Month: November 2020

  • NEWS

    എന്റെ പ്രബന്ധം വിപണിയില്‍ ലഭ്യമാണ്, സംശയമുളളവര്‍ക്ക് വാങ്ങി വായിക്കാം: കെ.ടി ജലീല്‍

    തന്റെ പ്രബന്ധത്തില്‍ അക്ഷരത്തെറ്റുണ്ടെന്നും ഡോക്ടറേറ്റ് പുന: പരിശോധിക്കണമെന്നുമുളള ആരോപണത്തില്‍ പ്രതികരിച്ച് കെ.ടി ജലീല്‍. ഗവേഷണ പ്രബന്ധത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പുകള്‍ വിപണിയില്‍ ലഭ്യമാണെന്നും പി.എച്ച്.ഡി. തിസീസ് മെച്ചപ്പെട്ടതാണോ അല്ലയോ എന്നറിയാന്‍ ആര്‍ക്കു വേണമെങ്കിലും വാങ്ങി വായിക്കാമെന്നും ജലീല്‍ പറയുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം. ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്ന തലക്കെട്ടിലാണ് കുറിപ്പ് ആരംഭിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം അങ്ങാടിയിൽ തോറ്റതിന് അമ്മയോട് —————————————– എൻ്റെ ഗവേഷണ പ്രബന്ധത്തിൻ്റെ ഇംഗ്ലീഷിലുള്ള രണ്ടാം പതിപ്പ് ” Revisiting Malabar Rebellion 1921″ എന്ന പേരിൽ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ പ്രസാധക കമ്പനികളിലൊന്നായ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൻ്റെ ഇ കോപ്പിയും ലഭ്യമാണ്. ചിന്താ പബ്ലിക്കേഷൻസ് പ്രബന്ധൻ്റെ മലയാള വിവർത്തനം “മലബാർകലാപം ഒരു പുനർവായന” എന്ന തലക്കെട്ടിലും പുറത്തിറക്കിയിട്ടുണ്ട്. ഏഴു പതിപ്പുകൾ ഇതിനകം പ്രസ്തുത പുസ്തകം അച്ചടിച്ചുകഴിഞ്ഞു. ഇതിൻ്റെയും ഇ കോപ്പി റൈറ്റ് ഡിസി ബുക്സിനാണ് നൽകിയിട്ടുള്ളത്. ആർക്കുവേണമെങ്കിലും പുസ്തകത്തിൻ്റെ കോപ്പികൾ ഡിസി ബുക്സിൻ്റെ ഷോറൂമുകളിലും…

    Read More »
  • NEWS

    ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ചത് 2868 പരാതികള്‍; 2757 എണ്ണം തീര്‍പ്പാക്കി

    ലോക്ഡൗണ്‍ ആരംഭിച്ചതിനുശേഷം ഒക്ടോബര്‍ 31 വരെ ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് പോലീസിന് വിവിധ ജില്ലകളില്‍ ലഭിച്ചത് 2868 പരാതികള്‍. ഇതില്‍ 2757 എണ്ണത്തിലും ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ തീര്‍പ്പ് ഉണ്ടാക്കി. ബാക്കിയുള്ള 111 എണ്ണത്തില്‍ പോലീസ് ആസ്ഥാനത്തെ ഐ.ജിയുടേയും വനിതാ സെല്‍ എസ്.പിയുടേയും നേതൃത്വത്തില്‍ പരിഹാരം കാണാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. ജില്ലാതലത്തില്‍ രൂപീകരിച്ച ഡൊമസ്റ്റിക് കോണ്‍ഫ്ളിക്റ്റ് റെസല്യൂഷന്‍ സെന്‍ററുകളുടെ ആഭിമുഖ്യത്തില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അദാലത്തില്‍ പങ്കെടുത്ത സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിരവധി പേരുടെ പരാതികള്‍ കേട്ട് പരിഹാരം നിര്‍ദ്ദേശിച്ചു. ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിന്‍മേല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഏറെ സമയമെടുക്കുന്ന പ്രക്രിയയാണ്. പുതിയ സംവിധാനം വഴി പരാതിക്കാരെയും എതിര്‍കക്ഷികളെയും നേരിട്ടുകണ്ട് കൗണ്‍സലിംഗ് മുതലായ മാര്‍ഗ്ഗങ്ങളിലൂടെ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇത് പോലീസിന് മാത്രമല്ല പരാതിക്കാര്‍ക്കും എതിര്‍കക്ഷികള്‍ക്കും ഏറെ സൗകര്യപ്രദമാണ്. പരാതിക്കാരും എതിര്‍കക്ഷികളും…

    Read More »
  • LIFE

    മഹാസഖ്യം സർക്കാർ ഉണ്ടാക്കും ,എൻ ഡി എ മുന്നേറുമ്പോഴും ആത്മവിശ്വാസത്തോടെ ആർജെഡിയുടെ ട്വീറ്റ്

    മഹാസഖ്യം സർക്കാർ ഉണ്ടാക്കുമെന്ന് ട്വീറ്റ് ചെയ്ത് ആർജെഡി .ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും മറികടന്ന് എൻഡിഎ സഖ്യം മുന്നേറുമ്പോൾ ആണ് ആർജെഡി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് . “ഞങ്ങൾ എല്ലാ ജില്ലകളിലെയും പ്രവർത്തകരുമായും സ്ഥാനാര്ഥികളുമായും ആശയവിനിമയം നടത്തി .എല്ലായിടത്തുനിന്നും ആത്മവിശ്വാസത്തോടെയുള്ള മറുപടിയാണ് ലഭിക്കുന്നത് .പാതിരാത്രി വരെ വോട്ടെണ്ണൽ നീളാൻ സാധ്യത ഉണ്ട് .മഹാസഖ്യത്തിനു സർക്കാർ ഉണ്ടാക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ് .ബിഹാറിൽ മാറ്റം വന്നുകഴിഞ്ഞു .വോട്ടെണ്ണൽ പൂർത്തിയാകും വരെ സ്ഥാനാർത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും വോട്ടെണ്ണൽ കേന്ദ്രത്തിൽ തുടരണം .”ആർജെഡി ട്വീറ്റ് ചെയ്തു . हम सभी क्षेत्रों के उम्मीदवारों और कार्यकर्ताओं से संपर्क में है और सभी जिलों से प्राप्त सूचना हमारे पक्ष में है। देर रात तक गणना होगी। महागठबंधन की सरकार सुनिश्चित है। बिहार ने बदलाव कर दिया है। सभी प्रत्याशी और काउंटिंग एजेंट…

    Read More »
  • NEWS

    ജലീലിനോട് വിദേശ യാത്രകളുടെ രേഖകള്‍ ആവശ്യപ്പെട്ട്‌ കസ്റ്റംസ്

    കൊച്ചി: മന്ത്രി കെ.ടി. ജലീലിനോട് വിദേശ യാത്രകളുടെ രേഖകള്‍ ആവശ്യപ്പെട്ട്‌ കസ്റ്റംസ് . വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഷാര്‍ജയിലേക്കും ദുബായിലേക്കും അദ്ദേഹം പോയിരുന്നു. ഈ യാത്രയുടെ രേഖകള്‍ ഹാജരാക്കാനാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. ഷാര്‍ജയില്‍ നടന്ന പുസ്തകമേളയിലും ദുബായില്‍ നടന്ന തിരൂരങ്ങാടി പിഎസ്എംഒ കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമത്തിലും പങ്കെടുക്കാനായി നടത്തിയ യാത്രകളുടെ അനുമതി പത്രമടക്കമുള്ള രേഖകളാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. അതേസമയം, ഈ രണ്ട് യാത്രകളും മുന്‍കൂര്‍ അനുമതിയോടെയായിരുന്നുവെന്നും മന്ത്രി കസ്റ്റംസിനോട് വ്യക്തമാക്കി.

    Read More »
  • NEWS

    പ്രതിപക്ഷത്തിന്റെ ലക്ഷ്യം വികസനം തടയൽ: സിപിഐഎം

    പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനെതിരെ പ്രതിപക്ഷ നേതാവ്‌ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതോടെ സംസ്ഥാനത്ത്‌ വികസനം തടയുക മാത്രമാണ്‌ അവരുടെ ലക്ഷ്യമെന്ന്‌ വ്യക്തമായി. സാധാരണ കുടുംബങ്ങളിലെ ലക്ഷക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കരുതെന്ന പിടിവാശി കൂടി യു.ഡി.എഫിനുണ്ട്‌. ‘ലാഭകര’മല്ലെന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുക എന്നതായിരുന്നു യു.ഡി.എഫിന്റെ നയം. അതോടൊപ്പം അവശേഷിച്ച സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കാതെ സ്വാഭാവികമായി അടച്ചുപൂട്ടാന്‍ അവസരം സൃഷ്ടിക്കുകയും ചെയ്‌തു. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോകല്‍ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്‌. യു.ഡി.എഫായിരുന്നു ഭരണത്തിലെങ്കില്‍ പൊതുവിദ്യാഭ്യാസം ഇന്ന്‌ അവശേഷിക്കുമായിരുന്നില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഭരണത്തില്‍ വന്നതോടെ സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളുകളെ ലോക നിലവാരത്തിലേക്ക്‌ എത്തിക്കാന്‍ പ്രത്യേക മിഷന്‍ രൂപീകരിച്ചു. സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച്‌ 310 സ്‌കൂളുകള്‍ നാടിന്‌ സമര്‍പ്പിച്ചു. സ്‌മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമുകള്‍ ഉള്‍പ്പെടെ ആധുനിക പഠന സൗകര്യങ്ങള്‍ ഉറപ്പു വരുത്തി. ഇവയെല്ലാം ഭരണഘടനാ സ്ഥാപനമായ സി.എ.ജിയുടെ പരിശോധനക്ക്‌ വിധേയമാണ്‌. സി.എ.ജി റിപ്പോര്‍ട്ട്‌ നിയമസഭയും പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റിയും ജനാധിപത്യപരമായി…

