LIFENEWS

എൻ ഡി എ 123, മഹാസഖ്യം 113, ബീഹാർ ആർക്കെന്ന് ഇപ്പോഴും ഉറപ്പില്ല

ബീഹാർ വോട്ടെണ്ണൽ ഫോട്ടോഫിനിഷിലേയ്ക്ക്.122 എന്ന കേവല ഭൂരിപക്ഷം എൻ ഡി എ മറികടന്നു മുന്നിട്ട് നിൽക്കുമ്പോഴും അവസാന ലാപ്പിൽ ആര് ഓടിക്കയറും എന്നതിൽ വ്യക്തത ഇല്ല. നിലവിൽ 123 സീറ്റിൽ എൻ ഡി എ ആണ് മുന്നിൽ. 110 സീറ്റിൽ ലീഡും 13 സീറ്റിൽ ജയവുമുറപ്പിച്ചാണ് 123 എന്ന സംഖ്യയിൽ എൻ ഡി എ എത്തി നിൽക്കുന്നത്.

ആർ ജെ ഡി 10 സീറ്റുകളിൽ വിജയിച്ചു.103 സീറ്റുകളിൽ ആർ ജെ ഡി ലീഡ് ചെയ്യുന്നുമുണ്ട്.

75% വോട്ടാണ് ഇതുവരെ എണ്ണിയത്. ഇതിൽ 37.14% വോട്ട് എൻ ഡി എയ്ക്കും 37.04% വോട്ട് മഹാസംഖ്യത്തിനും ലഭിച്ചു.

ഫലപ്രഖ്യാപനം അർദ്ധരാത്രി വരെ നീളും.10 മണിയ്ക്ക് അടുത്ത അപ്ഡേറ്റ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Back to top button
error: