NEWS

പുനര്‍വിവാഹത്തിന് വിസ്സമ്മതിച്ചു; യുവതിയുടെ നാവും മൂക്കും മുറിച്ച് ഭര്‍തൃവീട്ടുകാര്‍

ജയ്പൂര്‍: പുനര്‍വിവാഹത്തിന് വിസ്സമതിച്ച യുവതിയുടെ മൂക്കും നാവും മുറിച്ച് ഭര്‍തൃവീട്ടുകാര്‍. രാജസ്ഥാനിലെ ജയ്‌സല്‍മേല്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം.

6 വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയുടെ ഭര്‍ത്താവ് ഒരു വര്‍ഷത്തിനുശേഷം മരിച്ചു. അന്ന് മുതല്‍ ഭര്‍തൃസഹോദരിയുടെ ബന്ധുവിനെ വിവാഹം കഴിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ഭര്‍തൃവീട്ടുകാര് യുവതിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച യുവതിയുടെ മാതാവിനും സഹോദരനും പരിക്കേറ്റു.

Signature-ad

സംഭവത്തില്‍ ഭര്‍തൃസഹോദരി അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ യുവതിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. യുവതി ജോധപൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Back to top button
error: