Month: November 2020
-
LIFE
അകാലത്തിലെ അസ്തമിച്ച സൂര്യൻ
നാല്പത്തൊന്നാം വയസ്സിൽ മലയാളസിനിമയ്ക്ക് നഷ്ടമായ കൃഷ്ണൻനായർ എന്ന ജയൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് നാല് പതിറ്റാണ്ടാകുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ജയൻ സാഹസികതയുടെ പര്യായമായി ആ പോക്ക് തുടർന്നാൽ എത്ര കാലം ഫീൽഡിൽ പിടിച്ചു നില്ക്കാം എന്ന്…? ‘ശാപമോക്ഷം’ അടക്കമുള്ള ചിത്രങ്ങളിൽ എഴുപതുകളുടെ ആദ്യ പകുതിയിൽ തന്നെ അദ്ദേഹം നമ്മുടെ സിനിമയിൽ സാന്നിദ്ധ്യമറിയിച്ചിരുന്നെങ്കിലും 1978ന് ശേഷമാണ് തിളങ്ങാനും തിരക്കേറാനും തുടങ്ങിയത് എന്ന് നിസംശയം പറയാം. ഇതിനിടയിൽ കെ.ടി മുഹമ്മദ് ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ‘ശരപഞ്ജര’ത്തിലൊക്കെ കാണികളെ ആവേശം കൊള്ളിക്കാൻ സാധിച്ചിട്ടുണ്ട് ഈ അനശ്വരനടന്. ജോഷി, പി. ചന്ദ്രകുമാർ, ഐ.വി ശശി, എം.കൃഷ്ണൻ നായർ തുടങ്ങിയ ഹിറ്റ്‌മേക്കർ മാരൊക്കെ ജയന്റെ സാഹസികതയെ കേന്ദ്രീകരിച്ചാണ് കൂടുതലും ചിത്രങ്ങളെടുത്തിരുന്നത്. പലപ്പോഴും അവ കാമ്പുള്ള കഥാപാത്രങ്ങളായിരുന്നില്ല. എന്നാൽ പണം വാരിപടങ്ങൾ തന്നെയായിരുന്നു. മൂർഖൻ, കാന്തവലയം, അങ്ങാടി എന്നിങ്ങനെ അത്തരം ശൈലിയിലുള്ള ധാരാളം ചിത്രങ്ങൾകണ്ടെത്താം. ഒരു താത്ക്കാലിക തരംഗം മാത്രമായിരുന്നു അത്. എഴുപതുകൾക്കൊടുവിൽ ജയനെ വെച്ച് സിനിമയെടുക്കാൻ തയ്യാറായ പല…
Read More » -
NEWS
ഭര്‍ത്താവുമായി വഴക്കിട്ട് യുവതി കുഞ്ഞിനെ എറിഞ്ഞ് കൊന്നു
ഹൈദരാബാദ്: ഭര്‍ത്താവുമായുളള വഴക്കിനെതുടര്‍ന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന് യുവതി. ഫത്തേഹ് നഗറിലെ നുതി ലാവണ്യ എന്ന യുവതിയാണ് ഈ ക്രൂരത ചെയ്തത്. തന്റെ 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് 27കാരിയായ യുവതി ഭര്‍ത്താവുമായി വഴക്കിട്ട് മൂന്നാം നിലയില്‍നിന്ന് താഴേക്ക് എറിഞ്ഞത്. കുഞ്ഞ് തല്‍ക്ഷണം മരിച്ചിരുന്നു. സനദ് നഗര്‍ പൊലീസ് യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 2016ലായിരുന്നു നുതി ലാവണ്യയുടെയും നുതി വേണുഗോപാലിന്റെയും വിവാഹം. ഏതാനും മാസങ്ങള്‍ക്കകം തന്നെ ഇരുവരും വഴക്ക് ആരംഭിച്ചിരുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചിരുന്നത്. നേരത്തെ ലാവണ്യ എലി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്ന് വ്യക്തമാക്കി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
Read More » -
NEWS
നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതിക്കെതിരെ നടി ഹൈക്കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണകോടതിയ്‌ക്കെതിരെ നടി ഹൈക്കോടതിയില്‍. അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടായി. പലപ്പോഴും കോടതിമുറിയില്‍വെച്ച് കരയേണ്ടിവന്നു. എന്നിട്ടും കോടതി ഇടപെട്ടില്ലെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലെന്ന് പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചു. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തില്‍ ആയിരുന്നു. ഇരയുടെ ക്രോസ് വിസ്താരം നീണ്ടുപോയിട്ടും കോടതി ഇടപെട്ടില്ല. മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി മുന്‍ വിധിയോടെയാണ് പെരുമാറുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിചാരണകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാരും നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി കേസിലെ വിസ്താരം നിര്‍ത്തിവെക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. വാദം പൂര്‍ത്തിയായ ഹര്‍ജിയില്‍ വിധി പറയാനായി മാറ്റി. അതുവരെ വിചാരണകോടതിയിലുള്ള കേസിന്റെ വിസ്താരത്തിനുള്ള സ്‌റ്റേ തുടരും.
Read More » -
NEWS
കിഫ്ബിയിൽ വാക്‌പോര് ,വിവാദത്തിനു പിന്നിൽ ആർഎസ്എസ് എന്ന് ധനമന്ത്രി ,കേസിൽ നിന്ന് പിന്മാറില്ലെന്ന് മാത്യു കുഴൽനാടൻ ,ക്രമക്കേട് നടക്കുന്നുവെന്ന് വി മുരളീധരൻ
കിഫ്ബിയെ ചൊല്ലി നേതാക്കൾ തമ്മിൽ വാക്‌പോര് .കിഫ്ബിക്കെതിരായ നീക്കത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ധനമന്ത്രി ഡോ .തോമസ് ഐസക് ആരോപിച്ചു .കേസ് കൊടുക്കാൻ അനുമതി നൽകിയത് റാം മാധവ് ആണ് .സംസ്ഥാന സർക്കാരിന് വായ്‌പ എടുക്കാൻ അനുമതി ഉണ്ടോ എന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് മറുപടി നൽകുന്നില്ല .കുഴൽനാടൻ ആർ എസ് എസിന്റെ കോടാലി ആയി പ്രവർത്തിക്കുന്നു .കുഴൽനാടൻ കെപിസിസി ജനറൽ സെക്രട്ടറി ആയി തുടരണോ എന്ന കാര്യം തീരുമാനിക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു . അതേസമയം കേസിൽ നിന്ന് പിന്മാറില്ലെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി .വർഗീയത പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് ധനമന്ത്രി ചെയ്യുന്നത് .ഇത് ന്യൂനപക്ഷങ്ങളുടെ വോട്ട് തട്ടാൻ ആണെന്നും കുഴൽനാടൻ ആരോപിച്ചു . കിഫ്ബിയിൽ വ്യാപക ക്രമക്കേട് ആണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തി .നിയമസഭയിൽ വെക്കാത്ത റിപ്പോർട്ട് ധനമന്ത്രി വെളിപ്പെടുത്തുന്നു .സ്പീക്കർ ഉറങ്ങുക ആണോയെന്നും മുരളീധരൻ പരിഹസിച്ചു .
Read More » -
NEWS
സീരിയൽ താരത്തെ വെട്ടിക്കൊന്നു ,പ്രതികൾക്കായി തെരച്ചിൽ ഊർജിതം
പ്രശസ്ത തമിഴ് സീരിയൽ – സിനിമ താരത്തെ വെട്ടിക്കൊന്നു .”തേന്മൊഴി ബി എ” എന്ന സിനിമയിൽ വില്ലൻ വേഷം കൈകാര്യം ചെയ്യുന്ന സെൽവരത്നം ആണ് കൊല്ലപ്പെട്ടത് .41 വയസ് ആയിരുന്നു .ഞായറാഴ്ച രാവിലെയാണ് കൊലപാതകം .സുഹൃത്താണ് പോലീസിനെ അറിയിച്ചത് .ശ്രീലങ്കൻ അഭയാര്ഥിയാണ് സെൽവരത്നം . ശനിയാഴ്ച സീരിയൽ ഷൂട്ടിന് പോകാതെ സുഹൃത്തിനൊപ്പം തങ്ങുകയായിരുന്നു നടൻ .എന്നാൽ ഞായറാഴ്ച പുലർച്ചെ ഒരു ഫോൺ വന്നതിനെ തുടർന്ന് പുറത്തേയ്ക്ക് ഇറങ്ങി .രാവിലെ ആറരയോടെ എംജിആർ നഗറിൽ വച്ചായിരുന്നു കൊലപാതകം . ഓട്ടോറിക്ഷയിൽ വന്ന അക്രമികൾ വെട്ടിയും കുത്തിയും സെൽവരത്നത്തെ കൊല്ലുകയായിരുന്നു .പ്രതികൾക്കായി തിരച്ചിൽ തുടരുന്നു .
Read More » -
കൊച്ചിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് വന്‍ കവര്‍ച്ച
കൊച്ചി: ജ്വല്ലറിയുടെ ഭിത്തി തുരന്ന് വന്‍ കവര്‍ച്ച. ഏലൂരില്‍ ഫാക്ട് ജംക്ഷനിലെ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്നാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചയില്‍ മൂന്നു കിലോ സ്വര്‍ണവും 25 കിലോ വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി കടയുടമ വിജയകുമാര്‍ പൊലീസിന് മൊഴി നല്‍കി. ഇന്നലെ രാത്രിയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ശനിയാഴ്ച രാത്രിയോടെ അടച്ചു പോയ കട ഇന്നലെ അവധിയായിരുന്നു. ഇന്നു രാവിലെ തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്. ഒന്നരക്കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. തൊട്ടടുത്തുള്ള സലൂണിന്റെ ഭിത്തി തുരന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ സ്‌ട്രോങ് റൂം തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. വിജയകുമാര്‍ തന്നെ നടത്തിക്കൊണ്ടിരുന്ന കടയ്ക്ക് മറ്റ് ജീവനക്കാരില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഡിസിപി ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തും. മോഷ്ടാക്കള്‍ക്കായി അന്വേഷമം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
Read More » -
NEWS
കിഫ്‌ബി വിവാദം കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനെന്ന് സിപിഐഎം
കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിട്ടാണ് കിഫ്‌ബി യ്‌ക്കെതിരായി വിവാദം സൃഷ്ടിക്കുന്നതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തകര്‍ക്കുന്നതിന് വേണ്ടി വിവിധ കേന്ദ്ര ഏജന്‍സികളായ ഇ.ഡി, സി.ബി.ഐ, എന്‍.ഐ.എ, കസ്റ്റംസ് ഏറ്റവും അവസാനം സി.എ.ജിയും ശ്രമിക്കുകയാണ്. സ്വര്‍ണ്ണ കള്ളക്കടത്ത് അന്വേഷിക്കുന്നതിന് വന്ന ഏജന്‍സികള്‍ ആ ചുമതല നിര്‍വ്വഹിക്കുന്നതിനപ്പുറം എല്ലാ വികസന പദ്ധതികളിലും ഇടങ്കോലിടുകയാണ്. കെ ഫോണ്‍, ഇ-മൊബിലിറ്റി, ടോറസ് പാര്‍ക്ക്, ലൈഫ് മിഷന്‍ തുടങ്ങിയ പദ്ധതികളില്‍ അവര്‍ ഇടപെട്ടു കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് കിഫ്‌ബി വഴി വായ്‌പ എടുക്കുന്നത് തന്നെ നിയമ വിരുദ്ധമാണെന്നുള്ള സി & എ.ജിയുടെ കരട് റിപ്പോര്‍ട്ടിന്റെ വ്യാഖ്യാനം . കിഫ്‌ബി വിദേശത്ത് നിന്ന് വായ്‌പ എടുത്തത് ഭരണഘടനാ വിരുദ്ധമെന്ന് വിധിക്കാന്‍ ആര്‍.എസ്.എസ്സും ബി.ജെ.പിയും നയിക്കുന്ന സ്വദേശി ജാഗരണ്‍ മഞ്ചാണ് മുന്നോട്ടു വന്നത്. അവരെ സഹായിക്കുന്നത് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ്. സി & എ.ജി ആവട്ടെ ഒരു…
Read More » -
അടുത്ത ലക്‌ഷ്യം തമിഴ്നാട് ,ബിജെപി ഇറക്കുന്നത് അമിത് ഷായെ തന്നെ
തമിഴകം പിടിക്കാൻ പുതു തന്ത്രങ്ങളുമായി ബിജെപി .കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെയാണ് തമിഴ്നാടിനു വേണ്ടിയുള്ള തന്ത്രങ്ങൾ മെനയുക .അടുത്ത വർഷമാണ് തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് .അമിത് ഷാ തന്നെ തമിഴ്‌നാട്ടിലെ പ്രചരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം ഏറ്റെടുത്തേയ്ക്കും .ഈ മാസം 21 നു അമിത് ഷാ ചർച്ചകൾക്കായി ചെന്നൈയിൽ എത്തുന്നുണ്ട് . കോർ കമ്മിറ്റി അംഗങ്ങൾ ,സംസ്ഥാന സമിതി അംഗങ്ങൾ ,മണ്ഡലം ഭാരവാഹികൾ തുടങ്ങിയവരുമായി അമിത് ഷാ പ്രത്യേകം ചർച്ച നടത്തും .സർക്കാർ പരിപാടികളിലും പങ്കെടുക്കും .കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് അമിത് ഷാ ചെന്നൈയിൽ എത്തുന്നത് . തമിഴ്‌നാട് ബാലികേറാമല ആയതിനാൽ വലിയ ശ്രദ്ധ ബിജെപി ദേശീയ നേതൃത്വം സംസ്ഥാനത്തിന് നൽകിയിരുന്നില്ല .എന്നാൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ സംസ്ഥാന അധ്യക്ഷൻ എൽ മുരുഗൻ തമിഴ്‌നാടിനെ ശ്രദ്ധിക്കണമെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചു .ഒപ്പം കേന്ദ്ര പുനഃസംഘടനയിൽ തമിഴ്നാടിനെ തഴഞ്ഞതിന്റെ പരാതിയും പറഞ്ഞു .ഈ പശ്ചാത്തലത്തിൽ ആണ് അമിത്…
Read More »

