കിഫ്ബിയിൽ വാക്‌പോര് ,വിവാദത്തിനു പിന്നിൽ ആർഎസ്എസ് എന്ന് ധനമന്ത്രി ,കേസിൽ നിന്ന് പിന്മാറില്ലെന്ന് മാത്യു കുഴൽനാടൻ ,ക്രമക്കേട് നടക്കുന്നുവെന്ന് വി മുരളീധരൻ
കിഫ്ബിയെ ചൊല്ലി നേതാക്കൾ തമ്മിൽ വാക്‌പോര് .കിഫ്ബിക്കെതിരായ നീക്കത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ധനമന്ത്രി ഡോ .തോമസ് ഐസക് ആരോപിച്ചു .കേസ് കൊടുക്കാൻ അനുമതി നൽകിയത് റാം മാധവ് ആണ് .സംസ്ഥാന സർക്കാരിന് വായ്‌പ എടുക്കാൻ അനുമതി ഉണ്ടോ എന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് മറുപടി നൽകുന്നില്ല .കുഴൽനാടൻ ആർ എസ് എസിന്റെ കോടാലി ആയി പ്രവർത്തിക്കുന്നു .കുഴൽനാടൻ കെപിസിസി ജനറൽ സെക്രട്ടറി ആയി തുടരണോ എന്ന കാര്യം തീരുമാനിക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു .
അതേസമയം കേസിൽ നിന്ന് പിന്മാറില്ലെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി .വർഗീയത പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് ധനമന്ത്രി ചെയ്യുന്നത് .ഇത് ന്യൂനപക്ഷങ്ങളുടെ വോട്ട് തട്ടാൻ ആണെന്നും കുഴൽനാടൻ ആരോപിച്ചു .
കിഫ്ബിയിൽ വ്യാപക ക്രമക്കേട് ആണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തി .നിയമസഭയിൽ വെക്കാത്ത റിപ്പോർട്ട് ധനമന്ത്രി വെളിപ്പെടുത്തുന്നു .സ്പീക്കർ ഉറങ്ങുക ആണോയെന്നും മുരളീധരൻ പരിഹസിച്ചു .