NEWS
അന്വേഷണവുമായി സഹകരിക്കുന്നില്ല, 4 ദിവസം കസ്റ്റഡിയില്‍ വേണം; ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ്
കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റിലായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വിശദമായി ചോദ്യം ചെയ്യേണ്ടതിനാല്‍ നാല് ദിവസത്തേക്ക് കസ്റ്റഡി അനുവദിക്കണമെന്ന് കോടതിയോട് വിജിലന്‍സ് ആവശ്യപ്പെട്ടു. മന്ത്രി എന്ന നിലയില്‍ പദവി ദുരുപയോഗം ചെയ്ത് ഗൂഢാലോചനയില്‍ പങ്കാളിയായി സാമ്പത്തിക നോട്ടമുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു.
അതേസമയം, നിലവില്‍ കേസില്‍ അഞ്ചാംപ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. തനിക്കെതിരെ തെളിവില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.