NEWS

എവറസ്റ്റിന്റെ ഉയരം പുനര്‍നിര്‍ണയിച്ചു

ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം പുനര്‍നിര്‍ണയിച്ചു. 8848.86 മീറ്റര്‍ എന്നാണ് പുതിയ ഉയരമെന്ന് അധികൃതര്‍ അറിയിച്ചു. നേപ്പാളും ചൈനയും സംയുക്തമായാണ് എവറസ്റ്റിന്റെ ഉയരം പുനര്‍നിര്‍ണയിക്കാനുളള നടപടികള്‍ പൂര്‍ത്തിയാക്കിയത്.

1954 ലെ സര്‍വ്വേ പ്രകാരം 8848 മീറ്റര്‍ ആയിരുന്നു ഉയരം. ഇപ്പോള്‍ 86 മീറ്റര്‍ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്.

Signature-ad

2015ലെ അതിശക്തമായ ഭൂകമ്പം ഉള്‍പ്പെടെയുളള കാരണങ്ങള്‍ എവറസ്റ്റിന്റെ ഉയരത്തെ ബാധിച്ചിട്ടുണ്ടാവാം എന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഉയരം നിര്‍ണയിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്.

Back to top button
error: