Month: December 2020
-
NEWS
ചൈനീസ് വാക്‌സിന്‍ ഉപയോഗിക്കാന്‍ തുര്‍ക്കി
ചൈനയുടെ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നവരുടെ കൂട്ടത്തിലേക്ക് തുര്‍ക്കിയും എത്തുന്നു. പരീക്ഷണങ്ങളില്‍ 91 ശതമാനം വിജയം കണ്ടതോടെയാണ് തുര്‍ക്കി ചൈനയുടെ കോവിഡ് വാക്‌സിനായ സിനോവാക് ഉപയോഗിക്കാന്‍ തീരുമാനമെടുത്തത്. ഇക്കാര്യം തുര്‍ക്കി ആരോഗ്യമന്ത്രി ഫഹ്‌റെറ്റിന്‍ കൊക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. ഞായറാഴ്ച ചൈനയില്‍ നിന്നും കൂടുതല്‍ വാക്‌സിന്‍ തുര്‍ക്കിയിലേക്കെത്തും. 30 ലക്ഷം ഡോസാണ് ആദ്യഘട്ടമായി തുര്‍ക്കിയിലേക്കെത്തുന്നത്. ഇതിന് പിന്നാലെ 50 ലക്ഷം ഡോസ് കൂടി എത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യ പ്രര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 7371 പേര്‍ പങ്കെടുത്ത വാക്‌സിന്‍ പരീക്ഷണത്തിലാണ് 91.25 ശതമാനം പരീക്ഷണ വിജയം നേടിയത്. ചൈനയില്‍ നിന്നും വാക്‌സിന്‍ എത്തിയാല്‍ പ്രതിദിനം 20 ലക്ഷം പേര്‍ക്ക് നല്‍കാനാകും എന്നാണ് കരുതുന്നതെന്ന് ഫഹ്‌റെറ്റിന്‍ കൊക്ക പറഞ്ഞു
Read More » -
NEWS
ഗവര്‍ണറുടെ വിവേചനാധികാരം വ്യക്തിനിഷ്ഠമല്ല:എ.കെ ബാലന്‍
വിവാദ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരാനുള്ള ആവശ്യം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തള്ളിക്കളഞ്ഞതോടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള മറ്റൊരു പോരാണ് ഉടലെടുത്തത്. ഗവര്‍ണറുടെ പ്രവര്‍ത്തിയില്‍ കേരളത്തിലെ പ്രതിപക്ഷമടക്കം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഡിസംബര്‍ 31 ന് സഭ ചേരാനുള്ള അനുവാദത്തിനായി സര്‍ക്കാര്‍ വീണ്ടും ഗവര്‍ണറെ സമീപിച്ചിരിക്കുകയാണ്. അടിയന്തരമായി സഭ ചേരേണ്ട ആവശ്യമില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. പ്രസ്തുത വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി എ.കെ ബാലനാണിപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഗവര്‍ണറുടെ വിവേചനാധികാരം വ്യക്തിനിഷ്ടമല്ലെന്ന് എ.കെ ബാലന്‍ ആരോപിച്ചു. രാജ്ഭവന്‍ വിവാദങ്ങള്‍ക്കൊണ്ട് നിറയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയുമായി കേരള സര്‍ക്കാരിന് പ്രശ്‌നമില്ലെന്നും എന്നാല്‍ അദ്ദേഹം കൈക്കൊള്ളുന്ന നടപടികളില്‍ വിയോജിപ്പുണ്ടെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ സിപിഐ മുഖപത്രമായ ജനയുഗത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗവര്‍ണറെ കേരളത്തില്‍ നിയമിച്ചത് സംഘപരിവാര്‍ അജണ്ട നിറവേറ്റാനാണെന്നും മുഖപത്രത്തില്‍ ആരോപണമുണ്ട്.
Read More » -
NEWS
ആശങ്കയൊഴിയാതെ ഇന്ത്യ; 24 മണിക്കൂറിനിടെ 23,068 കോവിഡ് കേസുകള്‍
ക്രിസ്തുമസ് ദിനത്തിലും ആശങ്കയോടെ ഇന്ത്യ. കഴിഞ്ഞ ദിവസം രാജ്യത്ത് 23,068 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 336 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിതരായി മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,01,,46,846 ആയി. ഇന്ത്യയിലാകെ കോവിഡ് ബാധിച്ച് 1,47,092 പേര്‍ മരണപ്പെട്ടു. നിലവില്‍ 2,81,919 പേര്‍ ചികിത്സയിലാണ്. ഇതുവരെ കോവിഡില്‍ നിന്നും 97,17,843 പേര്‍ മുക്തരായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 19,09,951 ആണ്. രണ്ടാം സ്ഥാനത്ത് കര്‍ണാടകയും മൂന്നാം സ്ഥാനത്ത് ആന്ധ്രാപ്രദേശും നാലാം സ്ഥാനത്ത് തമിഴ്‌നാടും അഞ്ചാം സ്ഥാനത്ത് കേരളവുമാണുള്ളത്. കേരളത്തില്‍ ഇതുവരെ 7,26,687 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Read More » -
Lead News
മോദിയുടെ പ്രസംഗം കര്‍ഷകരിലേക്കെത്തിക്കാന്‍ വന്‍ സന്നാഹവുമായി ബിജെപി
കൊടുംതണുപ്പിലും വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകരെ ശാന്തരാക്കാന്‍ ഇന്ന് പ്രധാനമന്ത്രി നേരിട്ടെത്തുന്നു. ഇന്ന് ഉച്ചയ്ക്കാണ് ഓണ്‍ലൈന്‍ വഴി മോദി രാജ്യത്തെ കര്‍ഷകരുമായി സംവദിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കയല്ലാതെ മറ്റൊരു ചര്‍ച്ചയ്ക്കും തയ്യാറല്ല എന്ന് തീര്‍ത്ത് പറഞ്ഞിരിക്കുന്ന കര്‍ഷകരെ എന്ത് മന്ത്രമോദി മോദി സമരത്തില്‍ നിന്നും പിന്തിരിപ്പിക്കുമെന്ന കാര്യം കണ്ടറിയണം. കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ സാധ്യത വളരെ വിരളമാണെന്നിരിക്കെ എന്താവും മോദി കര്‍ഷകരോട് സംസാരിക്കുകയെന്ന കാര്യത്തില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊട്ടാകെ ആകാംക്ഷയുണ്ട്. മോദിയുടെ പ്രസംഗം എല്ലാവരിലും എത്തണമെന്ന വാശിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ കാര്യങ്ങള്‍ നടപ്പാക്കുന്നത്. ലഘുലേഖകള്‍ പുറത്തിറക്കിയും, നഗരങ്ങളില്‍ വലിയ സ്‌ക്രീനുകള്‍ ഒരുക്കിയുമാണ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ജനങ്ങളിലേക്കെത്തിക്കാന്‍ തയ്യാറായിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്കാണ് മോദി 9 കോടി കര്‍ഷകരെ അഭിസംബോധന ചെയ്ത സംസാരിക്കുന്നത്. പുതിയ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് കര്‍ഷകരോട് സംവദിക്കുന്നതിനൊപ്പം പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ നിന്നും 18,000 കോടി രൂപ അനുവദിക്കുകയും ചെയ്യും. പ്രധാനമന്ത്രിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട…
Read More » -
NEWS
ബ്രിസ്റ്റിയെ പുറത്തിറക്കാന്‍ ചലച്ചിത്രതാരവും പോലീസ് ഓഫീസറും രംഗത്ത്
വാഗമണ്‍ ലഹരി മരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബ്രിസ്റ്റിയെ പുറത്തിറക്കാന്‍ ഇടപെടല്‍ നടത്തിയവരുടെ കൂട്ടത്തില്‍ മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരവും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുവെന്ന് സൂചന. വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ച കേസിലാണ് ബ്രിസ്റ്റിയടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്. ബ്രിസ്റ്റിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കാനാണ് താരവും പോലീസ് ഉദ്യോഗസ്ഥനും ഇടപെട്ടത്. കേസില്‍ ആദ്യം ബ്രിസ്റ്റിയെ സ്റ്റേഷനില്‍ നിന്നും ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ കേസ് കൂടുതല്‍ മാധ്യമശ്രദ്ധ നേടി ചര്‍ച്ചാ വിഷയം ആയതോടെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ ചലച്ചിത്ര താരം വാഗമണ്ണില്‍ മറ്റൊരു റിസോര്‍ട്ടിലുണ്ടായിരുന്നുവെന്നും ബ്രിസ്റ്റിയുമായി അടുപ്പമുള്ള ഇദ്ദേഹം ബ്രിസ്റ്റിയെ പുറത്തിറക്കാന്‍ തന്റെ സ്വാധീനം ഉപയോഗിക്കുകയുമായിരുന്നു. ബ്രിസ്റ്റിയുടെ കൈയ്യില്‍ നിന്നും വാണിജ്യ അളവിലുള്ള ലഹരിമരുന്ന് കണ്ടെത്തിയില്ല എന്ന ന്യായം പറഞ്ഞാണ് പോലീസ് ആദ്യം ഇവരെ വിട്ടയച്ചതെന്നും പിന്നീട് ഉന്നതസംഘം കേസില്‍ അന്വേഷണം ആരംഭിച്ചതോടെ ബ്രിസ്റ്റിക്കെതിരെ മതിയായ തെളിവുകള്‍ ശേഖരിച്ച് ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു ബ്രിസ്റ്റിക്ക് കൊച്ചിയിലെ…
Read More » -
NEWS
ശിവശങ്കർ വാട്സ്ആപ്പ് ചാറ്റ് പങ്കിട്ട പുതിയ സ്ത്രീയെ തേടി മാധ്യമങ്ങൾ
നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഒരു പുതിയ കഥാപാത്രത്തിന്റെ പേരുകൂടി അവതരിപ്പിച്ച ഇഡി. ശ്രീമതി റസിയുണ്ണി എന്നാണ് പേര്. എം ശിവശങ്കറിനെ പ്രതിചേർത്ത് സമർപ്പിച്ച പുതിയ കുറ്റപത്രത്തിലാണ് ഈ പേര് വരുന്നത്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സുമായി ബന്ധപ്പെട്ടും സ്വർണക്കടത്തുമായി ബന്ധപ്പെട്ടും പുറത്തുവരുന്ന വാർത്തകളെ കുറിച്ച് ശിവശങ്കർ ദിനംപ്രതി റസിയുണ്ണിയുമായി ആശയവിനിമയം നടത്തിയിരുന്നു എന്നാണ് കുറ്റപത്രത്തിൽ ഉള്ളത്. എന്നാൽ ആരാണ് റസിയുണ്ണി എന്ന് വ്യക്തമാക്കിയിട്ടില്ല. ഇതുവരെ മൊഴി രേഖപ്പെടുത്തിയവരുടെയോ ചോദ്യംചെയ്ത ആളുകളുടെയോ പട്ടികയിൽ റസിയുണ്ണിയുടെ പേരില്ല. ശ്രീമതി എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. സരിത, സ്വപ്ന എന്നിവരെ ക്കുറിച്ച് റസിയുണ്ണിയുമായി ശിവശങ്കർ ദീർഘമായി ചാറ്റ് നടത്തുന്നുണ്ട്. ലൈഫ് മിഷൻ ഇടപാടിലെ കോഴ ലഭിച്ചശേഷം യൂണിടാക് ബിൽഡേഴ്സിനെ ശിവശങ്കർ നിരവധിപേർക്ക് ശുപാർശ ചെയ്ത വിവരങ്ങൾ ഇ ഡിക്ക് ലഭിച്ചു. ഇക്കാര്യങ്ങൾ ചോദ്യംചെയ്യലിൽ ചോദിച്ചപ്പോൾ മൗനമായിരുന്നു മറുപടി എന്നും കുറ്റപത്രത്തിൽ പറയുന്നു.
Read More » -
NEWS
ബൈക്ക് യാത്രികനുമായി വാക്കുതർക്കം, പിന്നാലെ ഓടിച്ച് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച് ഓട്ടോറിക്ഷ, ഞെട്ടിക്കുന്ന വീഡിയോ
മുംബൈയിലെ ഗോവാന്തി എന്ന സ്ഥലത്താണ് ഈ ഞെട്ടിക്കുന്ന സംഭവം. ബൈക്ക് യാത്രികനുമായി വാഗ്വാദത്തിനുശേഷം ബൈക്കിന്റെ പിന്നാലെ ഓടിച്ച് ഓട്ടോറിക്ഷ കൊണ്ട് ബൈക്ക് യാത്രികനെ ഇടിച്ചു ഇടുന്ന വീഡിയോ വൈറൽ ആണ്. @MumbaiRTO @mumbaitraffic @MumbaiPolice @abpmajhatv @vaibhavparab21 Incident at CMLR a week ago. Bikers life is at risk around Shivaji Nagar -Deonar-Bainganwadi area. Strict action needs to be taken to these idiot auto drivers. pic.twitter.com/ELvCBeCG8f — Sachin Sahane (@sachinsahane) December 24, 2020 സംഭവവുമായി ബന്ധപ്പെട്ട് സൽമാൻ സയ്യിദ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. 34 കാരനാണ് ഓട്ടോറിക്ഷ ഡ്രൈവർ. ബൈക്ക് യാത്രികന് പരിക്ക് സാരമില്ല. കിഷോർ കർഡക്ക് ആണ് ഓട്ടോറിക്ഷ കൊണ്ട് ഇടിയേറ്റ് വീണ ബൈക്ക് യാത്രികൻ.
Read More » -
NEWS
കോവിഡ് പ്രമാണിച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ സമയം നീട്ടുന്നു
കോവിഡ് പ്രമാണിച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ സമയം നീട്ടാൻ വിദ്യാഭ്യാസ വകുപ്പ്. 15 മിനിറ്റ് വീതമാണ് പരീക്ഷ നീട്ടുക. 80 മാർക്ക് ഉള്ള പരീക്ഷയ്ക്ക് മൂന്നു മണിക്കൂറാണ് അനുവദിക്കുക. 60 മാർക്ക് ഉള്ള പരീക്ഷയ്ക്ക് രണ്ടരമണിക്കൂർ അനുവദിക്കും. 40 മാർക്ക് ഉള്ള പരീക്ഷയ്ക്ക് ഒന്നരമണിക്കൂർ ആണ് അനുവദിക്കുക. 2021 മാർച്ച് 17 മുതൽ മാർച്ച് 30 വരെയാണ് പരീക്ഷ. പ്ലസ് ടു പരീക്ഷ രാവിലെയും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്കുശേഷവും നടത്തും,
Read More » -
NEWS
അഭയാ കേസിൽ വഴിത്തിരിവായ നാർക്കോ അനാലിസിസ് വീഡിയോയിൽ വൈദികരും സെഫിയും നടത്തിയ വെളിപ്പെടുത്തലുകൾ ഇങ്ങനെ
കത്തോലിക്കാസഭയ്ക്ക് മാനഹാനി ഉണ്ടാക്കിയ സംഭവമാണ് സിസ്റ്റർ അഭയ വധക്കേസ്. ഈ കേസിൽ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചിരുന്നു. കേരളത്തിൽ നാർക്കോ അനാലിസിസ് വീഡിയോ ആദ്യമായി ടെലിവിഷൻ പ്രേക്ഷകർ കാണുന്നത് ഈ കേസിൽ കൂടെയാണ്. അവിഹിത ബന്ധങ്ങളും കൊലപാതകവും പ്രതികളിൽനിന്ന് തന്നെ പുറത്തുവന്നത് കേരളത്തെ ഞെട്ടിച്ചു. ടെലിവിഷൻ ചാനലുകൾ നാർകോ അനാലിസിസ് വീഡിയോ സംപ്രേഷണം ചെയ്തു. എറണാകുളം സിജെഎം കോടതിയിൽ നാർക്കോ അനാലിസിസ് ഫലം കൈമാറിയതിനു പിന്നാലെയാണ് വീഡിയോകൾ ചോർന്നത്. കോടതി വെറുതെ വിട്ട ജോസ് പുതൃക്കയിലും ഈ വീഡിയോയിൽ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.മർഡർ,മർഡർ എന്ന് പുതൃക്കയിൽ ആവർത്തിക്കുന്നുണ്ട്. അഭയയെ അടിച്ചു കൊല്ലുകയായിരുന്നു എന്നും ഫാദർ പുതൃക്കയിൽ പറയുന്നു. രണ്ടോമൂന്നോ പേരാണ് അഭയയെ കിണറ്റിലേക്ക് തള്ളിയത് എന്നും പുതൃക്കയിൽ മറുപടി നൽകി. ഈ സംഭവത്തിനുശേഷം താൻ കോമ്പൗണ്ട് ചാടിക്കടന്ന് പുറത്തുപോവുകയായിരുന്നു പുതൃക്കയിൽ പറയുന്നു. താനാണ് വൈദികർക്ക് വാതിൽ തുറന്നു നല്കിയത് എന്ന് സെഫി പരിശോധനയിൽ പറയുന്നു.…
Read More »