Month: November 2020
-
NEWS
സിബിഐ അന്വേഷണത്തിന് ഇനി സര്‍ക്കാരിന്റെ അനുമതി വേണം: സുപ്രീംകോടതി
സിബിഐ അന്വേഷണത്തിലേക്ക് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ കടക്കാനിവില്ലെന്ന ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ എം.എം. ഖന്‍വില്‍ക്കര്‍, ബി.ആര്‍. ഗവായ് എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനങ്ങളുടെ അംഗീകാരമില്ലെങ്കില്‍ സി.ബി.ഐയുടെ അന്വേഷണ പരിധി നീട്ടാനാവില്ലെന്നും കോടതി അറിയിച്ചു. ഉത്തര്‍പ്രദേശില്‍ അഴിമതി കേസില്‍ പ്രതികളായിട്ടുള്ള ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഇത്തരത്തില്‍ ഉത്തരവിട്ടിരിക്കുന്നത്. ‘നിയമപ്രകാരം, അന്വേഷണത്തിന് സംസ്ഥാന സമ്മതം നിര്‍ബന്ധമാണ്, സംസ്ഥാനത്തിന്റെ സമ്മതമില്ലാതെ കേന്ദ്രത്തിന് സി.ബി.ഐയുടെ അധികാരപരിധി നീട്ടാന്‍ കഴിയില്ല. നിയമം ഭരണഘടനയുടെ ഫെഡറല്‍ ഘടനയുമായി ബന്ധപ്പെട്ട് കിടക്കുന്നു’ സുപ്രീം കോടതി വ്യക്തമാക്കി. സി.ബി.ഐയുടെ അധികാരങ്ങളും അധികാരപരിധിയും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാന്‍ വകുപ്പ് അഞ്ച് കേന്ദ്ര സര്‍ക്കാരിനെ പ്രാപ്തമാക്കുന്നുണ്ടെങ്കിലും സംസ്ഥാനം അതിന് സമ്മതിച്ചില്ലെങ്കില്‍ അത് അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി. കേരളമടക്കം ബി.ജെ.പിയിതര പാര്‍ട്ടികള്‍ ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് ഈ ഉത്തരവ് ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്. കേരളം, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ്. മിസോറാം എന്നീ സംസ്ഥാനങ്ങള്‍ സി.ബി.ഐക്ക് നല്‍കിയിട്ടുള്ള…
Read More » -
NEWS
സംസ്ഥാനത്തെ കോവിഡ് പരിശോധന ലാബുകള്‍ 2,000 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 പരിശോധന ലഭ്യമാകുന്ന ലാബുകളുടെ എണ്ണം 2113 ആയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 1425 സര്‍ക്കാര്‍ ലാബുകളിലും 688 സ്വകാര്യ ലാബുകളിലുമാണ് ഇപ്പോള്‍ കോവിഡ് പരിശോധനാ സൗകര്യമുള്ളത്. 57 ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍, 31 ലാബുകളില്‍ സിബി നാറ്റ്, 68 ലാബുകളില്‍ ട്രൂനാറ്റ്, 1957 ലാബുകളില്‍ ആന്റിജന്‍ എന്നീ പരിശോധനകളാണ് നടത്തുന്നത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജനുവരി 30ന് ആലപ്പുഴ എന്‍ഐവിയില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സംവിധാനം ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ ലഭ്യമാണ്. ഇതുവരെ സംസ്ഥാനത്ത് 56 ലക്ഷത്തിലധികം പരിശോധനകളാണ് ആകെ നടത്തിയത്. പ്രതിദിന പരിശോധനകളുടെ എണ്ണം 73,000ന് മുകളില്‍ വരെ ഉയര്‍ത്തിയെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനായി വലിയ സൗകര്യങ്ങളാണ് ഒരുക്കിയത്. തുടക്കത്തില്‍ 100ന് താഴെ മാത്രമുണ്ടായിരുന്ന പ്രതിദിന പരിശോധനകള്‍ രോഗ വ്യാപന തോതനുസരിച്ചാണ് എണ്ണം ഘട്ടം ഘട്ടമായി 70,000ന് മുകളില്‍ ഉയര്‍ത്തിയത്. ടെസ്റ്റ് പരിശോധയുടെ കാര്യത്തില്‍ ടെസ്റ്റ് പര്‍ മില്യണ്‍…
Read More » -
NEWS
മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം
മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതു സംബന്ധിച്ച് പുറത്തു വന്ന വിവരങ്ങള്‍ അതീവ ഗൗരവതരമാണ്. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മര്‍ദ്ദം ചെലുത്തിയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുവെന്നത് നിയമ സംവിധാനത്തോടും, ജനാധിപത്യ വ്യവസ്ഥയോടുമുള്ള പരസ്യമായ വെല്ലുവിളിയാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ രാഷ്ട്രീയവും ഭരണപരവുമായി എതിര്‍ക്കാന്‍ കഴിയാത്ത ബി.ജെ.പി – യു.ഡി.എഫ് കുട്ടുകെട്ട് നടത്തുന്ന അപവാദ പ്രചാരവേലയ്‌ക്ക് ആയുധങ്ങള്‍ ഒരുക്കി കൊടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്തു തോല്‍പ്പിക്കും. മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദരേഖയനുസരിച്ച് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വ്യക്തമാകുന്നത്. കോടതിയില്‍ സമര്‍പ്പിച്ച മൊഴി തനിക്ക് വായിച്ചു നോക്കാന്‍ പോലും നല്‍കിയിട്ടില്ലെന്നാണ് പ്രതി പറഞ്ഞിരിക്കുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിരസിച്ച വിചാരണ കോടതി വിധിയില്‍ ഈ മൊഴിയുടെ വിശ്വസനീയത ചോദ്യം ചെയ്‌തിട്ടുണ്ടെന്നതും പ്രസക്തം. യഥാര്‍ത്ഥത്തില്‍ അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത തന്നെയാണ് കോടതി ചോദ്യം ചെയ്‌തത്. രാഷ്ട്രീയ നേതൃത്വത്തിന്റെ പേര് പറയുന്നതിന്…
Read More » -
ശബ്ദ സന്ദേശം തന്റെ തന്നെ, എന്നാണ് റെക്കോര്‍ഡ് ചെയ്തതെന്ന് അറിയില്ല: സ്വപ്‌ന
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി നിര്‍ബന്ധിച്ചുവെന്ന് ശബ്ദ സന്ദേശം തന്റെ തന്നെയെന്ന് സ്വപ്‌ന സുരേഷ്. പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ചുളള അന്വേഷണത്തിന്റെ ഭാഗമായി സ്വപ്നയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലില്‍ എത്തി നടത്തിയ വിവരശേഖരണത്തിലാണ് സ്വപ്‌നയുടെ ഈ വെളിപ്പെടുത്തല്‍. സൗത്ത് സോണ്‍ എഐജിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. ശബ്ദം തന്റേതാണെന്നും എന്നാണ് റെക്കോര്‍ഡ് ചെയ്തതെന്ന് അറിയില്ലെന്നും സ്വപ്‌ന ഉദ്യോഗസ്ഥരോട് പറഞ്ഞു. സംഭവത്തില്‍ സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശബ്ദം സ്വപ്‌നയുടേതാണോ എവിടെ വെച്ചാണ് ശബ്ദം റെക്കോര്‍ഡ് ചെയ്തത് എന്നിവയൊക്കെയാണ് അന്വേഷിക്കുന്നത്. അതേസമയം, ശബ്ദസന്ദേശത്തിന്റെ ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്തതാണ് പുറത്ത് വന്നിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവം ഇഡിയും അന്വേഷിക്കുന്നുണ്ട്. ഒരു സ്വകാര്യ വെബ് പോര്‍ട്ടല്‍ ആണ് ശബ്ദരേഖ പുറത്ത് വിട്ടത് .മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ തന്നെ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനമുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നു .മൊഴി വായിച്ചു നോക്കാന്‍ അനുവദിക്കുന്നില്ലെന്നും ശബ്ദരേഖ പരാതിപ്പെടുന്നു . മൊഴി രേഖപ്പെടുത്തിയ പേജുകള്‍ പെട്ടെന്ന് മറിച്ചു ഒപ്പിടാന്‍…
Read More » -
LIFE
നടി കാവേരി സംവിധാനരംഗത്തേക്ക്
കാക്കോത്തി കാവിലെ അപ്പുപ്പന്‍ താടികള്‍ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തി ഉദ്യാനപാലകന്‍ എന്ന ചിത്രത്തില്‍ നായികയായി വന്ന് മലയാളികളുടെ മനം കവര്‍ന്ന നടിയാണ് കാവേരി. പിന്നീട് വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തില്‍ മൂകയായി അഭിനയിച്ചത് എല്ലാവരുടേയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പിന്നീട് നീണ്ട ഇടവേളകള്‍ക്ക് ശേഷം ജനകനിലൂടെയും കങ്കാരുവിലൂടെയും താരം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരുന്നു. ബാലതാരമായി സിനിമയില്‍ വന്ന് തെന്നിന്ത്യയില്‍ തന്നെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞ താരവുമായിരുന്നു കാവേരി. ഇപ്പോഴിതാ താരം സംവിധാന രംഗത്തേക്ക് കൂടി അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. തെലുങ്ക് നടന്‍ ചേതന്‍ ചീനു നായകനായി എത്തുന്ന പുന്നകൈ പൂവെ എന്ന തമിഴ് സിനിമയാണ് കാവേരി സംവിധാനം ചെയ്യുന്നത്. കാവേരി തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ട് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലറാണെന്നാണ് സൂചന. ചിത്രത്തിന്റേതായി ഒരു ഹോളി ടീസര്‍ പുറത്തിറക്കിയിരുന്നു. കെ2കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More » -
NEWS
അന്വേഷണവുമായി സഹകരിക്കുന്നില്ല, 4 ദിവസം കസ്റ്റഡിയില്‍ വേണം; ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ്
കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റിലായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിശദമായി ചോദ്യം ചെയ്യേണ്ടതിനാല്‍ നാല് ദിവസത്തേക്ക് കസ്റ്റഡി അനുവദിക്കണമെന്ന് കോടതിയോട് വിജിലന്‍സ് ആവശ്യപ്പെട്ടു. മന്ത്രി എന്ന നിലയില്‍ പദവി ദുരുപയോഗം ചെയ്ത് ഗൂഢാലോചനയില്‍ പങ്കാളിയായി സാമ്പത്തിക നോട്ടമുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു. അതേസമയം, നിലവില്‍ കേസില്‍ അഞ്ചാംപ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. തനിക്കെതിരെ തെളിവില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
Read More » -
LIFE
ടെന്നീസ് ക്വാര്‍ട്ടില്‍ നിന്ന് ആക്ടിങ്ങിലേക്ക് സാനിയ മിര്‍സ
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ക്വാര്‍ട്ടിലെത്തിയ വ്യക്തിയായിരുന്നു ടെന്നീസ് താരം സാനിയ മിര്‍സ. ഇപ്പോഴിതാ താരം അഭിനയരംഗത്തേക്ക് കൂടി കടക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ക്ഷയരോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന് വേണ്ടി നിര്‍മ്മിക്കുന്ന ‘എംടിവി നിഷേധ് എലോണ്‍ ടുഗെദര്‍’ എന്ന വെബ്‌സീരിസിലാണ് താരം എത്തുന്നത്. ‘രാജ്യം നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് ക്ഷയരോഗം. രോഗബാധിതരില്‍ പകുതി പേരും 30ല്‍ താഴെ പ്രായം വരുന്നവരാണ്. ക്ഷയരോഗത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറ്റുകയും, ആളുകളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുകയുമാണ് ഈ സെബ് സീരീസിന്റെ ലക്ഷ്യം. ആളുകളെ ബോധവത്കരിക്കാന്‍ ഈ സീരീസിനു കഴിയും.’- സാനിയ പറഞ്ഞു. രണ്ട് ദമ്പതികള്‍ നേരിടുന്ന വെല്ലുവിളികളാണ് സീരീസിന്റെ പ്രമേയം. ലോക്ക്ഡൗണ്‍ സമയത്ത് ഇവര്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ച് സാനിയ ഇവരുമായി ചര്‍ച്ച ചെയ്യും. സയ്ദ് റാസ അഹ്മദ്, പ്രിയ ചൗഹാന്‍, അക്ഷയ് നല്‍വാദെ, അശ്വിന്‍ മുഷ്റാന്‍ എന്നിവരാണ് സീരീസിലെ മറ്റ് കഥാപാത്രങ്ങള്‍. അഞ്ച് എപ്പിസോഡുകളുള്ള സീരീസ് നവംബര്‍ അവസാന ആഴ്ച എംടിവിയുടെ…
Read More » -
NEWS
കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് എംഡി കെ.സി എബ്രഹാം അന്തരിച്ചു
കൊച്ചി: കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് ചെയർമാനും എംഡിയുമായ മൂവാറ്റുപുഴ കുന്നത്ത് വീട്ടില്‍ കെ.സി എബ്രഹാം അന്തരിച്ചു. 67 വയസ്സായിരുന്നു. ഇന്ന് രാവിലെ 3 മണിക്ക് മൂവാറ്റുപുഴയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് പുറത്തിറക്കിയ ‘മുസ്‌ലി പവർ എക്സ്ട്രാ’ എന്ന ആയുർവേദ ഔഷധം കേരളത്തിൽ വലിയ പ്രചാരം നേടിയിരുന്നു. കെ.സി എബ്രാഹാം രാഷ്ട്രപതി പ്രതിഭാ പാട്ടിലില്‍ നിന്ന് ബെസ്റ്റ് ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വീകരിക്കുന്നു. രാഷ്ട്രപതിയുടെ ബെസ്റ്റ് ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: ലിസ എബ്രഹാം, മക്കള്‍: ലിഡിയ എബ്രഹാം, ലിഡ എബ്രഹാം, ഡോ.ലിയ എബ്രഹാം. മരുമകന്‍: ജിസ് തോമസ്. കൊച്ചുമകള്‍: ക്രിസ്റ്റന്‍.
Read More » -
NEWS
പുനര്‍വിവാഹത്തിന് വിസ്സമ്മതിച്ചു; യുവതിയുടെ നാവും മൂക്കും മുറിച്ച് ഭര്‍തൃവീട്ടുകാര്‍
ജയ്പൂര്‍: പുനര്‍വിവാഹത്തിന് വിസ്സമതിച്ച യുവതിയുടെ മൂക്കും നാവും മുറിച്ച് ഭര്‍തൃവീട്ടുകാര്‍. രാജസ്ഥാനിലെ ജയ്‌സല്‍മേല്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. 6 വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയുടെ ഭര്‍ത്താവ് ഒരു വര്‍ഷത്തിനുശേഷം മരിച്ചു. അന്ന് മുതല്‍ ഭര്‍തൃസഹോദരിയുടെ ബന്ധുവിനെ വിവാഹം കഴിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ഭര്‍തൃവീട്ടുകാര് യുവതിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച യുവതിയുടെ മാതാവിനും സഹോദരനും പരിക്കേറ്റു. സംഭവത്തില്‍ ഭര്‍തൃസഹോദരി അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ യുവതിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. യുവതി ജോധപൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
സ്വപ്‌നയുടെ ശബ്ദരേഖ ; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ ഡി നിർബന്ധിച്ചുവെന്ന് സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിങ്. ഇന്നു തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി ദക്ഷിണമേഖല ഡിഐജിയോട് നിര്‍ദേശിച്ചു. ഒരു സ്വകാര്യ വെബ് പോർട്ടൽ ആണ് ശബ്ദരേഖ പുറത്ത് വിട്ടത് .മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ തന്നെ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനമുണ്ടെന്നും ശബ്ദരേഖയിൽ പറയുന്നു .മൊഴി വായിച്ചു നോക്കാൻ അനുവദിക്കുന്നില്ലെന്നും ശബ്ദരേഖ പരാതിപ്പെടുന്നു . മൊഴി രേഖപ്പെടുത്തിയ പേജുകൾ പെട്ടെന്ന് മറിച്ചു ഒപ്പിടാൻ ആണ് നിർബന്ധിക്കുന്നത് .ഇ ഡി കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ ശിവശങ്കറിനൊപ്പം യു എ ഇയിൽ പോയി മുഖ്യമന്ത്രിക്ക് വേണ്ടി സാമ്പത്തിക വിലപേശൽ നടത്തി എന്നാണ് ഉള്ളതെന്ന് അഭിഭാഷകൻ പറഞ്ഞെന്നും ശബ്ദരേഖയിൽ പറയുന്നു . താൻ അങ്ങിനെ ഒരിക്കലും മൊഴി നൽകില്ലെന്ന് പറഞ്ഞപ്പോൾ ഇനിയും ജയിലിൽ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശബ്ദരേഖയിൽ ഉണ്ട് .
Read More »