    Read More »
  • LIFE

    ബിഹാറിൽ തെരഞ്ഞെടുപ്പിൽ വിജയം ഇനിയും പ്രവചിക്കാനായിട്ടില്ല ,നിർണായകം 90 സീറ്റുകൾ

    ബീഹാർ തെരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യം മുന്നേറുമ്പോഴും അന്തിമ ഫലം സംബന്ധിച്ച് നിഗമനത്തിൽ എത്താറായിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു .90 സീറ്റുകൾ ആണിപ്പോൾ നിർണായകമായി എടുത്ത് കാട്ടാൻ ഉള്ളത് . ഇതിൽ 3 സീറ്റുകളിൽ ലീഡ് നില 200 ൽ താഴെയാണ് .10 സീറ്റുകളിൽ ലീഡ് നില 500 ൽ താഴെയാണ് .26 സീറ്റുകളിൽ ലീഡ് നില 1000 ൽ താഴെയാണ് . 46 സീറ്റുകളിൽ ലീഡ് നില 2000 ൽ താഴെയാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു .57 സീറ്റുകളിൽ ലീഡ് നില 3000 ൽ താഴെയാണ് .90 സീറ്റുകളിൽ ലീഡ് നില 5000 ൽ താഴെ മാത്രമാണ് . ഇതുവരെ 50 % വോട്ടു മാത്രമാണ് എണ്ണിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നു .അതായത് 4 കോടിയിൽ പരം വോട്ടുകളിൽ 2 കോടി വോട്ടുകൾ മാത്രമാണ് എണ്ണിത്തീർന്നത് .അതായത് 90 സീറ്റുകളിലെ ഫലം മാറിമറിയാമെന്ന് അർഥം .

    Read More »
  • NEWS

    ബിഹാറില്‍ 58 സീറ്റുകളിലെ വിജയം പ്രഖ്യാപിച്ചു

    ബിഹാറില്‍ അമ്പത് ശതമാനം വോട്ടെണ്ണികഴിയുമ്പോള്‍ 58 സീറ്റുകളിലെ വിജയം പ്രഖ്യാപിച്ചു. 36 സീറ്റില്‍ എന്‍ഡിയേയും 21 സീറ്റുകളില്‍ മഹാസഖ്യവുമാണ് വിജയിച്ചത്. മറ്റുളളവര്‍ ഒരുസീറ്റിലാണ് വിജയിച്ചത്. ഇപ്പോള്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയാണ്. 243 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ ജയിക്കണം. അതേസമയം ഗ്രാമപ്രദേശങ്ങളിലാണ് വോട്ടെണ്ണല്‍ മന്ദഗതിയിലാണെന്ന ആരോപണമുയരുകയാണ്‌. ഈ പ്രദേശങ്ങളില്‍ ഇതുവരെ 20 ശതമാനം മാത്രം വോട്ടാണ് എണ്ണിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 23 സീറ്റുകളില്‍ ലീഡ് 1000 ല്‍ താഴെയും 23 സീറ്റുകളില്‍ ലീഡ് 500 ല്‍ താഴെയുമാണ്. നഗരപ്രദേശങ്ങളിലെ വോട്ടുകള്‍ മാത്രമാണ് ഇതുവരെ എണ്ണിയിരിക്കുന്നതെന്നും ഗ്രാമപ്രദേശങ്ങളിലെ വോട്ടെണ്ണല്‍ കഴിയുന്നതോടെ നിലവിലെ സാഹചര്യം മാറാനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

    Read More »
  • NEWS

    വാട്‌സാപ്പ് ഇനി ഇ- കൊമേഴ്‌സ് മേഖലയിലേക്കും

    ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് വാട്‌സാപ്പ്. ഓരോ തവണയും പലതരം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വാട്‌സാപ്പ് കമ്പനി നിര്‍മ്മാതാക്കള്‍ ശ്രമിക്കാറുണ്ട്. സാമ്പത്തിക ഇടപാടുകള്‍ നടത്താനായി വാട്‌സാപ്പ് പേ വന്നതിനുപിന്നാലെ ഇപ്പോഴിതാ വാട്‌സാപ്പ് ഇ കൊമേഴ്‌സ് മേഖലയിലേക്കും ചുവട് വെയ്ക്കുന്നു. ബിസിനസ് പേരിന് അടുത്തായി സ്റ്റോര്‍ഫ്രണ്ട് ഐക്കണ്‍ ഉപഭോക്താക്കള്‍ക്ക് കാണാം. കാറ്റലോഗ് കാണുന്നതിനും വില്‍പ്പനയ്ക്കുളള സാധനങ്ങളുടെയും നല്‍കുന്ന സോവനങ്ങളുടെയും വിവരങ്ങള്‍ അരിയാനും ഇതിലൂടെ സാധിക്കുന്നു. കോള്‍ ബട്ടണില്‍ അമര്‍ത്തിയാല്‍ വോയ്‌സ് കോളിനും വീഡിയോ കോളിനു ംഅവസരമുണ്ട്. അതേസമയം, ഈ സംവിധാനം ആഗോളതലത്തില്‍ അവതരിപ്പിച്ചതായി കമ്പനി അറിയിച്ചു.

    Read More »
  • NEWS

    ശിങ്കാരിമേള സംഘത്തിന്റെ വണ്ടി എന്ന വ്യാജേന സ്പിരിറ്റ് കടത്താന്‍ ശ്രമം

    ആലപ്പുഴ: ശിങ്കാരിമേള സംഘത്തിന്റെ വണ്ടി എന്ന വ്യാജേന സ്പിരിറ്റ് കടത്താന്‍ ശ്രമം. ദേശീയ പാതയിലൂടെ കടത്തിയ 1750 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് പിടിച്ചു. ചേര്‍ത്തല റെയില്‍ വേസ്റ്റേഷന് സമീപത്തുവെച്ചാണ് പിടിച്ചത്. വണ്ടിയില്‍ നിന്ന് 35 ലിറ്ററിന്റെ 50 കന്നാസുകള്‍ കണ്ടെടുത്തി. അതേസമയം, പ്രതികള്‍ രക്ഷപ്പെട്ടു. ശിങ്കാരിമേളത്തിന്റെ വാഹനമെന്ന് തോന്നിക്കാന്‍ വണ്ടിയുടെ മുകളില്‍ ചെണ്ടകള്‍ അടുക്കിവെച്ചിരുന്നു. എറണാകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് പോയ വണ്ടി എന്തോ ആവശ്യത്തിന് നിര്‍ത്തിയിട്ടപ്പോള്‍ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടുകയായിരുന്നു.

    Read More »
  • NEWS

    ചാനല്‍ റേറ്റിങ് ക്രമക്കേട്; റിപ്പബ്ലിക്ക് ടിവി ചാനല്‍ മേധാവി അറസ്റ്റില്‍

    ചാനല്‍ റേറ്റിങ് ക്രമക്കേട് കേസില്‍ റിപ്പബ്ലിക്ക് ടിവി ചാനല്‍ മേധാവി അറസ്റ്റില്‍. ഘന്‍ശ്യാം സിങ്ങാണ് അറസ്റ്റിലായത്. റിപ്പബ്ലിക് ടിവിയും 2 മറാഠി ചാനലുകളും തട്ടിപ്പിലൂടെ റേറ്റിങ് ഉയര്‍ത്തിക്കാട്ടുകയും അതിന്റെ മറവില്‍ കോടികളുടെ പരസ്യവരുമാനം നേടുകയും ചെയ്‌തെന്നാണ് കേസ്. ടെലിവിഷന്‍ റേറ്റിങ്ങിന് ഉപയോഗിക്കുന്ന മീറ്ററുകള്‍ സ്ഥാപിച്ചിരുന്ന വീടുകളില്‍ റിപ്പബ്ലിക് ടിവി സ്ഥിരമായി കാണുന്നതിന് പ്രതിഫലം നല്‍കാന്‍ പ്രതിമാസം 15 ലക്ഷം രൂപയോളം ചെലവിട്ടതായി കേസില്‍ അറസ്റ്റിലായ കേബിള്‍ ഓപ്പറേറ്റര്‍ ആശിഷ് ചൗധരി മൊഴി നല്‍കിയിരുന്നു, വിതരണം ചെയ്യാനുള്ള പണം ഹവാല സംഘങ്ങള്‍ വഴിയാണു തങ്ങളുടെ പക്കലെത്തിയിരുന്നതെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.

    Read More »
Back to top button
error: