഫീസറുടെയും ഇടപെടലിനെ തുടർന്ന് ബ്രിസ്റ്റിയെ ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അന്വേഷണം ശക്തമായതോടെയാണ് ഇവരെ വീണ്ടും കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് തയ്യാറായത്. വാണിജ്യ അളവിലുള്ള ലഹരി ബ്രിസ്റ്റിയുടെ പക്കൽനിന്ന് പിടിച്ച് എടുത്തിട്ടില്ല എന്നുപറഞ്ഞാണ് സ്റ്റേഷൻ ജാമ്യം നൽകിയത്. മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ടപ്പോഴാണ് ബ്രിസ്റ്റിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തത്. ഒരു പോലീസ് ഉദ്യോഗസ്ഥനും ബ്രിസ്റ്റിയുമായി ബന്ധം ഉണ്ട് എന്ന് റിപ്പോർട്ട് ഉണ്ട്. ലഹരിമരുന്നു സംഘവുമായി ബ്രിസ്റ്റിക്ക് ബന്ധം ഉണ്ടെന്ന് പോലീസ്…
Read More » -
Lead News
അതിവേഗ കൊറോണവൈറസ് ഇന്ത്യയിലെത്തിയോ? നാഗ്പൂർ സ്വദേശിയുടെ രോഗം സംശയത്തിൽ
ബ്രിട്ടനിൽനിന്ന് തിരികെയെത്തിയ നാഗ്പൂർ സ്വദേശിയ്ക്ക് കോവിഡ് ബാധിച്ചത് സംശയത്തിൽ. ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ വകഭേദം വന്ന വൈറസ് ആണോ ഇയാളെ ബാധിച്ചത് എന്നാണ് സംശയം. നവംബർ 21 നാണ് ഇയാൾ നാട്ടിലെത്തിയത്.രോഗ ലക്ഷണങ്ങൾ കണ്ടതോടെ ഡിസംബർ 14ലെ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കോവിഡ് നെഗറ്റീവായിരുന്നു. ഇതിനു ശേഷം ഏഴു ദിവസം കഴിഞ്ഞാണ് കോവിഡ് രോഗ ലക്ഷണങ്ങൾ ഇയാളിൽ പ്രത്യക്ഷപ്പെട്ടത് . ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഇപ്പോൾ കോവിഡ് ബാധിതർ ആണ്. ഇവരിൽ നിന്ന് ശേഖരിച്ച സ്രവം കൂടുതൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ബ്രിട്ടനിൽ കണ്ടെത്തിയഅതിവ്യാപന ശേഷിയുള്ള വൈറസ് ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടനിൽ നിന്ന് ഇന്ത്യയിൽ എത്തിയ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സാമ്പിളുകളും പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
Read More » -
LIFE
വയസ്സന്മാർ 19 വയസുള്ളവരെ നായികമാരാകുന്നത് വയസ്സ് പുറത്തറിയിക്കാതിരിക്കാൻ, തുറന്നടിച്ച് നടി
ബോളിവുഡിലെ പാർശ്വവൽക്കരണത്തിന് എതിരെ എപ്പോഴും ആഞ്ഞടിക്കുന്ന നടിയാണ് ദിയ മിർസ. പുരുഷ കേന്ദ്രീകൃതമാണ് സിനിമ വ്യവസായം എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. നരച്ച നടന്മാർ ഡൈ അടിച്ച് നായകരായി അഭിനയിക്കും എങ്കിലും നടിമാരുടെ സ്ഥിതി അതല്ല. വിവാഹം കഴിഞ്ഞു പോവുകയോ മുപ്പതുകളുടെ അവസാനത്തിൽ എത്തുകയോ ചെയ്യുമ്പോൾ പിന്നെ നടിമാർക്ക് നായികാപദവി ലഭിക്കില്ല. ഈ പ്രവണതക്കെതിരെ ആഞ്ഞടിക്കുകയാണ് ദിയ മിർസ. വയസ്സായ നായകൻമാർ തങ്ങളുടെ വയസ്സ് പുറത്തറിയാതിരിക്കാൻ ആണ് 19കാരിയായ നായികമാരെ തിരഞ്ഞെടുക്കുന്നതെന്ന് ദിയ മിർസ പറയുന്നു. 50 കഴിഞ്ഞവർ പോലും മുപ്പതുകളിലെ കഥാപാത്രമായിട്ടാണ് നായകനൻ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ നായികമാർക്ക് ഈ അവസരം കിട്ടില്ലെന്നും ദിയ മിർസ തുറന്നടിക്കുന്നു.
Read More » -
NEWS
നവജീവന്‍ : മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുതുവര്‍ഷസമ്മാനം
കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്വയംതൊഴില്‍സംരംഭങ്ങള്‍ തുടങ്ങുന്നതിനായി നവജീവന്‍ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 50-65 പ്രായപരിധിയില്‍ പെട്ടവര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കായി പദ്ധതിയനുസരിച്ച് വായ്പാ-ധനസഹായം അനുവദിക്കും. അമ്പതു വയസ്സു കഴിഞ്ഞിട്ടും കാര്യമായ വരുമാനമാര്‍ഗമില്ലാത്തവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള അവസരം നല്‍കുകയാണ് എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. അര്‍ഹരായവര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നതിനായി സബ്‌സിഡിയോടെ വായ്പ ലഭ്യമാക്കും. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള മുതിര്‍ന്ന പൗരന്‍മാരുടെ അറിവും അനുഭവസമ്പത്തും സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തുന്നതും നവജീവന്‍ പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിനായി ഈ മേഖലകളിലുള്ളവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കും. ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ജില്ലാ-സംസ്ഥാന സഹകരണബാങ്കുകള്‍, കെഎസ്എഫ്ഇ, മറ്റു ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ മുഖേന സ്വയംതൊഴില്‍വായ്പ ലഭ്യമാക്കും. അപേക്ഷകര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുണ്ടായിരിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന വര്‍ഷത്തിലെ ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിശ്ചയിക്കുക. വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. യഥാസമയം രജിസ്‌ട്രേഷന്‍ പുതുക്കിക്കൊണ്ടിരിക്കുന്നവര്‍ക്ക്…
Read More »