NEWS
ഭര്‍ത്താവുമായി വഴക്കിട്ട് യുവതി കുഞ്ഞിനെ എറിഞ്ഞ് കൊന്നു
ഹൈദരാബാദ്: ഭര്‍ത്താവുമായുളള വഴക്കിനെതുടര്‍ന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന് യുവതി.
ഫത്തേഹ് നഗറിലെ നുതി ലാവണ്യ എന്ന യുവതിയാണ് ഈ ക്രൂരത ചെയ്തത്. തന്റെ 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് 27കാരിയായ യുവതി ഭര്‍ത്താവുമായി വഴക്കിട്ട് മൂന്നാം നിലയില്‍നിന്ന് താഴേക്ക് എറിഞ്ഞത്. കുഞ്ഞ് തല്‍ക്ഷണം മരിച്ചിരുന്നു.
സനദ് നഗര്‍ പൊലീസ് യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
2016ലായിരുന്നു നുതി ലാവണ്യയുടെയും നുതി വേണുഗോപാലിന്റെയും വിവാഹം. ഏതാനും മാസങ്ങള്‍ക്കകം തന്നെ ഇരുവരും വഴക്ക് ആരംഭിച്ചിരുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചിരുന്നത്.
നേരത്തെ ലാവണ്യ എലി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്ന് വ്യക്തമാക്കി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.