Month: November 2020

  • LIFE

    ഫോട്ടോ ഷൂട്ടില്‍ രാജകുമാരിയായി നമിത പ്രമോദ്

    മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലെത്തിയ നടി വളരെ ചുരുക്കം സിനിമകളിലൂടെ ജനങ്ങളുടെ മനസില്‍ തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. ഇതിനോടകം മലയാളത്തിലെ പല മുന്‍നിര നായകന്മാരുടെയൊപ്പം താരം നായികയായി അഭിനയിച്ചു കഴിഞ്ഞു. ഇപ്പോള്‍ താരം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഒരു ഫോട്ടോ ഷൂട്ടിന്റെ പേരിലാണ്. നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷ ഡിസൈന്‍ ചെയ്ത വേഷത്തിലാണ് നമിത പ്രത്യക്ഷപ്പെട്ടത്. പതിവിലും കൂടുതല്‍ നമിത സുന്ദരിയായിരിക്കുന്നുവെന്നാണ് പ്രേക്ഷകരുടെ കമന്റുകള്‍. ഒരു പരസ്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഫോട്ടോ ഷൂട്ട്. ജിസ് ജോണ്‍ ആണ് നമിതയുടെ മനോഹരമായ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. നിരവധി ആളുകള്‍ നമിതയേയും ആയിഷയേയും പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ജയസൂര്യ നായകനാവുന്ന നാദിര്‍ഷയുടെ പുതിയ ചിത്രത്തിലെ നായിക നമിതയാണ്‌

    Read More »
  • NEWS

    കെ.എം ഷാജിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

    കണ്ണൂര്‍: പ്ലസ്ടു കോഴക്കേസില്‍ എംഎല്‍എ കെ.എം ഷാജിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ പത്തരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി കെ.എം ഷാജി ഹാജരായി. അഴിക്കോട് ഹൈസ്‌ക്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ഇഡി ചോദ്യം ചെയ്യുന്നത്. അതേസമയം, വേണ്ടത്ര രേഖകകള്‍ ഇഡിക്ക് കൈമാറിയിട്ടുണ്ടെന്നും ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ഷാജി പറഞ്ഞു. കോഴിക്കോട് മാലൂര്‍കുന്നില്‍ ഷാജി നിര്‍മിച്ച വീടിന് 1.60 കോടി രൂപ വിലമതിക്കുമെന്ന് കോര്‍പറേഷന്‍ ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വീട് നിര്‍മിക്കാന്‍ ഭാര്യ വീട്ടുകാര്‍ ധനസഹായം നല്‍കിയതിന്റെ രേഖകള്‍ ഷാജി ഹാജരാക്കി. അക്കൗണ്ട് വഴിയാണ് പണം നല്‍കിയത്. രണ്ട് വാഹനങ്ങള്‍ വിറ്റു. 10 ലക്ഷം രൂപ വായ്പയെടുത്തു. അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണുള്ളത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചും കഴിഞ്ഞ പത്ത് വര്‍ഷമായി നടന്ന…

    Read More »
  • LIFE

    ‘രുദ്രതാണ്ഡവ’വുമായി നവാഗതന്‍; ടീസര്‍ പുറത്ത്‌

    നിരവധി ഹ്രസ്വചിത്രങ്ങള്‍ സമ്മാനിച്ച നവാഗതനായ സൈബിന്‍ ലൂക്കോസ് ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രുദ്രതാണ്ഡവം. കോവിഡ് പ്രോട്ടാക്കോളോടെ ചിത്രീകരിച്ച സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു.തിരക്കഥയും സൈബിന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ആക്ഷന്‍ റിവഞ്ച് ചിത്രമായ രുദ്രതാണ്ഡവത്തില്‍ ഒരു പെണ്‍കുട്ടിയാണ് കേന്ദ്രകഥാപാത്രമാകുന്നത്. യൂട്യൂബറായ ആതിര മുരളിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആതിരയെ കൂടാതെ നിരവധി പുതുമുഖകള്‍ ഒന്നിക്കുന്ന ഈ ചിത്രം തികച്ചും ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും. എല്‍.ജെ.എം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണമായും കോട്ടയത്താണ് ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രാഹുല്‍ ഏറ്റുമാനൂരും അഭയന്‍ ചെങ്ങളവുമാണ്, സംഗീതം അഭയന്‍, ലിറിക്‌സ് അപര്‍ണ ബെന്നി, കണ്ണൂര്‍, അഭയന്‍, രാഹുല്‍, സച്ചു എന്നിവരാണ് ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്. ഫെബ്രുവരി14, ഭയം, ലൈഫ്, ആദി വെബ്‌സീരിസ്,അമ്മ, ദൗത്യം എന്നിവയാണ് സൈബിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹ്രസ്വചിത്രങ്ങള്‍.

    Read More »
  • NEWS

    അര്‍ണാബിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

    മുംബൈ: റിപ്പബ്ലിക് ടിവി ചാനല്‍ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ.ചന്ദരചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജാമ്യാപേക്ഷ തളളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെയാണ് അര്‍ണാബ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം,അതിനിടെ അര്‍ണബിന്റെ ജാമ്യാപേക്ഷ അടിയന്തിരമായി സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്ത് നല്‍കി.

    Read More »
  • NEWS

    ” രന്ധാര നഗര ” തുടങ്ങി

    യുവ നടന്‍ അപ്പാനി ശരത്ത്,രേണു സൗന്ദര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം അബ്ദുൽ വദൂദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവിയായ ” രന്ധാര നഗര “യുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാക്കുളം കളമശ്ശേരി ഹോളി ഏയ്ഞ്ചല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നടന്നു. ഫീനിക്സ് ഇൻകോപറേറ്റ് , ഷോകേസ് ഇന്റർനാഷണൽ എന്നിവയുടെ ബാനറിൽ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അജയ് മാത്യൂസ്, വിഷ്ണു ശങ്കർ, ഷിയാസ് കരീം, ശരണ്യ, അഖില പുഷ്പാംഗദൻ, മോഹിയു ഖാൻ, വി. എസ് ഹൈദർ അലി, മൂൺസ്,മച്ചാന്‍ സലീം, തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിതിൻ ബാസ്കർ, മുഹമ്മദ് തല്‍ഹത് എന്നിവര്‍ ചേര്‍ന്ന് കഥയെഴുതുന്നു .രാജേഷ് പീറ്റർ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മോഹിയു ഖാൻ, സംഗീതം- നൊബെർട് അനീഷ്‌ ആന്റോ, എഡിറ്റര്‍- മുഹമ്മദ് തല്‍ഹത്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജന്‍ ഫിലിപ്പ്, ഓൺലൈൻ എഡിറ്റർ -ബഷീർ, കല-സജീഷ് താമരശ്ശേരി,ആക്ഷന്‍- ഡ്രാഗൺ ജെറൂഷ്, വസ്ത്രാലങ്കാരം: ജോമോൻ ജോസഫ്, മേക്കപ്പ്-ബിനു പാരിപ്പള്ളി,…

    Read More »
  • NEWS

    “18+ ” ചിത്രീകരണം പൂർത്തിയാക്കി

    വി ലൈവ് സിനിമാസിന്റെയും ഡ്രീം ബിഗ് അമിഗോസിന്റെയും ബാനറിൽ എ കെ വിജുബാലിനെ നായകനാക്കി മിഥുൻ ജ്യോതി സംവിധാനം ചെയ്യുന്ന പരീക്ഷണ ചിത്രമാണ് ’18+ ‘. തിരുവനന്തപുരത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി 18+ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍,മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേയ്സ് പുസ്തകത്തിലൂടെ ഇന്ന് റിലീസ് ചെയ്തു. പൂർണമായും ഒരു നടനെ മാത്രം വച്ച് ചിത്രീകരിക്കുന്ന പരീക്ഷണ ചിത്രമായ “18+” മലയാളത്തിനു പുറമെ ഒപ്പം തമിഴിലും നിര്‍മ്മിക്കുന്നു. ഒരാൾ മാത്രമുള്ള ചിത്രം എന്നതിന് പുറമെ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവരെല്ലാം തന്നെ പ്രായം കുറഞ്ഞവരാണെന്ന പ്രത്യേകതയും ഉണ്ട്. ഛായാഗ്രഹണം-ദേവൻ മോഹൻ,എഡിറ്റിംഗ്- അർജുൻ സുരേഷ്, സംഗീതം-സഞ്ജയ് പ്രസന്നൻ,ഗാനരചന : ഭാവന സത്യകുമാർ, ആർട്ടസ്- അരുൺ മോഹൻ,സ്റ്റില്‍സ്-രാഗൂട്ടി,പരസ്യക്കല-നിഥിന്‍,പ്രൊഡക്ഷൻ കൺസൾട്ടന്റ്-ഹരി വെഞ്ഞാറമൂട്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്

    Read More »
  • NEWS

    മുരളീധരന്റെ അനുനയ നീക്കം പാളി, ഇനി കേന്ദ്രത്തിന്റെ ഇടപെടൽ

    സംസ്ഥാന ബിജെപിയിലെ പ്രശ്നം തീർക്കാൻ കേന്ദ്രമന്ത്രി വി മുരളീധരൻ നടത്തിയ നീക്കം വെളുക്കാൻ തേച്ചത് പാണ്ടായ പോലെ ആയി. ഇടഞ്ഞു നിൽക്കുന്ന പി എം വേലായുധനുമായി മുരളീധരൻ കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രശ്നം ഗുരുതരമാകുകയാണ് ഉണ്ടായത്. യോഗത്തിന് ശേഷം ക്ഷുഭിതനായി ഇറങ്ങി വന്ന പി എം വേലായുധൻ പാർട്ടിയിൽ ജന്മി കുടിയൻ ബന്ധമല്ല വേണ്ടതെന്നു പൊട്ടിത്തെറിച്ചു. പുതിയ തലമുറയ്ക്ക് വേണ്ടി പി എം വേലായുധൻ, കെ പി ശ്രീശൻ തുടങ്ങിയവർ വഴി മാറണമെന്ന നിർദേശം ആണ് മുരളീധരൻ മുമ്പോട്ട് വച്ചത്. ഇത് പി എം വേലായുധനെ ചൊടിപ്പിച്ചു. പാർട്ടിയിലെ 24 പ്രമുഖ നേതാക്കൾ സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതി ഗൗരവമായി പരിഗണിക്കുന്നു എന്നതിന്റെ സൂചന ആണ് മുരളീധരൻ മുൻകൈ എടുത്തു നടത്തിയ ശ്രമങ്ങൾ. സംസ്ഥാന നേതൃത്വത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാർഗം തേടി കേന്ദ്ര നേതൃത്വം മലയാളികൾ ആയ ടോം വടക്കൻ, അരവിന്ദ് മേനോൻ, ബാലശങ്കർ, രാജീവ്‌ ചന്ദ്രശേഖർ, എ…

    Read More »
  • NEWS

    പതിമൂന്നുകാരിയെ ഗർഭിണിയാക്കി പത്താം ക്ളാസുകാരന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള അച്ഛന്റെ നീക്കം പാളി, കൗൺസലിംഗിൽ എല്ലാം തുറന്നുപറഞ്ഞ് മകൾ

    കണ്ണൂരിൽ പതിമൊന്നുകാരിയെ ഗർഭിണിയാക്കി വിദേശത്തേയ്ക്ക് കടന്ന അച്ഛൻ കുടുങ്ങും. തന്നെ പീഡിപ്പിച്ചത് അച്ഛൻ ആണെന്ന് പെൺകുട്ടി മൊഴി നൽകി. പീഡിപ്പിച്ചത് ബന്ധു കൂടിയായ പതിനഞ്ചുകാരൻ ആണെന്ന് പറയാൻ ഇയാൾ മകളിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. തുടർന്ന് പെൺകുട്ടി പത്താം ക്ലാസുകാരൻ ആണ് ഉത്തരവാദി എന്ന് പോലീസിനോട് പറഞ്ഞു. ലോക്ക്ഡൌൺ കാലത്ത് നാട്ടിലെത്തിയ അച്ഛൻ മകളെ നിരന്തരം പീഡിപ്പിക്കുക ആയിരുന്നു. പിന്നീട് അച്ഛൻ വിദേശത്തേയ്ക്ക് തിരിച്ചു പോയി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണി ആണെന്ന് കണ്ടെത്തുക ആയിരുന്നു. ഇക്കാര്യം പെൺകുട്ടി വിദേശത്തുള്ള അച്ഛനോട് പറഞ്ഞു. എന്നാൽ പതിനഞ്ചുകാരൻ പീഡിപ്പിച്ചു എന്ന് പറയാൻ ആയിരുന്നു അച്ഛന്റെ നിർദേശം. വിശദമായ കൗൺസലിംഗിൽ ആണ് അച്ഛൻ തന്നെ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി വെളിപ്പെടുത്തുന്നത് എന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.

    Read More »
  • നിലമ്പൂരിലെ കൂട്ടമരണത്തിനു പിന്നാലെ കുടുംബ നാഥനും ജീവനൊടുക്കി

    നിലമ്പൂരിൽ യുവതിയെയും മൂന്നു മക്കളെയെയും മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ ഗൃഹനാഥനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .രഹ്‌നയുടെ ഭർത്താവ് വിനീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . വിനീഷിന്റെ ഭാര്യ രഹ്ന ,മക്കളായ ആദിത്യൻ ,അർജുൻ ,അനന്തു എന്നിവരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .രഹ്ന തൂങ്ങി മരിച്ച നിലയിലും കുട്ടികൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും ആയിരുന്നു . രഹ്‌നയുടെയും കുഞ്ഞുങ്ങളുടെയും മരണത്തിൽ വിനീഷിനെതിരെ ആരോപണവുമായി രഹ്‌നയുടെ പിതാവ് രംഗത്ത് എത്തിയിരുന്നു .വിനീഷിനു വേറെ ബന്ധമുണ്ടെന്നും കുടുംബത്തിൽ പ്രശ്നമായിരുന്നുവെന്നുമാണ് പിതാവ് രാജൻ കുട്ടിയുടെ ആരോപണം .ഭാര്യയും കുട്ടികളും മരിച്ച വിവരം കുടുംബത്തെ അറിയിച്ചത് വിനീഷ് ആയിരുന്നു .

    Read More »
  • NEWS

    ബീഹാർ ഉറപ്പിച്ച് എൻ ഡി എ ,നിതീഷ് തന്നെ മുഖ്യമന്ത്രി

    പത്തൊമ്പത് മണിക്കൂർ നീണ്ട് നിന്ന വോട്ടെണ്ണലിന് ഒടുവിൽ ബിഹാറിൽ എൻ ഡി എ സഖ്യം അധികാരത്തിൽ ഏറിയതായി പ്രഖ്യാപനം .നേരിയ ഭൂരിപക്ഷത്തോടെയാണ് എൻ ഡി എ അധികാരം നിലനിർത്തിയത് .കേവല ഭൂരിപക്ഷത്തിനു 122 സീറ്റ് വേണമെന്നിരിക്കെ എൻ ഡി എ 125 സീറ്റ് പിടിച്ചു . ആർ ജെ ഡി നേതൃത്വം നൽകുന്ന മഹാസഖ്യം ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും ഫലം വന്നപ്പോൾ 110 ൽ ഒതുങ്ങി. തേജസ്വി യാദവിന്റെ ആർജെഡി ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി .75 സീറ്റുകൾ ആണ് ആർ ജെ ഡി നേടിയത് . 74 സീറ്റോടെ തൊട്ടുപുറകിലെത്തിയ ബിജെപിയുടെ തോളിലേറിയാണ് എൻ ഡി എ അധികാരം നിലനിർത്തിയത് .നിതീഷ് കുമാറിന്റെ ജെ ഡി യു നിറം മങ്ങിയ പ്രകടനം ആണ് കാഴ്ച വച്ചത് .എൻ ഡി എയിലെ ഒന്നാം കക്ഷിയ്ക്ക് 43 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത് . നിതീഷിനെ തോൽപ്പിക്കുമെന്നു ശപഥമെടുത്ത് 137 സീറ്റിൽ മത്സരിച്ച ചിരാഗ്…

    Read More »
Back to top button
error: