ബ്രിട്ടനിൽനിന്ന് തിരികെയെത്തിയ നാഗ്പൂർ സ്വദേശിയ്ക്ക് കോവിഡ് ബാധിച്ചത് സംശയത്തിൽ. ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ വകഭേദം വന്ന വൈറസ് ആണോ ഇയാളെ ബാധിച്ചത് എന്നാണ് സംശയം. നവംബർ 21 നാണ് ഇയാൾ നാട്ടിലെത്തിയത്.രോഗ ലക്ഷണങ്ങൾ കണ്ടതോടെ ഡിസംബർ 14ലെ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചു.
വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കോവിഡ് നെഗറ്റീവായിരുന്നു. ഇതിനു ശേഷം ഏഴു ദിവസം കഴിഞ്ഞാണ് കോവിഡ് രോഗ ലക്ഷണങ്ങൾ ഇയാളിൽ പ്രത്യക്ഷപ്പെട്ടത് . ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഇപ്പോൾ കോവിഡ് ബാധിതർ ആണ്.
ഇവരിൽ നിന്ന് ശേഖരിച്ച സ്രവം കൂടുതൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ബ്രിട്ടനിൽ കണ്ടെത്തിയഅതിവ്യാപന ശേഷിയുള്ള വൈറസ് ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടനിൽ നിന്ന് ഇന്ത്യയിൽ എത്തിയ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സാമ്പിളുകളും പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.