ബീഹാറിൽ എൻ ഡി എ കേവല ഭൂരിപക്ഷം ലീഡിൽ നിലനിർത്തുന്നുണ്ടെങ്കിലും ബീഹാർ ആര് നേടും എന്നത് ഇപ്പോഴും വ്യക്തമല്ല.
ഇപ്പോൾ പൊരിഞ്ഞ പോരാട്ടം നടക്കുന്നത് 30 മണ്ഡലങ്ങളിൽ ആണ്. ഇവിടങ്ങളിൽ ലീഡ് ആയിരം വോട്ടിൽ താഴെയാണ്.16 സീറ്റിൽ ലീഡ് അഞ്ഞൂറിൽ താഴെയാണ്. ലീഡ് നിലയിൽ ആർ ജെ ഡി ബിജെപിയെ മറികടന്നു. തങ്ങൾ അധികാരത്തിൽ എത്തുമെന്ന് ആർ ജെ ഡി അവകാശപ്പെട്ടു.
ഒവൈസിയുടെ പാർട്ടി 5 സീറ്റിൽ മുന്നിലാണ്. ബീഹാറിലെ കിങ് മേക്കർ ഒവൈസി ആകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.