NEWS

ഒവൈസി ബിജെപിയുടെ ബി ടീമോ ?മഹാസഖ്യത്തെ വഴിയിൽ നിർത്തിയതിന് എൻ ഡി എ ഒവൈസിയോട് കടപ്പെട്ടിരിക്കുന്നു

അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിം എപ്പോഴും ബിജെപിയ്‌ക്കൊരു സഹായിയാണ് .പ്രത്യക്ഷത്തിൽ രണ്ടു ധ്രുവങ്ങളിൽ ആണ് രണ്ടു കൂട്ടരും എന്ന് തോന്നിയാലും നിർണായക ഘട്ടത്തിൽ ബിജെപിയ്ക്ക് സഹായകരമായ നിലപാട് ഒവൈസി ഇപ്പോഴും എടുക്കുന്നുവെന്നു വിമർശിക്കുന്നവർ രാഷ്ട്രീയത്തിൽ ധാരാളമാണ് .

പൂര്‍ണിയ, കതിഹാര്‍, അരാരിയ കിഷന്‍ഗഞ്ജ് ജില്ലകള്‍ ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയിൽ ആർജെഡിയെയും കോൺഗ്രസിനെയും വെള്ളം കുടിപ്പിച്ചത് ഒവൈസിയുടെ പാർട്ടിയാണ് .ഇത് പ്രത്യക്ഷത്തിൽ തന്നെ എൻഡിഎ സഖ്യത്തിന് തുണയാകുകയും ചെയ്തു .

Signature-ad

ബിജെപി നിയന്ത്രിക്കുന്ന എൻ ഡി എ ഒരു വശത്തും ആർജെഡി നയിക്കുന്ന മതേതര സഖ്യം മറുവശത്തുമായി പോരിനിറങ്ങിയപ്പോഴാണ് ബി എസ് പി ഉൾപ്പെടെയുള്ള കക്ഷികളെ കൂടെ ചേർത്ത് ഒവൈസി സമാന്തരമായി മുന്നണി രൂപീകരിച്ച് ബിഹാറിൽ മത്സരിക്കുന്നത് .ആർ ജെ ഡിയ്ക്കും കോൺഗ്രസിനും ലഭിക്കേണ്ടുന്ന മുസ്ലിം വോട്ടുകളിൽ സിംഹ ഭാഗവും ഒവൈസി കൊണ്ടുപോയപ്പോൾ അവിടങ്ങളിൽ ജയിച്ചത് എൻ ഡി എ സ്ഥാനാർത്ഥികൾ .

233 മണ്ഡലങ്ങളിൽ ആണ് ഒവൈസി മുന്നണിയുമായി മത്സരിക്കാൻ ഇറങ്ങിയത് .ഇതിൽ അഞ്ചിടത്ത് മാത്രമാണ് സഖ്യം മുന്നിട്ട് നിന്നത് .അഞ്ചിടത്ത് ഒവൈസിയുടെ പാർട്ടിയും ഒരിടത്ത് ബി എസ് പിയും .ബാക്കിയുള്ളിടത്തെല്ലാം മഹാസഖ്യത്തിനു വിപത്തായി ഈ മുന്നണി നിലകൊണ്ടു .

സീമഞ്ചൽ മേഖലയിൽ 14 സീറ്റ് മഹാസഖ്യത്തിനു ലഭിക്കേണ്ടതായിരുന്നു .ഈ സീറ്റ് ഉണ്ടായിരുന്നെങ്കിൽ ഇന്ന് ബീഹാറിന്റെ ചിത്രം വേറൊന്നാകുമായിരുന്നു .2015 ലെ തെരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടി ഈ മേഖലയിൽ മത്സരിച്ചെങ്കിലും കാര്യമായ പ്രകടനം ഉണ്ടായില്ല .മുൻ കേന്ദ്ര മന്ത്രി ഉപേന്ദ്ര ഖുശ്വാഹ ആയിരുന്നു മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി .എന്നാൽ ഖുശ്വാഹയുടെ പാർട്ടിയ്ക്കും കാര്യമായ നേട്ടം ഉണ്ടാക്കാൻ ആയില്ല .എന്നാൽ മതേതര -ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനും അതുവഴി മഹാസഖ്യത്തിന് തിരിച്ചടി നൽകാനും മാത്രമാണ് സഖ്യം ഉപകരിച്ചത് .

Back to top button
error: