Month: November 2020
-
LIFE
പത്ത് വര്‍ഷത്തിന് ശേഷം ടൊവിനോയ്‌ക്കൊപ്പം ധന്യ
പത്ത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ്‌സ്‌ക്രീനിലേക്ക് മടങ്ങിവരവിനൊരുങ്ങി നടി ധന്യ മേരി വര്‍ഗീസ്. മനു അശോകന്‍ സംവിധാനം ചെയ്യുന്ന ടൊവിനോ ചിത്രം കാണെക്കാണെയിലൂടെയാണ് ധന്യ മടങ്ങിയെത്തുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായാരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്. ഇന്നത്തെ യൂത്ത് ഐക്കണായ ടൊവിനോ തോമസിനും ഐശ്വര്യ ലക്ഷ്മിയ്ക്കുമൊപ്പം ഒരു ചെറിയ റോളിലൂടെ തിരിച്ചുവരാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ട്.എന്റെ മുന്‍ സിനിമകളില്‍ പ്രവൃത്തിച്ചിട്ടുള്ള ക്യാമറമാന്‍ ആല്‍ബി ഉള്‍പ്പടെയുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതും സന്തോഷമാണെന്നും ധന്യ മേരി വര്‍ഗ്ഗീസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രണയം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായിട്ടായിരുന്നു ധന്യ അവസാനമായി അഭിനയിച്ച ചിത്രം. മോഡലിങിലൂടെ സിനിമയിലെത്തിയ ധന്യസ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിലായിരുന്നു ഏറ്റവും ആദ്യം അഭിനയിച്ചത്. പിന്നീട് നിരവധി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ധന്യയെ തേടിയെത്തി. തലപ്പാവ്, വൈരം, റെഡ് ചില്ലീസ്, ദ്രോണ, കരയിലേക്ക് ഒരു കടല്‍ ദൂരം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്തായിരുന്നു ധന്യയുടെ…
Read More » -
NEWS
യുഡിഎഫിനെ ചാരി ഐസക്കിന് രക്ഷപ്പെടാനാകില്ല: ഉമ്മന്‍ ചാണ്ടി
കിഫ്ബിയില്‍ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നടപടികളുമായി കൂട്ടിക്കെട്ടി രക്ഷപ്പെടാനുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ തന്ത്രം വിലപ്പോകില്ലെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2002ല്‍ 10 കോടിയും 2003ല്‍ 505 കോടിയും രൂപയുമാണ് വന്‍കിട പദ്ധതികള്‍ക്ക് കടമെടുത്തത്. രാജ്യത്തിനകത്തു നിന്നാണ് ഈ തുക സമാഹരിച്ചത്. 2008ല്‍ തിരിച്ചടവ് പൂര്‍ത്തിയായി. എന്നാല്‍ ഇടതുസര്‍ക്കാര്‍ ഭരണഘടനയുടെ 293(1) അനുച്ഛേദം ലംഘിച്ച് 2150 കോടി രൂപയുടെ മസാല ബോണ്ട് 9.773 ശതമാനം പലിശ നിരക്കില്‍ വിദേശത്തു വിറ്റു. 5 വര്‍ഷ കാലാവധി കഴിയുമ്പോള്‍ 3195.23 കോടി രൂപ തിരിച്ചടക്കണം. യുഡിഎഫ് സര്‍ക്കാര്‍ സമാഹരിച്ച തുക ട്രഷറിയില്‍ അടച്ചപ്പോള്‍ ഇടതുസര്‍ക്കാര്‍ തുക സ്വകാര്യബാങ്കില്‍ നിക്ഷേപിച്ചു. അതു വിവാദമായപ്പോഴാണ് പൊതുമേഖലാ ബാങ്കിലേക്കു മാറ്റിയത്. 60,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്കിയപ്പോള്‍, കിഫ്ബിയിലുള്ളത് 15,315 കോടി രൂപയാണ്. നാലര വര്‍ഷം ശ്രമിച്ചിട്ട് കിട്ടിയ തുകയാണിത്. ഈ നിരക്കില്‍ 60,000 കോടി…
Read More » -
NEWS
വനിത എസ്ഐയെ കയ്യേറ്റം ചെയ്തു; യുവഅഭിഭാഷകൻ അറസ്റ്റിൽ
കോട്ടയം: വനിത എസ്‌ഐയേയും പൊലീസിനേയും കയ്യേറ്റം ചെയ്ത യുവഅഭിഭാഷകന്‍ അറസ്റ്റില്‍. മരങ്ങാട് സ്വദേശി വിപിന്‍ ആന്റണിയാണ് അറസ്റ്റിലായത്. രാമപുരത്ത് ഞായറാഴ്ചയാണ് സംഭവം. പൊതുസ്ഥലത്ത് സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് മദ്യപിച്ച വിപിനെയും സുഹൃത്തുക്കളെയും പെട്രോളിങ്ങിനിടെയാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് പൊലീസുമായി വാക്കേറ്റമുണ്ടായതിനെത്തുടര്‍ന്ന് മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെ വിപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റുരണ്ടുപേരെ പിടികൂടാന്‍ സാധിച്ചില്ല.
Read More » -
NEWS
രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ തന്നെ സമ്മര്‍ദ്ദം ചെലുത്തുന്നു; ഇഡിക്കെതിരെ ശിവശങ്കര്‍ കോടതിയില്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കോടതിയില്‍. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്നും. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയിലാണ് ശവശങ്കറിന്റെ ഈ പരാമര്‍ശങ്ങള്‍. ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി നാളെ വിധി പറയാനിരിക്കെയാണ് വിശദീകരണം. കുറ്റകൃത്യങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍ തുടങ്ങിയ കേസുകളില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ തന്റെ മേല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇതിന് താന്‍ വഴങ്ങിയിട്ടില്ലെന്നും ഇതേ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ പറഞ്ഞു. അതേസമയം, സ്വപ്നയും തന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്സാപ്പ് സന്ദേശത്തിന്റെ പൂര്‍ണ്ണരൂപവും ശിവശങ്കര്‍ രേഖമൂലം കോടതിയില്‍ സമര്‍പ്പിച്ചു. ഈ വാട്സാപ്പ് സന്ദേശങ്ങള്‍ പരിശോധിക്കണമെന്നും താന്‍ ഒരു കസ്റ്റംസ് ഓഫീസറേയും സ്വര്‍ണക്കടത്തിന് വേണ്ടി വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. നിലവില്‍ കാക്കനാട്…
Read More » -
NEWS
വിവാഹനിശ്ചയ പാര്‍ട്ടിക്കിടെ കൂട്ടബലാത്സംഗം; പരാതിയുമായി യുവതി
മുംബൈയില്‍ പാര്‍ട്ടിക്കിടെ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. ഇരുപത്തിരണ്ടുകാരിയായ യുവതിയാണ് പാര്‍ട്ടിക്കിടെ തന്നെ മൂന്നു പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയതായി പോലീസില്‍ പരാതി നല്‍കിയത്. മുംബൈ അന്ധേരിയിലെ ഹോട്ടലില്‍വച്ച് ഈമാസം എട്ടിനായിരുന്നു സംഭവം. ഞായറാഴ്ചയാണ് യുവതി പൊലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതികളായ അവിനാഷ് പങ്‌ഗേകര്‍ (28), ശിശിര്‍ (27), തേജസ് (25) എന്നിവര്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. മുംബൈയില്‍ അവിനാഷിന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട പാര്‍ട്ടിയില്‍ മറ്റു രണ്ടു യുവതികള്‍ക്കൊപ്പം തന്നെയും ക്ഷണിച്ചിരുന്നു. അവിടെ വച്ച് അവിനാഷ് തന്നെ നിര്‍ബന്ധിച്ച് മദ്യ കഴിപ്പിച്ചുവെന്നും മറ്റു രണ്ടു യുവതികളും പോയതിനു ശേഷം മൂന്നു പ്രതികളും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.
Read More » -
LIFE
കിഫ്‌ബി വിവാദത്തിൽ വഴിത്തിരിവ്, സി എ ജി ജി സി മുർമു മോദിയ്ക്കും ഷായ്ക്കും വേണ്ടി എന്തും ചെയ്യുന്ന ആൾ, അനുഭവം തുറന്ന് പറഞ്ഞ് ഗുജറാത്ത് മുൻ ഡി ജി പി ആർ ബി ശ്രീകുമാർ-വീഡിയോ
കിഫ്‌ബി തർക്കത്തിലെ വിവാദ നായകൻ സി എ ജി ഗിരീഷ് ചന്ദ്ര മുർമു തന്നെ കള്ള സാക്ഷി പറയാൻ പ്രേരിപ്പിച്ച ആളെന്ന് ഗുജറാത്ത് മുൻ ഡി ജി പി ആർ ബി ശ്രീകുമാർ. മോഡിയും അമിത് ഷായും പറയുന്നത് എന്തും നടപ്പാക്കുന്ന ആളാണ് മുർമു.ഗുജറാത്ത് കൂട്ടക്കൊല കേസിൽ തന്റെ സത്യവാങ്മൂലം തിരുത്താനും മൊഴി മാറ്റാനും ഏറെ നിർബന്ധിച്ചു. ഇക്കാര്യം താൻ സർക്കാരിനെയും ജസ്റ്റിസ് നാനാവതി കമ്മീഷനെയും അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. കിഫ്‌ബി വിവാദത്തിന്റെ പശ്ചാത്തലത്തിൽ NewsThen- നോട് പ്രതികരിക്കുക ആയിരുന്നു ആർ ബി ശ്രീകുമാർ.സി എ ജിക്കെതിരെ ധനമന്ത്രി ഡോ. തോമസ് ഐസക് അടക്കമുള്ളവർ രംഗത്ത് വന്ന പശ്ചാത്തലത്തിൽ ആണ് ആർ ബി ശ്രീകുമാറിന്റെ പ്രതികരണം. ആർ ബി ശ്രീകുമാറിന്റെ വാക്കുകളിലേയ്ക്ക്
Read More » -
NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യം; യു.പി സര്‍ക്കാറിനും പൊലീസിനും നോട്ടീസയച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി യുപി സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ചു. ഇരുകൂട്ടര്‍ക്കും പറയാനുള്ളത് കേട്ടിട്ട് തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റീസ് എസ്.എസ്. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കേസ് വെള്ളിയാഴ്ച പരിഗണിക്കും. കെയുഡബ്ല്യുജെയാണ് സിദ്ധിഖ് കാപ്പനുവേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. സിദ്ധിഖ് കാപ്പനെ കാണാന്‍ അഭിഭാഷകനെ അനുവദിക്കണം കെയുഡബ്ല്യുജെ പ്രതിനിധികള്‍ക്ക് കാപ്പനെ കാണാന്‍ അനുമതി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. യുഎപിഎയും രാജ്യദ്രോഹ കുറ്റവും ചുമത്തപ്പെട്ട് മഥുര ജയിലിലാണ് സിദ്ധിഖ് കാപ്പനെ അടച്ചിരിക്കുന്നത്. ഹത്രാസ് കൊലപാതകത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുവാന്‍ പോകുന്നതിനിടെയാണ് സിദ്ധിഖ് കാപ്പന്‍ അറസ്റ്റിലായത്.
Read More » -
NEWS
വാസന്‍ ഐ കെയര്‍ മേധാവി അന്തരിച്ചു
ചെന്നൈ: വാസന്‍ ഐ കെയര്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. എ.എം അരുണ്‍ അന്തരിച്ചു. 51 വയസ്സായിരുന്നു. ചെന്നൈ കാവേരി ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ ഹൃദയ സ്തഭംനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ഒമന്‍ദുരാര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡോ അരുണ്‍ സ്ഥാപിച്ച വാസന്‍ ഐ കെയര്‍ നേത്ര ചികിത്സാ രംഗത്തെ അറിയപ്പെടുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ്. ഇന്ത്യയിലുടനീളം 170 ശാഖകള്‍ ആണ് വാസന്‍ ഐകെയറിന് ഉള്ളത്.
Read More »

