വാഗമണ്ണിലെ ലഹരി പാർട്ടിയിൽ പിടിയിലായ മോഡലും നടിയുമായ ബ്രിസ്റ്റിയെ റിമാൻഡ് ചെയ്യുന്നത് ഒഴിവാക്കാൻ ഒരു പ്രമുഖ മലയാള നടൻ ഇടപെട്ടുവെന്ന് സൂചന. നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ഈ നടൻ വാഗമണ്ണിലെ മറ്റൊരു റിസോർട്ടിൽ അന്നേദിവസം ഉണ്ടായിരുന്നു . ബ്രിസ്റ്റിയുമായി അടുത്ത ബന്ധമാണ് ഇയാൾക്ക് ഉള്ളതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തന്റെ പോലീസ് ബന്ധങ്ങൾ ഉപയോഗിച്ച് ബ്രിസ്റ്റിയെ രക്ഷപ്പെടുത്താൻ ആയിരുന്നു ഈ നടൻ ശ്രമിച്ചത്.
നടൻറെയും ഒരു പൊലീസ് ഓഫീസറുടെയും ഇടപെടലിനെ തുടർന്ന് ബ്രിസ്റ്റിയെ ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അന്വേഷണം ശക്തമായതോടെയാണ് ഇവരെ വീണ്ടും കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് തയ്യാറായത്.
വാണിജ്യ അളവിലുള്ള ലഹരി ബ്രിസ്റ്റിയുടെ പക്കൽനിന്ന് പിടിച്ച് എടുത്തിട്ടില്ല എന്നുപറഞ്ഞാണ് സ്റ്റേഷൻ ജാമ്യം നൽകിയത്. മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ടപ്പോഴാണ് ബ്രിസ്റ്റിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തത്.
ഒരു പോലീസ് ഉദ്യോഗസ്ഥനും ബ്രിസ്റ്റിയുമായി ബന്ധം ഉണ്ട് എന്ന് റിപ്പോർട്ട് ഉണ്ട്. ലഹരിമരുന്നു സംഘവുമായി ബ്രിസ്റ്റിക്ക് ബന്ധം ഉണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന് അറിയാമായിരുന്നു എന്നാണ് റിപ്പോർട്ട്.