NEWS

കൊച്ചിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് വന്‍ കവര്‍ച്ച

കൊച്ചി: ജ്വല്ലറിയുടെ ഭിത്തി തുരന്ന് വന്‍ കവര്‍ച്ച. ഏലൂരില്‍ ഫാക്ട് ജംക്ഷനിലെ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്നാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചയില്‍ മൂന്നു കിലോ സ്വര്‍ണവും 25 കിലോ വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി കടയുടമ വിജയകുമാര്‍ പൊലീസിന് മൊഴി നല്‍കി.

ഇന്നലെ രാത്രിയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ശനിയാഴ്ച രാത്രിയോടെ അടച്ചു പോയ കട ഇന്നലെ അവധിയായിരുന്നു. ഇന്നു രാവിലെ തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്. ഒന്നരക്കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

തൊട്ടടുത്തുള്ള സലൂണിന്റെ ഭിത്തി തുരന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍
സ്‌ട്രോങ് റൂം തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. വിജയകുമാര്‍ തന്നെ നടത്തിക്കൊണ്ടിരുന്ന കടയ്ക്ക് മറ്റ് ജീവനക്കാരില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഡിസിപി ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തും. മോഷ്ടാക്കള്‍ക്കായി അന്വേഷമം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

Back to top button
error: