NEWS

സീരിയൽ താരത്തെ വെട്ടിക്കൊന്നു ,പ്രതികൾക്കായി തെരച്ചിൽ ഊർജിതം

പ്രശസ്ത തമിഴ് സീരിയൽ – സിനിമ താരത്തെ വെട്ടിക്കൊന്നു .”തേന്മൊഴി ബി എ” എന്ന സിനിമയിൽ വില്ലൻ വേഷം കൈകാര്യം ചെയ്യുന്ന സെൽവരത്നം ആണ് കൊല്ലപ്പെട്ടത് .41 വയസ് ആയിരുന്നു .ഞായറാഴ്ച രാവിലെയാണ് കൊലപാതകം .സുഹൃത്താണ് പോലീസിനെ അറിയിച്ചത് .ശ്രീലങ്കൻ അഭയാര്ഥിയാണ് സെൽവരത്നം .

ശനിയാഴ്ച സീരിയൽ ഷൂട്ടിന് പോകാതെ സുഹൃത്തിനൊപ്പം തങ്ങുകയായിരുന്നു നടൻ .എന്നാൽ ഞായറാഴ്ച പുലർച്ചെ ഒരു ഫോൺ വന്നതിനെ തുടർന്ന് പുറത്തേയ്ക്ക് ഇറങ്ങി .രാവിലെ ആറരയോടെ എംജിആർ നഗറിൽ വച്ചായിരുന്നു കൊലപാതകം .

ഓട്ടോറിക്ഷയിൽ വന്ന അക്രമികൾ വെട്ടിയും കുത്തിയും സെൽവരത്നത്തെ കൊല്ലുകയായിരുന്നു .പ്രതികൾക്കായി തിരച്ചിൽ തുടരുന്നു .

Back to top button
error: