ബിഹാറിൽ മഹാസഖ്യത്തിനു മികച്ച നേട്ടം ഉണ്ടാക്കാൻ ആകാതെ പോയത് കോൺഗ്രസിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം .സഖ്യത്തിൽ ആർജെഡിയും ഇടതുപാർട്ടികളും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചപ്പോൾ കോൺഗ്രസ് നിറം മങ്ങി .
ആർ ജെ ഡി കഴിഞ്ഞാൽ മഹാസഖ്യത്തിൽ ഏറ്റവും അധികം സീറ്റുകൾ ലഭിച്ച പാർട്ടി കോൺഗ്രസ് ആണ് .70 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചു .എന്നാൽ 19 സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് ഉള്ളത് .സ്ട്രൈക്ക് റേറ്റ് വെറും 28 %.അതേസമയം ആർ ജെ ഡിയുടെ സ്ട്രൈക്ക് റേറ്റ് 54 % ആണ് .
സീറ്റ് വിഭജനകാലത്ത് കോൺഗ്രസിന് സീറ്റ് വാരിക്കോരി നൽകുക ആണെന്ന വിമർശനം ആർജെഡിക്കെതിരെ ഉയർന്നിരുന്നു .എന്നാൽ മെച്ചപ്പെട്ട ഫലം ഉണ്ടാകുമെന്ന് പറഞ്ഞാണ് കോൺഗ്രസ് ഇതിനെ പ്രതിരോധിച്ചത് .പക്ഷെ സീറ്റുകൾ ആനുപാതികമായി ലഭിച്ചില്ലെന്ന് മാത്രമല്ല സഖ്യം അധികാരത്തിലെത്താതിരിക്കാൻ കോൺഗ്രസിന്റെ പ്രകടനം കാരണമാവുകയും ചെയ്തു .