ആത്മപരിശോധനയ്ക്കും ആശയരൂപവത്കരണത്തിനും നമുക്ക് സമയമായിരിക്കുന്നു; സിബലിനെ പിന്തുണച്ച് കാര്‍ത്തി
ചെന്നൈ: ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ സ്വയം വിമര്‍ശനാത്മകമായി വിലയിരുത്തിയ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം രംഗത്ത്.
രാജ്യത്ത് ഒരിടത്തും ബി.ജെ.പിക്ക് ബദല്‍ ആകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന കപില്‍ സിബലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു വെന്നായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ ട്വീറ്റ്.
ആത്മപരിശോധനയ്ക്കും ആശയരൂപവത്കരണത്തിനും കൂടിയാലോചനയ്ക്കും പ്രവര്‍ത്തനത്തിനും നമുക്ക് സമയമായിരിക്കുന്നു- എന്നായിരുന്നു കാര്‍ത്തിയുടെ ട്വീറ്റ്. കപില്‍ സിബല്‍ തന്റെ അഭിമുഖം പങ്കുവെച്ചു കൊണ്ടുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്ത കാര്‍ത്തി, കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ തുറന്നടിച്ചത് .ബിഹാറില്‍ ബിജെപിയ്ക്ക് ബദല്‍ ആര്‍ജെഡി ആയിരുന്നു .ഗുജറാത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഒരു സീറ്റ് പോലും വിജയിക്കാന്‍ ആയില്ല .ഉത്തര്‍ പ്രദേശിലെ ചില മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്തതിന്റെ രണ്ടു ശതമാനം വോട്ട് പോലും കോണ്‍ഗ്രസിന് നേടാനായില്ലെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി .
ബീഹാര്‍ തെരഞ്ഞെടുപ്പ് പരാജയം ഹൈക്കമാന്‍ഡ് വളരെ പ്രാധാന്യത്തോടെ പഠിക്കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ചൂണ്ടിക്കാട്ടിയിരുന്നു .സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ ബിഹാറില്‍ കോണ്‍ഗ്രസ് വൈകി .കോണ്‍ഗ്രസിന്റെ പ്രകടനമാണ് ബിഹാറില്‍ സഖ്യത്തെ പുറകോട്ടടിപ്പിച്ചത് എന്നും താരീഖ് അന്‍വര്‍ ചൂണ്ടിക്കാട്ടി .