കാക്കോത്തി കാവിലെ അപ്പുപ്പന്‍ താടികള്‍ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തി ഉദ്യാനപാലകന്‍ എന്ന ചിത്രത്തില്‍ നായികയായി വന്ന് മലയാളികളുടെ മനം കവര്‍ന്ന നടിയാണ് കാവേരി. പിന്നീട് വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തില്‍ മൂകയായി അഭിനയിച്ചത് എല്ലാവരുടേയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
പിന്നീട് നീണ്ട ഇടവേളകള്‍ക്ക് ശേഷം ജനകനിലൂടെയും കങ്കാരുവിലൂടെയും താരം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരുന്നു. ബാലതാരമായി സിനിമയില്‍ വന്ന് തെന്നിന്ത്യയില്‍ തന്നെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞ താരവുമായിരുന്നു കാവേരി.
ഇപ്പോഴിതാ താരം സംവിധാന രംഗത്തേക്ക് കൂടി അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. തെലുങ്ക് നടന്‍ ചേതന്‍ ചീനു നായകനായി എത്തുന്ന പുന്നകൈ പൂവെ എന്ന തമിഴ് സിനിമയാണ് കാവേരി സംവിധാനം ചെയ്യുന്നത്. കാവേരി തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
രണ്ട് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലറാണെന്നാണ് സൂചന. ചിത്രത്തിന്റേതായി ഒരു ഹോളി ടീസര്‍ പുറത്തിറക്കിയിരുന്നു. കെ2കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.