LIFENEWS

ഇനി നിർണായകം 73 സീറ്റുകൾ,84 സീറ്റുകളിൽ മുന്നിലെന്ന് ആർജെഡി

ബീഹാർ വോട്ട് എണ്ണലിൽ ഇനി നിർണായകം 73 സീറ്റുകളിൽ 5000ൽ താഴെ മാത്രമാണ് ഭൂരിപക്ഷം.

200 ൽ താഴെ ലീഡുള്ള 4 സീറ്റുകൾ ഉണ്ട്‌.500 ൽ താഴെ ലീഡ് ഉള്ള 13 സീറ്റുകൾ ആണ് ഉള്ളത്.1000 ൽ താഴെ ലീഡുള്ള 20 സീറ്റുകളും ഉണ്ട്‌.

Signature-ad

39 സീറ്റുകളിൽ 2000ൽ താഴെ ആണ് ലീഡ്.3000 ൽ താഴെ ലീഡുള്ള 48 സീറ്റുകൾ ആണുള്ളത്.73 സീറ്റുകളിൽ ലീഡ് അയ്യായിരത്തിൽ താഴെയാണ്.

അതേസമയം തങ്ങൾക്ക് 84 സീറ്റുകളിൽ ലീഡ് ഉണ്ടെന്നു ആർ ജെ ഡി അവകാശപ്പെട്ടു.

“ഞങ്ങളുടെ കൈവശം ഉള്ള കണക്ക് പ്രകാരം 84 സീറ്റുകളിൽ ആർ ജെ ഡി മാത്രം മുന്നിട്ട് നിൽക്കുന്നു. പല നിയമസഭാ മണ്ഡലങ്ങളിലെയും പോസ്റ്റൽ വോട്ടുകൾ ഇനിയും എണ്ണിയിട്ടില്ല.വോട്ടെണ്ണൽ കേന്ദ്രത്തിൽ തന്നെ തുടരുക. ഉദാഹരണത്തിന് മെഹന്നാറിൽ 12,000 വോട്ടുകൾക്ക് മുന്നിലാണ്. ഫാതുഹയിൽ 14,000 വോട്ടുകൾക്ക് മുന്നിലാണ്. സൂര്യഗറിൽ 10,000വോട്ടിനും.”ആർ ജെ ഡി ട്വീറ്റ് ചെയ്തു.

Back to top button
error: