Month: November 2020

  • NEWS

    ഐപിഎല്ലിൽ അഞ്ചാം കിരീടവുമായി മുംബൈ

    ആവേശകരമല്ലാത്ത കാലാശ പോരാട്ടത്തിൽ ഡൽഹിയെ അഞ്ച് വിക്കറ്റിന് തോല്പിച്ച് മുംബൈയ്ക്ക് അഞ്ചാം കിരീടം .ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം അവസാന നിമിഷം വിക്കറ്റുകൾ വലിച്ചെറിഞ്ഞെങ്കിലും മുംബൈ അനായാസേന വിജയം കരസ്ഥമാക്കി . 2013 മുതൽ ഇടവിട്ടിടവിട്ട് മുംബൈ കിരീട ജേതാക്കൾ ആണ് .എന്നാൽ ഇത്തവണ ആ പതിവ് തിരുത്തിയാണ് മുംബൈ കിരീടം നിലനിർത്തിയത് .ചെന്നൈ സൂപ്പർ കിങ്സിന് ശേഷം ഐപിഎൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമാണ് മുംബൈ . ഫോമിലേക്ക് തിരിച്ചെത്തിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അർധസെഞ്ചുറി ആണ് മുംബൈയ്ക്ക് അനായാസ ജയം സാധ്യമാക്കിയത് .51 പന്തിൽ 4 ഫോറും 4 സിക്‌സും അടക്കം ഓപ്പണർ ആയെത്തിയ രോഹിത് 68 റണ്സെടുത്തു .12 പന്തിൽ 20 റൺസ് നേടിയ ക്വിന്റൻ ഡീക്കോക്ക് ,20 പന്തിൽ 19 റൺസ് നേടിയ സൂര്യകുമാർ യാദവ് എന്നിവരും മുംബൈയ്ക്ക് സംഭാവനകൾ നൽകി . പതിമൂന്നാം സീസണിലെ കന്നി അർദ്ധ സെഞ്ചുറിയുമായി ഋഷഭ്…

    Read More »
  • LIFE

    1000 വോട്ടിനു താഴെ ലീഡുള്ള 8 സീറ്റുകൾ നിർണായകം

    ബീഹാർ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് .എൻഡിഎ ആണ് ഇപ്പോൾ മുന്നിൽ .കേവല ഭൂരിപക്ഷത്തിനു ആവശ്യമായ സീറ്റുകളിൽ എൻഡിഎ മുന്നിലാണ് .എന്നാൽ അവസാന ലാപ് എണ്ണുമ്പോൾ 1000 വോട്ടുകൾക്ക് താഴെയുള്ള 8 സീറ്റുകൾ നിർണ്ണായകമാകും . തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 200 സീറ്റിൽ താഴെ ലീഡുള്ള 3 സീറ്റുകൾ ഉണ്ട് .500 സീറ്റിൽ താഴെയുള്ള 5 സീറ്റുകൾ ഉണ്ട് .500 നും1000നും ഇടയ്ക്ക് ലീഡുള്ള 1 സീറ്റ് ഉണ്ട് . 1000 നും 2000 നും ഇടയിൽ ലീഡുള്ള 8 സീറ്റുകൾ ഉണ്ട് .2000 നും 3000 നും ഇടയിൽ ഉള്ള 15 സീറ്റുകൾ ഉണ്ട് .3000 നും 5000 നും ഇടയിൽ ലീഡുള്ള 23 സീറ്റുകൾ ഉണ്ട് .

    Read More »
  • LIFE

    119 സീറ്റുകളിൽ വിജയിച്ചതായി ആർ ജെ ഡി ,തെരഞ്ഞെടുപ്പ് കമ്മീഷൻ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് തടഞ്ഞു വക്കുന്നതായും ആരോപണം

    119 സീറ്റുകളിൽ തങ്ങൾ ജയിച്ചെന്ന വാദം ഇയർത്തി ആർ ജെ ഡി .എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നും ആർ ജെ ഡി ആരോപിച്ചു .വോട്ടെണ്ണൽ പൂർത്തിയായതിനു ശേഷം മഹാസഖ്യ സ്ഥാനാർത്ഥികൾ ജയിച്ചതിൻറെ പട്ടിക ആർജെഡി ട്വീറ്റ് ചെയ്തു . റിട്ടേർണിംഗ് ഉദ്യോഗസ്ഥർ അഭിനന്ദനം അറിയിച്ച ശേഷം തോറ്റു എന്ന് പറഞ്ഞ് സ്ഥാനാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്നാണ് ആർജെഡിയുടെ ആരോപണം .തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ തങ്ങൾ ജയിച്ചതായാണ് കാണിക്കുന്നതെന്നും ആർജെഡി ആരോപിച്ചു . ये उन 119 सीटों की सूची है जहाँ गिनती संपूर्ण होने के बाद महागठबंधन के उम्मीदवार जीत चुके है। रिटर्निंग ऑफ़िसर ने उन्हें जीत की बधाई दी लेकिन अब सर्टिफ़िकेट नहीं दे रहे है कह रहे है कि आप हार गए है। ECI की वेबसाइट पर भी…

    Read More »
  • മഹാസഖ്യത്തെ പ്രതികൂലമായി ബാധിച്ചത് കോൺഗ്രസിന്റെ പ്രകടനം

    ബിഹാറിൽ മഹാസഖ്യത്തിനു മികച്ച നേട്ടം ഉണ്ടാക്കാൻ ആകാതെ പോയത് കോൺഗ്രസിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം .സഖ്യത്തിൽ ആർജെഡിയും ഇടതുപാർട്ടികളും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചപ്പോൾ കോൺഗ്രസ് നിറം മങ്ങി . ആർ ജെ ഡി കഴിഞ്ഞാൽ മഹാസഖ്യത്തിൽ ഏറ്റവും അധികം സീറ്റുകൾ ലഭിച്ച പാർട്ടി കോൺഗ്രസ് ആണ് .70 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചു .എന്നാൽ 19 സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് ഉള്ളത് .സ്ട്രൈക്ക് റേറ്റ് വെറും 28 %.അതേസമയം ആർ ജെ ഡിയുടെ സ്ട്രൈക്ക് റേറ്റ് 54 % ആണ് . സീറ്റ് വിഭജനകാലത്ത് കോൺഗ്രസിന് സീറ്റ് വാരിക്കോരി നൽകുക ആണെന്ന വിമർശനം ആർജെഡിക്കെതിരെ ഉയർന്നിരുന്നു .എന്നാൽ മെച്ചപ്പെട്ട ഫലം ഉണ്ടാകുമെന്ന് പറഞ്ഞാണ് കോൺഗ്രസ് ഇതിനെ പ്രതിരോധിച്ചത് .പക്ഷെ സീറ്റുകൾ ആനുപാതികമായി ലഭിച്ചില്ലെന്ന് മാത്രമല്ല സഖ്യം അധികാരത്തിലെത്താതിരിക്കാൻ കോൺഗ്രസിന്റെ പ്രകടനം കാരണമാവുകയും ചെയ്തു .

    Read More »
  • NEWS

    ബിഹാറിൽ നേട്ടമുണ്ടാക്കി ഇടതുപാർട്ടികൾ ,മത്സരിച്ച 29 ൽ 18 ലും ലീഡ്

    ബിഹാറിൽ ഇടതുരാഷ്ട്രീയത്തിന്റെ ഉയർത്തെഴുന്നേൽപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്ക് നിർണായക കുതിപ്പ് .ബംഗാളിലും കേരളത്തിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്ക് ബീഹാർ ഫലം ആവേശമാകും . 29 സീറ്റിലാണ് മഹാസഖ്യത്തിന്റെ ഭാഗമായി ഇടതുപാർട്ടികൾ മത്സരിച്ചത് .ഇതിൽ 18 ഇടങ്ങളിലും കൃത്യമായ ലീഡ് നേടാൻ ഇടതുപാർട്ടികൾക്ക് കഴിഞ്ഞു . സിപിഐഎംഎൽ ,സിപിഐഎം ,സിപിഐ എന്നീ പാർട്ടികളാണ് ആർ ജെ ഡി – കോൺഗ്രസ്സ് സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചത് .19 സീറ്റിൽ മത്സരിച്ച സിപിഐഎംഎൽ 12 ഇടത്തും 4 സീറ്റിൽ മത്സരിച്ച സിപഐഐഎം 3 ഇടത്തും 6 സീറ്റിൽ മത്സരിച്ച സിപിഐ 3 ഇടത്തും മുന്നിലാണ് . സിപിഐഎമ്മും സിപിഐയും ആർ ജെ ഡിയുമായി മുമ്പും സഖ്യമുണ്ടാക്കിയിട്ടുണ്ടെങ്കിലും സിപിഐഎംഎൽ ആദ്യമായാണ് സഖ്യത്തിന് മുതിരുന്നത് .2015 ൽ സിപിഐഎംഎല്ലിന് 3 സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത് .സിപിഐയ്ക്കും സിപിഐഎമ്മിനും അക്കൗണ്ട് തുറക്കാനുമായില്ല .ഈ പശ്ചാത്തലത്തിൽ ഇത്തവണത്തെ ജയം വലിയ നേട്ടമാണ് .

    Read More »
  • NEWS

    ഒവൈസി ബിജെപിയുടെ ബി ടീമോ ?മഹാസഖ്യത്തെ വഴിയിൽ നിർത്തിയതിന് എൻ ഡി എ ഒവൈസിയോട് കടപ്പെട്ടിരിക്കുന്നു

    അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിം എപ്പോഴും ബിജെപിയ്‌ക്കൊരു സഹായിയാണ് .പ്രത്യക്ഷത്തിൽ രണ്ടു ധ്രുവങ്ങളിൽ ആണ് രണ്ടു കൂട്ടരും എന്ന് തോന്നിയാലും നിർണായക ഘട്ടത്തിൽ ബിജെപിയ്ക്ക് സഹായകരമായ നിലപാട് ഒവൈസി ഇപ്പോഴും എടുക്കുന്നുവെന്നു വിമർശിക്കുന്നവർ രാഷ്ട്രീയത്തിൽ ധാരാളമാണ് . പൂര്‍ണിയ, കതിഹാര്‍, അരാരിയ കിഷന്‍ഗഞ്ജ് ജില്ലകള്‍ ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയിൽ ആർജെഡിയെയും കോൺഗ്രസിനെയും വെള്ളം കുടിപ്പിച്ചത് ഒവൈസിയുടെ പാർട്ടിയാണ് .ഇത് പ്രത്യക്ഷത്തിൽ തന്നെ എൻഡിഎ സഖ്യത്തിന് തുണയാകുകയും ചെയ്തു . ബിജെപി നിയന്ത്രിക്കുന്ന എൻ ഡി എ ഒരു വശത്തും ആർജെഡി നയിക്കുന്ന മതേതര സഖ്യം മറുവശത്തുമായി പോരിനിറങ്ങിയപ്പോഴാണ് ബി എസ് പി ഉൾപ്പെടെയുള്ള കക്ഷികളെ കൂടെ ചേർത്ത് ഒവൈസി സമാന്തരമായി മുന്നണി രൂപീകരിച്ച് ബിഹാറിൽ മത്സരിക്കുന്നത് .ആർ ജെ ഡിയ്ക്കും കോൺഗ്രസിനും ലഭിക്കേണ്ടുന്ന മുസ്ലിം വോട്ടുകളിൽ സിംഹ ഭാഗവും ഒവൈസി കൊണ്ടുപോയപ്പോൾ അവിടങ്ങളിൽ ജയിച്ചത് എൻ ഡി എ സ്ഥാനാർത്ഥികൾ . 233 മണ്ഡലങ്ങളിൽ ആണ് ഒവൈസി…

    Read More »
  • LIFE

    ബീഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം, തൂക്കു സഭക്കും സാധ്യത

    ബീഹാറിൽ എൻ ഡി എ കേവല ഭൂരിപക്ഷം ലീഡിൽ നിലനിർത്തുന്നുണ്ടെങ്കിലും ബീഹാർ ആര് നേടും എന്നത് ഇപ്പോഴും വ്യക്തമല്ല. ഇപ്പോൾ പൊരിഞ്ഞ പോരാട്ടം നടക്കുന്നത് 30 മണ്ഡലങ്ങളിൽ ആണ്. ഇവിടങ്ങളിൽ ലീഡ് ആയിരം വോട്ടിൽ താഴെയാണ്.16 സീറ്റിൽ ലീഡ് അഞ്ഞൂറിൽ താഴെയാണ്. ലീഡ് നിലയിൽ ആർ ജെ ഡി ബിജെപിയെ മറികടന്നു. തങ്ങൾ അധികാരത്തിൽ എത്തുമെന്ന് ആർ ജെ ഡി അവകാശപ്പെട്ടു. ഒവൈസിയുടെ പാർട്ടി 5 സീറ്റിൽ മുന്നിലാണ്. ബീഹാറിലെ കിങ് മേക്കർ ഒവൈസി ആകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

    Read More »
  • LIFE

    എൻ ഡി എ 123, മഹാസഖ്യം 113, ബീഹാർ ആർക്കെന്ന് ഇപ്പോഴും ഉറപ്പില്ല

    ബീഹാർ വോട്ടെണ്ണൽ ഫോട്ടോഫിനിഷിലേയ്ക്ക്.122 എന്ന കേവല ഭൂരിപക്ഷം എൻ ഡി എ മറികടന്നു മുന്നിട്ട് നിൽക്കുമ്പോഴും അവസാന ലാപ്പിൽ ആര് ഓടിക്കയറും എന്നതിൽ വ്യക്തത ഇല്ല. നിലവിൽ 123 സീറ്റിൽ എൻ ഡി എ ആണ് മുന്നിൽ. 110 സീറ്റിൽ ലീഡും 13 സീറ്റിൽ ജയവുമുറപ്പിച്ചാണ് 123 എന്ന സംഖ്യയിൽ എൻ ഡി എ എത്തി നിൽക്കുന്നത്. ആർ ജെ ഡി 10 സീറ്റുകളിൽ വിജയിച്ചു.103 സീറ്റുകളിൽ ആർ ജെ ഡി ലീഡ് ചെയ്യുന്നുമുണ്ട്. 75% വോട്ടാണ് ഇതുവരെ എണ്ണിയത്. ഇതിൽ 37.14% വോട്ട് എൻ ഡി എയ്ക്കും 37.04% വോട്ട് മഹാസംഖ്യത്തിനും ലഭിച്ചു. ഫലപ്രഖ്യാപനം അർദ്ധരാത്രി വരെ നീളും.10 മണിയ്ക്ക് അടുത്ത അപ്ഡേറ്റ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

    Read More »
  • LIFE

    ഇനി നിർണായകം 73 സീറ്റുകൾ,84 സീറ്റുകളിൽ മുന്നിലെന്ന് ആർജെഡി

    ബീഹാർ വോട്ട് എണ്ണലിൽ ഇനി നിർണായകം 73 സീറ്റുകളിൽ 5000ൽ താഴെ മാത്രമാണ് ഭൂരിപക്ഷം. 200 ൽ താഴെ ലീഡുള്ള 4 സീറ്റുകൾ ഉണ്ട്‌.500 ൽ താഴെ ലീഡ് ഉള്ള 13 സീറ്റുകൾ ആണ് ഉള്ളത്.1000 ൽ താഴെ ലീഡുള്ള 20 സീറ്റുകളും ഉണ്ട്‌. 39 സീറ്റുകളിൽ 2000ൽ താഴെ ആണ് ലീഡ്.3000 ൽ താഴെ ലീഡുള്ള 48 സീറ്റുകൾ ആണുള്ളത്.73 സീറ്റുകളിൽ ലീഡ് അയ്യായിരത്തിൽ താഴെയാണ്. അതേസമയം തങ്ങൾക്ക് 84 സീറ്റുകളിൽ ലീഡ് ഉണ്ടെന്നു ആർ ജെ ഡി അവകാശപ്പെട്ടു. “ഞങ്ങളുടെ കൈവശം ഉള്ള കണക്ക് പ്രകാരം 84 സീറ്റുകളിൽ ആർ ജെ ഡി മാത്രം മുന്നിട്ട് നിൽക്കുന്നു. പല നിയമസഭാ മണ്ഡലങ്ങളിലെയും പോസ്റ്റൽ വോട്ടുകൾ ഇനിയും എണ്ണിയിട്ടില്ല.വോട്ടെണ്ണൽ കേന്ദ്രത്തിൽ തന്നെ തുടരുക. ഉദാഹരണത്തിന് മെഹന്നാറിൽ 12,000 വോട്ടുകൾക്ക് മുന്നിലാണ്. ഫാതുഹയിൽ 14,000 വോട്ടുകൾക്ക് മുന്നിലാണ്. സൂര്യഗറിൽ 10,000വോട്ടിനും.”ആർ ജെ ഡി ട്വീറ്റ് ചെയ്തു.

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 51,85,673 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം പെരുങ്കടവിള സ്വദേശി കൃഷ്ണന്‍കുട്ടി (57), നെല്ലിമൂട് സ്വദേശി തങ്കരാജന്‍ നാടാര്‍ (57), പ്ലാമൂട്ടുകട സ്വദേശി ജെറാള്‍ഡ് (63), ഊരൂട്ടമ്പലം സ്വദേശി മധു (55), ചിറയിന്‍കീഴ് സ്വദേശിനി ഡി. രാഹില (71),…

    Read More »
Back to top button
error: