Month: November 2020

  • NEWS

    ബിജെപിക്കെതിരെയുള്ള ഫലപ്രദമായ ബദൽ കോൺഗ്രസ് അല്ല ,ആഞ്ഞടിച്ച് കപിൽ സിബൽ

    ബീഹാർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാർട്ടിയെ സ്വയം വിമർശനാത്മകമായി വിലയിരുത്തി കോൺഗ്രസ് നേതാവ് കപിൽ സിബൽ .ബിജെപിക്കെതിരെയുള്ള ഫലപ്രദമായ ബദൽ എന്ന വിശേഷണം ഇനി കോൺഗ്രസിന് ചേരില്ലെന്നു കപിൽ സിബൽ തുറന്നടിച്ചു . ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കപിൽ സിബൽ തുറന്നടിച്ചത് .ബിഹാറിൽ ബിജെപിയ്ക്ക് ബദൽ ആർജെഡി ആയിരുന്നു .ഗുജറാത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഒരു സീറ്റ് പോലും വിജയിക്കാൻ ആയില്ല .ഉത്തർ പ്രദേശിലെ ചില മണ്ഡലങ്ങളിൽ ആകെ പോൾ ചെയ്തതിന്റെ രണ്ടു ശതമാനം വോട്ട് പോലും കോൺഗ്രസിന് നേടാനായില്ലെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി . ബീഹാർ തെരഞ്ഞെടുപ്പ് പരാജയം ഹൈക്കമാൻഡ് വളരെ പ്രാധാന്യത്തോടെ പഠിക്കണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി താരീഖ് അൻവർ ചൂണ്ടിക്കാട്ടിയിരുന്നു .സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ ബിഹാറിൽ കോൺഗ്രസ് വൈകി .കോൺഗ്രസിന്റെ പ്രകടനമാണ് ബിഹാറിൽ സഖ്യത്തെ പുറകോട്ടടിപ്പിച്ചത് എന്നും താരീഖ് അൻവർ ചൂണ്ടിക്കാട്ടി .

    Read More »
  • NEWS

    ആറ്റില്‍ ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

    വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ ആയൂര്‍ അയ്ക്കല്‍ സ്വദേശിനി അമൃത, സുഹൃത്ത് ആയൂര്‍ സ്വദേശിനി ആര്യ ജി. അശോക് എന്നിവരുടെ മൃതദേഹങ്ങളാണ് ആലപ്പുഴ പൂച്ചാക്കല്‍ ഓടുപുഴ ഭാഗത്തു നിന്നും പെരുമ്പളത്തു നിന്നും ഇന്ന് രാവിലെ കണ്ടെത്തിയത്. ശനിയാഴ്ച ആണ് സംഭവം.ശനിയാഴ്ച രാത്രി 7 30ന് രണ്ട് പെണ്‍കുട്ടികള്‍ നടന്നു വന്നു പാലത്തില്‍ നിന്ന് ചാടി എന്നാണ് നാട്ടുകാര്‍ നല്‍കിയ വിവരം. തുടര്‍ന്നാണ് പോലീസും അഗ്‌നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തിയത്. ഇന്നലെ മുഴുവന്‍ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാടീം പ്രദേശത്ത് മുങ്ങിത്തപ്പിയിട്ടും കണ്ടെത്താനായില്ല. ചടയമംഗലത്ത് നിന്നു കാണാതായ പെണ്‍കുട്ടികളാണ് ഇതെന്നു പൊലീസ് പറയുന്നു. ആറ്റില്‍ എന്തോ വീഴുന്ന ശബ്ദവും പെണ്‍കുട്ടികളുടെ നിലവിളിയും കേട്ടെന്ന് പാലത്തിനു സമീപം താമസിക്കുന്ന സീതലക്ഷ്മി എന്ന സ്ത്രീ പോലീസിന് മൊഴി നല്‍കി.വാഹനത്തില്‍ നിന്ന് മാലിന്യം പാലത്തില്‍ നിന്നു താഴോട്ടു എറിയുന്നത് പതിവാണ്. അത് ആണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍…

    Read More »
  • NEWS

    ബീഹാറിൽ മഹാസഖ്യത്തെ തോൽപ്പിച്ചത് പോസ്റ്റൽ വോട്ടുകൾ അസാധുവാക്കിയത്?മാധ്യമ പ്രവർത്തകൻ സുധീർ നാഥ് വിലയിരുത്തുന്നു

    ബീഹാർ തിരഞ്ഞെടുപ്പിൽ മഹാശാഖ്യത്തിനു കാലിടറുന്നത് എവിടെയാണ്? അസാധു ആക്കപ്പെട്ട പോസ്റ്റൽ വോട്ടുകൾ നിർണായകമായോ? തേജസ്വി യാദവ് എന്ന താരോദയം ആണോ തെരഞ്ഞെടുപ്പിന്റെ ശേഷിപ്പ്? ഡൽഹിയിൽ നിന്ന് മാധ്യമ പ്രവർത്തകൻ സുധീർ നാഥ് വിലയിരുത്തുന്നു.

    Read More »
  • LIFE

    ഇനി ലാലേട്ടന്റെ ‘ആറാട്ട്‌’

    മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ആറാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ഉദയകൃഷ്ണയാണ്. കോമഡിക്കു പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയില്‍ മികച്ച ആക്ഷന്‍ രംഗങ്ങളും പ്രതീക്ഷിക്കാമെന്ന് സംവിധായകനും തിരക്കഥാകൃത്തും പറയുന്നു. പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ നെയ്യാറ്റിന്‍കരയില്‍നിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ‘ആറാട്ട്’. മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ചിത്രത്തിലെ ഹൈലൈറ്റാണ്. മോഹന്‍ലാല്‍ ചിത്രം രാജാവിന്റെ മകനിലെ ഡയലോഗിനെ ഓര്‍മ്മിപ്പിക്കുന്ന ”മൈ ഫോണ്‍ നമ്പര്‍ ഈസ് 2255”എന്ന നമ്പറാണ് കാറിന് നല്‍കിയിരിക്കുന്നത്. 23നു പാലക്കാട്ട് ചിത്രീകരണം തുടങ്ങുന്ന സിനിമയില്‍ ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. പാലക്കാടിനു പുറമേ, ഹൈദരാബാദിലും ചിത്രത്തിന്റെ…

    Read More »
  • NEWS

    ആദായനികുതി വകുപ്പ് റെയ്ഡില്‍ കുടുങ്ങി മോഹന്‍ലാല്‍ ഗ്രൂപ്പ്

    സ്വര്‍ണമൊത്ത വ്യാപാര കേന്ദ്രമായ മോഹന്‍ലാല്‍ ഗ്രൂപ്പില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. മോഹന്‍ലാല്‍ ഗ്രൂപ്പിന്റെ 32 സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 500 കോടിയിലധികം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി. മുംബൈ, കൊല്‍ക്കത്ത, തിരുനെല്‍വേലി, മധുരൈ, ട്രിച്ചി, കോയമ്പത്തൂര്‍, സേലം, ചെന്നൈ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിലാണ് സാമ്പത്തിക ക്രമക്കേടുകള്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയത്. 814 കിലോഗ്രാമോളം സ്വര്‍ണം വിവിധ സ്ഥാപനങ്ങല്‍ നിന്നായി പിടിച്ചെടുത്തു. ഈ സ്വര്‍ണം രേഖകളില്‍ കാണിച്ചിട്ടുള്ളതല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2018-19 കാലയളവില്‍ മാത്രം 102 കോടി രൂപയുടെ അനധികൃത സമ്പാദനം മോഹന്‍ലാല്‍ ഗ്രൂപ്പില്‍ നടന്നിട്ടുണ്ട്. വേണ്ടത്ര രേഖകളില്ലാതെയായിരുന്നു ഇവിടെ നിന്നും സ്വര്‍ണത്തിന്റെ കൈമാറ്റം നടന്നിരുന്നതെന്നും ആദായ വകുപ്പ് വിശദമാക്കുന്നത്. ചെന്നൈ ഓഫീസില്‍ മാത്രം കഴിഞ്ഞ വര്‍ഷ 102 കോടി രൂപയുടെ ഇടപാട് നടന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സ്വര്‍ണ വ്യാപാരത്തിലെ പ്രമുഖരാണ് മോഹന്‍ലാല്‍ ഗ്രൂപ്പ്. അതുകൊണ്ട് തന്നെ കണക്കില്‍പ്പെടാത്ത സ്വര്‍ണവും സാമ്പത്തിക ഇടപാടുകളും കണ്ടെത്താന്‍ സാധ്യതയുണ്ട്

    Read More »
  • NEWS

    ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

    സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ചോദ്യംചെയ്യാനാണ് കസ്റ്റംസിന് അനുമതി നല്‍കിയിരിക്കുന്നത്. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. അഭിഭാഷകനെ ബന്ധപ്പെടാന്‍ ശിവശങ്കറിനെ അനുവദിക്കണമെന്നും രണ്ടുമണിക്കൂറിലധികം ചോദ്യംചെയ്യുകയാണെങ്കില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണമെന്നും കോടതിയുടെ പ്രത്യേക നിര്‍ദേശമുണ്ട്. കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി കാക്കനാട് ജയിലിലേക്ക് എത്തിക്കുകയായിരുന്നു. ശിവശങ്കറിനെ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ കസ്റ്റംസ് പ്രതിചേര്‍ത്തേക്കും. ഇന്നത്തെ ചോദ്യംചെയ്യലിനുശേഷം സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണു നീക്കം.

    Read More »
  • NEWS

    24 മണിക്കൂറിനിടെ 30,548 കോവിഡ് കേസുകള്‍

    രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതായി കാണുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 30,548 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88,45,127 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 435 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,30,070 ആയി. നിലവില്‍ 4,65,478 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 82,49,579 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 12,56,98,525 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചതെന്നും നവംബര്‍ 15ന് 8,61,706 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.

    Read More »
  • NEWS

    കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി

    കോഴിക്കോട്: കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലെ കോവിഡ് സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയാണ് ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസിനെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞത്. ഞായറാഴ്ച രാത്രി ഡോക്ടറെ കാണിക്കാനാണെന്നു പറഞ്ഞ് ആളില്ലാത്ത നിലയില്‍ എത്തിച്ചെന്നും ലിഫ്റ്റില്‍ വെച്ച് പിടിച്ചുതളളിയെന്നും യുവതി പരാതിയില്‍ പറയുന്നു. അത്തോളി പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തും. സംഭവത്തില്‍ ആശുപത്രി അധികൃതരും അന്വേഷണം നടത്തുന്നുണ്ട്. ഡോക്ടറോടും മറ്റും പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

    Read More »
  • TRENDING

    സ്കിപ്പിംഗ് വ്യായാമം എങ്ങനെ ചെയ്യാം, ഫിറ്റ്നസ് ട്രെയിനർ വികാസ് ബാബുവിന്റെ നിർദേശങ്ങൾ -വീഡിയോ

    സ്കിപ്പിംഗ് വ്യായാമം എങ്ങനെ ശാസ്ത്രീയമായി ചെയ്യാമെന്ന് ഫിറ്റ്നസ് ട്രെയിനർ വികാസ് ബാബു (+919895754471) വ്യക്തമാക്കുന്നു.

    Read More »
  • NEWS

    പെൺകുട്ടികളുടെ നിലവിളി, ആറ്റിൽ എന്തോ വീഴുന്ന ശബ്ദം

    വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന് രണ്ട് പെൺകുട്ടികൾ ആറ്റിലേയ്ക്ക് ചാടി എന്ന സംശയത്തിൽ നടത്തിയ തെരച്ചലിൽ ഇനിയും ഫലമില്ല. ശനിയാഴ്ച ആണ് സംഭവം.ശനിയാഴ്ച രാത്രി 7 30ന് രണ്ട് പെൺകുട്ടികൾ നടന്നു വന്നു പാലത്തിൽ നിന്ന് ചാടി എന്നാണ് നാട്ടുകാർ നൽകിയ വിവരം. തുടർന്നാണ് പോലീസും അഗ്നിരക്ഷാ സേനയും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയത്. ആറ്റിൽ എന്തോ വീഴുന്ന ശബ്ദവും പെൺകുട്ടികളുടെ നിലവിളിയും കേട്ടെന്ന് പാലത്തിനു സമീപം താമസിക്കുന്ന സീതലക്ഷ്മി എന്ന സ്ത്രീ പോലീസിന് മൊഴി നൽകി.വാഹനത്തിൽ നിന്ന് മാലിന്യം പാലത്തിൽ നിന്നു താഴോട്ടു എറിയുന്നത് പതിവാണ്. അത് ആണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഒന്നിലധികം പെൺകുട്ടികളുടെ നിലവിളി കേട്ടത്തോടെ ആണ് പാലത്തിൽ നിന്ന് താഴോട്ട് വീണത് പെൺകുട്ടികൾ ആണെന്ന് സംശയിച്ചത് എന്നും സീതലക്ഷ്മി പറയുന്നു. പാലത്തിൽ നിന്ന് ഒരു ജോഡി ചെരിപ്പും തൂവാലയും വൈക്കം പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.13 ആം തിയ്യതി കൊല്ലം ചടയമംഗലം പോലീസ് സ്റ്റേഷൻ അതിർത്തിയിൽ…

    Read More »
Back to top button
error: