NEWS

യുവ കൃഷ്ണ -മൃദുല വിജയ് വിവാഹ നിശ്ചയം,ഫോട്ടോകൾ പങ്കുവെച്ച് മൃദുല

“മഞ്ഞിൽവിരിഞ്ഞപൂവ്”ലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ കുടിയേറിയ യുവ കൃഷ്ണയും “പൂക്കാലം വരവായി “എന്ന സീരിയലിലെ നായിക മൃദുല വിജയും തമ്മിലുള്ള വിവാഹ നിശ്ചയ വാർത്ത മാധ്യമങ്ങളും പ്രേക്ഷകരും കൊണ്ടാടി. ഡിസംബർ 23 ന് ബുധനാഴ്ച തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹ നിശ്ചയം. വിവാഹനിശ്ചയ ഫോട്ടോകൾ മൃദുല വിജയ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.


പരമ്പരാഗതരീതിയിലുള്ള സ്കർട്ടും ടോപ്പും ആയിരുന്നു മൃദുലയുടെ വേഷം. ക്രീം- ബ്ലൂ നിറങ്ങളുള്ള കോമ്പിനേഷൻ . കസവു മുണ്ടും കുർത്തയും ആയിരുന്നു യുവ കൃഷ്ണയുടെ വേഷം.

പൊതു സുഹൃത്തായ രേഖ സതീഷ് വഴിയാണ് ആലോചന വന്നത്. ജാതകം ചേർന്നതോടെ ഒന്നാവാൻ വീട്ടുകാർ അനുവാദം നൽകുകയായിരുന്നു. പ്രണയവിവാഹമല്ലെന്ന് മൃദുല ആവർത്തിക്കുന്നു.

തിരുവനന്തപുരം സ്വദേശിയായ മൃദുല വിജയ് 2015 മുതൽ തന്നെ മിനിസ്ക്രീനിൽ താരമാണ്. സിനിമയിൽ നിന്നാണ് സീരിയലിൽ എത്തിയത്.

മൃദുല നൃത്തത്തെ ഇഷ്ടപ്പെടുമ്പോൾ മാജിക്കും മെന്റലിസവുമാണ് ആണ് യുവയുടെ മറ്റു ഇഷ്ട മേഖലകൾ. 2021 ലാണ് വിവാഹം.എന്നാൽ വിവാഹ തീയതി നിശ്ചയിച്ചിട്ടില്ല.

Back to top button
error: